2015, മാർച്ച് 31, ചൊവ്വാഴ്ച

കുട്ടന്റെ അണ്ടി

പതിവ് ജോലികഴിഞ്ഞ് ക്ഷീണിച്ചുള്ള വരവാണ് ,സമയം രാത്രി 11.30, പെട്ടന്ന് കുളിച്ചു കഴിച്ചാലേ 12.30 നെങ്കിലും ഉറങ്ങാൻ സാധിക്കു, പുലർച്ചെ 6 മണിക്ക് പോവുകയും വേണം ,ഇതും മനസ്സിലിട്ടു റൂമിന്റെ വാതിൽ തുറക്കുമ്പഴാണ്  പതിവിനു വിപരീതമായ് ഉറങ്ങാതെ ഇരിക്കുന്ന  സുഹൃത്തിനെ കണ്ടത് , സാധാരണ 10 ഉറക്കം ഉറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു അവൻ , ഇന്നെന്തു പറ്റിയെന്നറിയില്ല !!!ഞാനൊന്നും ചോദിക്കാനും നിന്നില്ലാ !!! നേരെ റൂമിലെത്തി ഡ്രസൊക്കെ മാറ്റി കുളിക്കാൻ കയറി , കുളികഴിഞ്ഞു വന്നപ്പഴും മൂപ്പരു കിടന്നിട്ടില്ലാ , TV യുടെ മുന്നിലാണ് .

കഴിക്കാനായ്‌ അടുക്കളയിലോട്ടു കയറുന്നതിനു മുന്നേ അത്താഴം കഴിച്ചോന്നവനോട് തിരക്കിയ ഞാൻ ഞെട്ടി ,,,,

കഴിച്ചിട്ടില്ലത്രേ .......

ഡ്യൂട്ടി കഴിഞ്ഞു 6 മണിക്കെത്തിയാൽ 9 മണിക്ക് മുന്നേ 3 നേരം കഴിച്ചുറങ്ങാറുള്ള ആൾ ഇന്നു കഴിച്ചിട്ടില്ലത്രേ ....

ആരായാലും ഞെട്ടാതിരിക്കുമോ ,,,

ഇനി നാട്ടില് വല്ല പ്രശ്നവും ഉണ്ടാവുമോ ???

ഞാൻ അടുക്കളകേറ്റമുപേക്ഷിച്ചു അവന്റെ അടുക്കലെത്തി മടിച്ചിട്ടാണെക്കിലും  തിരക്കി ..

"ഡാ... നാട്ടിലെന്തെങ്കിലും...."

 എന്തേ നാട്ടിലെന്തേ ??? എന്നോടായ് അവന്റെ ചോദ്യം ...

"അല്ലാ നീ പിന്നെ കഴിക്കാതിരിക്കുന്നത്"

ഓ .... അതോ ....നാട്ടിൽ നിന്നൊരു സുഹൃത്ത് വരുന്നുണ്ട് , കുറച്ചു മുന്നേ വിളിച്ചിരുന്നു 10 മിന്നിറ്റിനുള്ളിൽ അവനിങ്ങെത്തും അപ്പോൾ അവനും കു‌ടി വന്നിട്ട് കഴിക്കാമെന്ന് കരുതി .

ഹൊ ....സമാധാനമായ് സ്വൽപ്പമൊന്നു വിഷമിച്ചാ ചോദിച്ചതെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാന്നറിഞ്ഞപ്പോൾ ആശ്വസ്സമായ് .


ആ  കിട്ടിയ ആശ്വസ്സവുമായ് അടുക്കളയിലെത്തി കഴിക്കുവാനുള്ള പാത്രവും കഴുകി തിരിയുമ്പഴതേ അവൻ മുൻമ്പിൽ .

എന്താടാ കഴിക്കുന്നോ....??? പാത്രം കഴുകട്ടേ....??? ഞാൻ അവനോടായ് ചോദിച്ചു !!!!

" വേണ്ടടാ ഞാൻ അവൻ വന്നിട്ട് കഴിച്ചോളാം "

" ഡാ പിന്നെ നിനക്ക് കുറച്ചു കഴിഞ്ഞു കഴിച്ചാൽ പോരെ ? "

എന്താടാ ???

" അല്ലടാ അവനെ നാട്ടിന്നു കുട്ടന്റെ അണ്ടി കൊണ്ട് വരുന്നുണ്ട് "

ഞാൻ കുറച്ചു നേരം ആലോചിച്ചു .........മാങ്ങയുടെ അണ്ടി , പറിങ്ങ മാങ്ങയുടെ അണ്ടിയൊക്കെ  കേട്ടിട്ടുണ്ട് .... കുട്ടന്റണ്ടി ആദ്യമായാണ്‌ കേൾക്കുന്നത് . എനിക്കാകെ അറിയാവുന്ന കുട്ടന്റണ്ടി നാട്ടിലെ വീട്ടിനു അയലത്തുള്ളണ്ണന്റെ  3  വയസ്സ് മാത്രം  പ്രായമുള്ള മോൻ കുട്ടന്റെ അണ്ടിയാ .

ശ്ശേ.... ഞാനെന്ത് വൃത്തികെട്ടവനാ...എന്തൊക്കെ വൃത്തികേടുകളാ   ആലോചിക്കുന്നെ  !!!!

ഞാൻ അവനോടു തന്നെ തിരക്കി  ...

ഡാ ...ഈ കുട്ടന്റണ്ടി ഏതു മരത്തിലാ ഉണ്ടാവുന്നെ ???

" മരമോ കഴുതേ ?

 കുട്ടനെന്നാൽ കാള കുട്ടൻ ,

 കാള കുട്ടന്റെ അണ്ടിയാ ...

 നല്ല ആലുവാ കഷണം പോലിരിക്കും ,

 അടിപൊളി രുചിയാണ് ,

 നീ കഴിച്ചിട്ടില്ലല്ലോ .... ഇന്നു കഴിക്കാം ... അവനിങ്ങു വരട്ടെ "


ഇതൊക്കെ പറയുമ്പോളവന്റെ വായിൽ  കൊതിയിലൂടുണ്ടായ നീരുറവയിലെ ജലാശയം തൊട്ടടുത്ത്‌ നിന്നെന്റെ മുഖം തിരിച്ചറിയുന്നുണ്ടായിരുന്നു , കാള കുട്ടനേക്കാൾ മനോഹരമായൊരണ്ടി എനിക്കുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഉറങ്ങുമ്പോളതും  പോയാലോന്ന്  പേടിച്ചു  ഞാനത് പറഞ്ഞില്ലാ ,

മുൻപൊരിക്കൽ ബോട്ടിയെന്ന പേരിൽ പോത്തിന്റെ മലാഷയം തീറ്റിക്കാൻ നോക്കിയതാണ് അന്നെന്തോ രക്ഷപെട്ടു , ഇന്നു ഇനി അലുവാക്കഷ്ണം ... ക്ഷമിക്കണം.... അണ്ടിക്കഷ്ണം.

അത് വരുന്നതിനുമുന്നെ രക്ഷപെടുക തന്നെ ... കഴിച്ചു പെട്ടന്ന് കിടക്കുവാനായ് കറി പാത്രം തുറന്നു , നല്ല സാമ്പാറു കറി... കുറച്ചു പാത്രത്തിലിട്ട് കുബുസ്സും എടുത്തു നടന്നു , നടക്കുന്നതിനിടയിൽ കൈയിലിരുന്ന തവി താഴേ വീണത്‌ കാരണവന്മാർ പണ്ട്  പറഞ്ഞു വച്ചതോർത്തു അവനു  മുന്നിൽ കുനിഞ്ഞെടുക്കുവാൻ ഞാൻ  നിന്നില്ലാ .... തവി അവനോടു തന്നെയെടുത്ത്  വെക്കുവാൻ പറഞ്ഞു നടന്നു .


അവൻ തവിയെടുത്ത് വരുന്നതിനു മുന്നായ് കഴിച്ചു കഴിഞ്ഞെണീറ്റ ഞാൻ കുടുതലവിടെ നില്ക്കാതെ കൈയും വായും കഴുകി ശുഭരാത്രിയും പറഞ്ഞു ഉറങ്ങുവാനായ് റൂമിൽ കയറി വാതിലടച്ചു .


നിർത്തുന്നു,

ഞാൻ,  നിങ്ങളുടെ പ്രിയപ്പെട്ട,

മാനവൻ മയ്യനാട്,

ശുഭം .

45 അഭിപ്രായങ്ങൾ:

  1. അറിയാതെ ചിരി 'പൊട്ടി'ക്കുന്ന വരികള്‍ വായിച്ചു.....കശുവണ്ടി ,പറങ്കിയണ്ടി,പിന്നെ ....!!കുട്ടന്‍റെ അണ്ടിയും പൊടിപൊടിച്ചു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇക്കാ, ആദ്യ വരവിനു ഒരുപാട് സന്തോഷം , കുറച്ചു പേടിയോടു കുടിയ എഴുതിയേ... എന്നെ തെറ്റ് ധരിക്കുമോയെന്ന പേടി .... ഇക്കയുടെ ഈ അഭിപ്രായം എന്നെ വളരെയേറെ സന്തോഷിപ്പിച്ചു , ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഇക്കാ ...

      ഇല്ലാതാക്കൂ
  2. ഹഹഹ... ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ പോട്ടീ കഴിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ മകന്‍ അയ്യേന്ന്‍ പറഞ്ഞ് ഓടി. അവന്‍ കരുതിയത് കുട്ടികള്‍ അപ്പിയിടുന്ന പോട്ടീയാണെന്നാ... :) :)

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ ഹ .... ഒരുപാട് സന്തോഷം മുബി ചേച്ചി ഈ വരവിനും അനുഭവം പങ്ക് വച്ചതിനും.

    മറുപടിഇല്ലാതാക്കൂ
  4. കുട്ടന്റണ്ടി രസാ‍ായി, അധിക നേരം നിൽക്കാഞ്ഞത് , അല്ലെങ്കിൽ... അല്ലെങ്കിൽ അത് നിങ്ങളെ മറിച്ചിടും എന്നാണല്ലോ പ്രാഞ്ച്യേട്ടൻ പറഞ്ഞത്...

    കൊള്ളാം ട്ടാ ചിരിച്ചു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ ഹ ... ഒരുപാടു സന്തോഷം റയിനി, ഈ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  5. ആളെ ചിരിപ്പിച്ചു കൊല്ലുമല്ലോ മനുഷ്യാ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിരിച്ചോളു റോസാ പുവേ , ചിരി ആരോഗ്യത്തിന് നല്ലതാ ഹി ഹി ഹി .

      ഇല്ലാതാക്കൂ
  6. അങ്ങനെ പറയരുത്.
    ' അതിനു പോത്തിന്റെ പിടുക്ക' എന്ന് പറയും. അറക്കുമ്പോള്‍ നറുക്ക് വീഴുന്നവര്‍ക്കെ അത് കൊടുക്കൂ. അതുപോലെ തന്നെയാണ് മുട്ടനാടിന്റെ കട്ട്, പച്ചക്ക് വിഴുങ്ങണം എന്നിട്ട് ഗ്രൌണ്ടിനു ചുറ്റും ഓടണം. ഉഗ്രന്‍!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "പോത്തിന്റെ പിടുക്ക,മുട്ടനാടിന്റെ കട്ട്", ഇതൊക്കെ വിഴുങ്ങുന്നതിനു മുന്നേ ജീവനുള്ള പോത്തിന്റെയും മുട്ടനാടിന്റെയും അടുക്ക പോയ്‌ ഒന്ന് അതൊക്കെ നോക്കണം എന്നിട്ട് വിഴുങ്ങണോ ഓടണമോ എന്ന് ആലോചിക്കണം ഹി ഹി ഹി ......

      ഇല്ലാതാക്കൂ
  7. ആദ്യമേ പുട്ത്തം കിട്ടിയതിനാൽ.......... :) പോട്ടി എന്നല്ല ഞങ്ങൾ പറയുക. ബോട്ടി. ബോട്ടി എന്നെ കേട്ടിട്ടും ഉള്ളു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോട്ടിയാണോ ബോട്ടിയാണോ എന്നറിയില്ല .... ഞാൻ കണ്ടിട്ടുമില്ലാ കഴിച്ചിട്ടുമില്ലാ കഴിക്കുകയുമില്ലാ ....ഇങ്ങനയൊരു അനുഭവം ഉണ്ടായിട്ടുമില്ലാ എല്ലാം എന്റെ തോന്നൽ മാത്രം .

      ഇല്ലാതാക്കൂ
  8. കുട്ടനെ തിന്നാമെങ്കിൽ എന്ത് കൊണ്ട് അവൻറെ അണ്ടി തിന്നു കൂടാ? ആ വിവേചനം പാടില്ല മാനവാ. കുട്ടൻറെ കിഡ്നി വരെ ( ഗുർദ) ഫ്രൈ ചെയ്തു കഴിക്കുന്നവരല്ലേ. ഏതായാലും അലുവ മിസ്സ്‌ ആയി. ഏതായാലും ആ സാധനം ഒന്ന് കണ്ടിട്ട് ഉറങ്ങാൻ പോകാമായിരുന്നു.

    കഥയിൽ സമയം എഴുതുമ്പോൾ 6.30 എന്നതിന് പകരം ആറര എന്നെഴുതിയാൽ കുറേക്കൂടി നന്നായിരിക്കും. അക്ഷര തെറ്റുകൾ (മലയാളം ടൈപ്പ് ചെയ്യുമ്പോൾ വരുന്നത്) അതിപ്പോഴും ഉണ്ട്. ഒന്ന് കൂടി ശ്രദ്ധിക്കുക.

    നല്ല കഥ. ഹാസ്യം നന്നായി എഴുതി,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു സന്തോഷമുണ്ട് വിപിൻ ഭായ് ഈ വരവിനും അഭിപ്രായത്തിനും .... അക്ഷര തെറ്റുകൾ മനപ്പുർവ്വം ഉണ്ടാക്കുന്നതല്ല ഉണ്ടായ് പോകുന്നതാണ് ... അത് ഉണ്ടാവാതിരിക്കാൻ ഇനി മുതൽ പരമാവതി ശ്രമിക്കാം ...

      ഇല്ലാതാക്കൂ
  9. ചിരിപ്പിച്ചു.നല്ല എഴുത്ത് ശൈലി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിരിപ്പിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട് വൃന്ദാ, ഇനിയും ഇടക്ക് ഇടക്ക് ഈ വഴി സഞ്ചാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

      ഇല്ലാതാക്കൂ
    2. ശ്രമിക്കാം സുഹൃത്തേ...

      ഇല്ലാതാക്കൂ
  10. സന്തോഷം മാത്രം വൃന്താ ശിവൻ

    മറുപടിഇല്ലാതാക്കൂ
  11. അണ്ടിക്കഥ കൊള്ളാട്ടോ... മയ്യനാട് മാനവാ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷംസുധീർ ഭായ് , ഈ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  12. ..ഹാ ഹാ ഹാ.ഇഷ്ടായി.
    ഇവിടങ്ങളിൽ പോട്ടി ധാരാളം കിട്ടാറുണ്ട്‌.നല്ല ടേസ്റ്റി സാധനം.

    കുട്ടന്റണ്ടി കഴിച്ചിട്ടില്ല..ബ്ലേ!!!!!!!
    കാക്കയുടെ കണ്ണ് പച്ചയ്ക്ക്‌ വിഴുങ്ങിയാൽ നല്ല കാഴ്ചശക്തി കിട്ടുമെന്ന് പറഞ്ഞ്‌ കേട്ടിട്ട്‌ അച്ഛൻ എന്നേയും അനിയത്തിയേയും ഓരോ കണ്ണ് വിഴുങ്ങിപ്പിച്ചത്‌ ഓർത്തു പോയി.അനിയനു കണ്ണ് കിട്ടിയില്ലെന്ന് പറഞ്ഞ്‌ അവൻ ബഹളമുണ്ടാക്കിയതും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ ഹ കാക്കയുടെ കണ്ണ് പച്ചയ്ക്ക്‌ വിഴുങ്ങിയാൽ നല്ല കാഴ്ചശക്തി കിട്ടുമെന്നോ .... ആദ്യമായാണ് കേള്ക്കുന്നെ .... ഈ വരവിനു ഒരുപാട് സന്തോഷം സുധിഅറക്കൽ.

      ഇല്ലാതാക്കൂ
  13. ഡ്യൂട്ടികഴിഞ്ഞ്‌ ആറുമണിക്ക് എത്തിയാല്‍ ഒമ്പതുമണിക്ക് മുമ്പ് മൂന്നുവട്ടം ഭക്ഷണം കഴിച്ച് ഉറങ്ങാറുള്ള കൂട്ടുകാരന്‍റെ കാത്തിരിപ്പില്‍ കിട്ടാനുള്ള ഇഷ്ട സാധനത്തോടുള്ള കൊതി വ്യക്തമാകുന്നുണ്ട്.
    എഴുത്ത് നന്നായിട്ടുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം തങ്കപ്പൻ ചേട്ടാ ഈ വരവിനും അഭിപ്രായത്തിനും , താങ്കളെ പോലുളളവരുടെ ഇതുപോലുളള പൊസ്സിറ്റീവായ അഭിപ്രായങ്ങളാണ് ഈ പാവം മാനവനു ഇനിയും എഴുതുവാനുളള പ്രചോതനം എന്നും കൂടി പറഞ്ഞു കൊളളട്ടെ .

      ഇല്ലാതാക്കൂ
  14. ഇത് കിടിലന്‍....
    കുറെ നാളായി ഒരു വേറിട്ട കഥ കണ്ടിട്ട്....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം വിനീത് ഈ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  15. സംഗതി കിടിലന്‍ രുചി ആണ് അത് ..നിങ്ങള്‍ക്ക് നഷ്ടം ആയി ..അല്ലാതെ എന്ത് പറയാന്‍ ...
    നല്ല അവതരണം ..നന്നായിട്ടുണ്ട് ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല രുചിയാണെന്നു ഞാനും കേട്ടിരിക്കുന്നു അർഷാദ് ...... ഒരുപാട് സന്തോഷംഉണ്ട് ഈ വരവിനും അഭിപ്രായത്തിനും .....

      ഇല്ലാതാക്കൂ
  16. മറുപടികൾ
    1. ഈ വരവിനും അഭിപ്രായത്തിനും ഒരുപാട് സന്തോഷം Rakesh R

      ഇല്ലാതാക്കൂ
  17. പുതിയ അറിവാണ്. വേറെയും ചില ടിപ്സുകൾ ചിലർ എഴുതിയിരിക്കുന്ന കണ്ടു. ഇതെല്ലാം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. പറങ്കിയണ്ടി അല്ലെങ്കിൽ കശുവണ്ടി കേട്ടിട്ടുണ്ട്. എന്തായാലും തമാശരൂപത്തിൽ എഴുതിയിരുന്നത് വായിക്കാൻ രസമുണ്ടായിരുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം ഉണ്ട് ഗീത മാം .... ഞാനും പ്രവാസം തുടങ്ങിയിട്ട ഇതൊക്കെ കേട്ടു തുടങ്ങിയ ഇപ്പോൾ എല്ലാം വഷമായ് തുടങ്ങി .

      ഇല്ലാതാക്കൂ
  18. മറുപടികൾ
    1. ഒരുപാട് സന്തോഷം ശിഹാബ്മദാരി ഈ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  19. സംഗതി കേള്‍ക്കുമ്പോള്‍ സുഖമുണ്ട് ....പച്ചക്ക് നടക്കില്ല.... ഒന്ന് മൂപ്പിച്ചിട്ടാണെങ്കില്‍ ഒരു കൈ നോക്കാം.... തവി വീണപ്പോഴും കുനിയാത്തതു നന്നായി..... നല്ല നര്‍മ്മം....നല്ല എഴുത്ത് ....ഭാവുകങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം വിനോദ് ഭായ് . ഈ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  20. ഹ ഹ..കൊള്ളാം..രസകരമായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  21. അല്ലാ ഇങ്ങിനേയും ഒരു അണ്ടിയുണ്ടോ..?
    കൊള്ളാം..

    മറുപടിഇല്ലാതാക്കൂ