ബന്ധങ്ങളാണ് ജീവിതത്തിലെ ബന്ധനമെന്നു സന്യാസിനി സമൂഹം പറയുമ്പോൾ
ബന്ധനത്തിന്റെ സുഖമറിയുകയാണ് ജീവിത ലക്ഷ്യമെന്നും ചിലർ
ഇനിയും അനുഭവിക്കാത്ത സുഖങ്ങൾ തേടിയുള്ള യാത്രയിൽ തുടരുന്നവർ അറിയുക....
എല്ലാ സുഖങ്ങളും ഒടുവിലത്തെ മാവിൻ ചൂടിൽ വേവുമ്പോഴുണ്ടാകുന്ന സുഖമറിയുന്നവരെ മാത്രം . ആ വല്യ സുഖത്തിലേക്കുള്ള യാത്രയിൽ ബന്ധവും ബന്ധങ്ങളും സുഹൃത്തുക്കളും എല്ലാമൊരു സുഖം . എന്നോ എവിടയോ വച്ച് മറക്കേണ്ട സുഖങ്ങൾ . ആ മറവിക്ക് മുന്നുള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണി ജീവിതം .
*********************************************************************************
*മാനവൻ മയ്യനാട്*