2015, ഫെബ്രുവരി 1, ഞായറാഴ്‌ച

"ശ്രീമദ് ഭഗവദ് ഗീതയിലുടെ" മാനവൻ

ഭുമിയിൽ മനുഷ്യ ജീവിതം കടൽ പോലെയാണ് , മുന്നിലുള്ളതിനെ മനസ്സിലാക്കാതെ മുകളിലുള്ളതിന്റെ പുറകെ പോകുന്നത് മനുഷ്യന്റെ ഉള്ളിൽ ഉള്ളതാണ് .

മുന്നിലുള്ള കടലിന്റെ രഹസ്യം മനസ്സിലാക്കുന്നതിനേക്കൾ വ്യഗ്രത കാട്ടുകയല്ലേ നമ്മൾ  ശുന്യാകാശത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ഇറങ്ങുമ്പോൾ . എല്ലാവരുടെയും ഉള്ളിലുണ്ട് ഈ വ്യഗ്രത , ഇതെല്ലാം ഒഴിവാക്കി ഈ മനോഹര തീരത്ത് ജീവിക്കുവാനായ് മുന്നിൽ ഒരാള് വേണം അതാണ് ഭഗവാൻ" ശ്രീ കൃഷ്ണൻ" "ശ്രീമദ്  ഭഗവതദ്  ഗീതയിലുടെ" നമ്മെ നയിക്കുന്നത് .


ജീവിതത്തിൽ ആദ്യമായ്  നമ്മൾ  കടൽ കണ്ടപ്പോൾ  ഒരു ഭയം ഉറപ്പായും നമ്മളിൽ ഉണ്ടായിട്ടുണ്ട്  , ഒരു ചെറു പേടിയോടെ ദുരെ മാറി നിന്നായിരിക്കും കാണുക , തിരമാലകളുടെ ഒന്നിന് പുറകെ ഒന്നായ് ആ ഭംഗിയുള്ള വരവ് കാണുമ്പോൾ ഒന്ന് കാൽ നനക്കുവാനാഗ്രഹിക്കുന്നു  അല്ലെ???

കാലു നനക്കാൻ കടലിലിറങ്ങി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നേരുത്തേ നിന്ന സ്ഥലം കുറച്ചു മാറിയിട്ടുണ്ടാവില്ലേ????

 ഇതുവരെ  നോക്കിയിട്ടില്ലെങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കു , കാല് നനക്കാൻ കടലിലിറങ്ങുന്നതിനു മുൻപ്പ് ഇറങ്ങുന്ന സ്ഥലം അടയാളപ്പെടുത്തുക ... കാല് നനച്ചു കുറച്ചു സമയം എല്ലാം മറന്നു കടൽ ആസ്വധിച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കുക ഒരുപക്ഷെ നേരുത്തെ അടയാളപ്പെടുത്തിയ സ്ഥലം ഒരുപാട് ദുരെയായ് കഴിഞ്ഞിരിക്കും .... ഇതുപോലെയാണ് ജീവിതവും .

മുന്നോട്ടുള്ള യാത്രകൾക്കുള്ള വഴികൾ !!!!!!! ആ വഴികളിലെ ചതികൾ ,,,, ഒരിക്കലും മുൻകുട്ടി അറിയുവാനാകില്ല!!!!

ആദ്യമായാണ് ഇവിടെ ഒരാൾ  കടൽ കാണുന്നത് , കടൽ എന്താണെന്ന് അറിയുകയുമില്ല , ഒറ്റക്കെയുള്ളൂ , നമ്മുക്ക്  കടലിനെ കുറിച്ച്  പറഞ്ഞു തരുവാൻ സമീപം  ആരും തന്നെയും ഇല്ലാ... ഒന്ന് ചിന്തിക്കു ആ അവസ്ഥ .....

ഈ ലോകം എന്താണെന്ന് അറിഞ്ഞുടാത്ത ഒരാൾ ചെന്ന് പെട്ടത് മുന്നിൽ തിരമാലകൾ വിളമ്പുന്ന കടലിന്റെ മുന്നിലാണ് , ജീവിതത്തിൽ ആദ്യമായ് നമ്മൾ  കടലിനെ കണ്ടപ്പോൾ പേടിച്ചിരുന്നു അല്ലെ ??? കടലിനെ നോക്കി കുറച്ചു നേരം നിന്നപ്പോൾ പേടി മാറി കാലു നനക്കാൻ തോന്നുന്നു ... ആദ്യമായ് തിരമാലകൾ കാലിലുടെ കടന്നു പോവുമ്പോളുണ്ടാകുന്ന കുളിർമയിൽ കടലിനോടുള്ള പേടി മാറി പിന്നെയും പിന്നെയും തിരമാലകൾക്കായ്‌ നമ്മൾ  ഓടുന്നു അല്ലെ ??? ആ ഓട്ടത്തിനിടയിൽ നമ്മൾ നിന്ന സ്ഥലം മറക്കുന്നു . ഇതു ഈ മണ്ണിൽ പിറന്ന ഏതൊരു ജീവജാലത്തിന്തെയും ഉള്ളിലുള്ളതാണ് ... നമ്മുടെ ഈ അവസ്ഥയിൽ  നമ്മുക്ക് നേരായ വഴി പറഞ്ഞു തരാൻ ഒരു വെക്തി ഉണ്ടായിരുന്നെൻക്കിൽ !!!!!

അതാണ് "ഭഗവാൻ ശ്രീ കൃഷ്ണൻ" ...."ഭഗവദ്  ഗീതയിലുടെ" നമ്മുക്ക് തരുന്ന സന്ദേശം


ഭഗവദ്  ഗീതയിൽ യുദ്ധം എന്നാൽ ഇതുപോലെ കടലുമായുള്ളതും ,

ജീവിത  പ്രശ്ശ്നങ്ങളെന്നാൽ കടലിലെ തിരമാലകളിൽ നിന്ന് എങ്ങനെ രക്ഷപെടുക എന്നതും ,

രക്ഷപെടുവാനായ്  നമ്മുടെ കൈയിലുള്ളതോ നാലു   കുതിരകളടങ്ങിയ തേരും ഒരു  തേരാളിയും

തേരാളി എങ്ങനെയാണോ നാലു   കുതിരകളെ കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് ..... അതുപോലെ ആ നാലു  കുതിരകളെ  നമ്മുടെ   ഇന്ദ്രിയങ്ങളായും,  തേരാളിയായ" ശ്രീ കൃഷ്ണൻ"  നമ്മുക്ക്  കാണുവാൻ കഴിയാത്ത നമ്മുടെ ആത്മാവാവും  , തേരിൽ സഞ്ചരിക്കുന്ന  "അർജ്ജുനൻ"  നമ്മുടെ ബുദ്ധിയായും    കണ്ടു   എങ്ങനെയാണ് ജീവിതമാകുന്ന യുദ്ധം വിജയിക്കേണ്ടതെന്നു  കാണിച്ചു തരികയാണ് ഭഗവാൻ "ശ്രീ കൃഷ്ണൻ ശ്രീമദ്  ഭഗവദ്-  ഗീതയിലൂടെ"........



ഈ വർഷത്തെ തുടക്കം എനിക്കു നല്ല  പനിയോടു കുടിയായിരുന്നു .... രണ്ടു ദിവസം ചുരുണ്ട് കുടി കിടപ്പായിരിന്നു ... ആ ദിവസങ്ങളിൽ എനിക്കു കുട്ടായ്  ഭഗവത് ഗീതയും കിട്ടി ... അതു എനിക്കു മനസ്സിലാക്കാൻ പറ്റിയതു ചെറുതായ് കുറിച്ചുന്നു മാത്രം  .... ഇങ്ങനെ ചെയ്യണമെന്നു തോന്നി ... ഇതൊക്കെ തെറ്റാണോ ശരിയാണോനൊന്നും എനിക്കറിയില്ല .... മനസ്സിൽ തോന്നിയത് എഴുതി അത്രയേയുള്ളൂ .....

നിർത്തുന്നു,

ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട മാനവൻ,

ശുഭം.










24 അഭിപ്രായങ്ങൾ:

  1. അനിയന്‍റെ ചിന്തകള്‍ അല്ലെ -അതില്‍ തെറ്റോ ശരിയോ എന്നൊരു പറച്ചിലിന്റെ ആവശ്യം ഇല്ല എന്നാണ് അഭിപ്രായം.
    ചിലയിടങ്ങളിലെ അക്ഷര പിശാശുകളെ കൂടി ഒഴിവാക്കിയാല്‍ ഒത്തിരി സന്തോഷാകും :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആർഷ ചേച്ചി അഭിപ്രായം അനിയൻ സ്വീകരിക്കുന്നു ..... അക്ഷരതെറ്റുകൾ പക്ഷെ എത്ര ശ്രമിച്ചിട്ടും ഒഴിവാവുന്നില്ല .... എഴുതുന്ന ഒഴിക്കിൽ എഴുതി പോവും .... പിന്നെ എത്ര തവണ വായിച്ചാലും തെറ്റുകൾ കിട്ടുന്നും ഇല്ലാ .... എന്നാൽ തെറ്റ് ഉണ്ടും താനും

      ഇല്ലാതാക്കൂ
  2. ഒഴിവാക്കിയിട്ടുണ്ട് ഭായ് ... എനിക്കറിയില്ലായിരുന്നു ....

    മറുപടിഇല്ലാതാക്കൂ
  3. തേരാളി എങ്ങനെയാണോ
    നാലു കുതിരകളെ കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് .....
    അതുപോലെ ആ നാലു കുതിരകളെ നമ്മുടെ ഇന്ദ്രിയങ്ങളായും, തേരാളിയായ
    " ശ്രീ കൃഷ്ണൻ" നമ്മുക്ക് കാണുവാൻ കഴിയാത്ത നമ്മുടെ ആത്മാവാവും , തേരിൽ സഞ്ചരിക്കുന്ന "അർജ്ജുനൻ" നമ്മുടെ ബുദ്ധിയായും കണ്ടു എങ്ങനെയാണ് ജീവിതമാകുന്ന യുദ്ധം വിജയിക്കേണ്ടതെന്നു കാണിച്ചു തരികയാണ് ഭഗവാൻ ........

    മറുപടിഇല്ലാതാക്കൂ
  4. മുന്നോട്ടുള്ള യാത്രകൾക്കുള്ള വഴികൾ !!!!!!! ആ വഴികളിലെ ചതികൾ ,,,, ഒരിക്കലും മുൻകുട്ടി അറിയുവാനാകില്ല!!!!
    ശരിയാണ് അങ്ങനെ അറിയാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ മനുഷ്യര്‍ ഇതിലും വലിയ അഹങ്കാരികള്‍ ആയി മാറുമായിരുന്നു . ആശംസകള്‍ മോനെ

    മറുപടിഇല്ലാതാക്കൂ
  5. ഒരുപാടു സന്തോഷം ചേച്ചി ഈ വരവിനു ...

    മറുപടിഇല്ലാതാക്കൂ
  6. മാനവൻററെ പനി മാറിയിട്ട് ഇറങ്ങാം എന്ന് വിചാരിച്ചാണ് താമസിച്ചു പോയത്‌. പല തരം പനിയുള്ള കാലമാ. അതെങ്ങാനും പകർന്നാലോ. പിന്നെ ഞാനും ഭഗവത് ഗീത വായിക്കേണ്ടി വരും.

    ഇപ്പം ഒരു കാര്യം മനസ്സിലായി. പനി വരുമ്പം വായിയ്ക്കേണ്ട പുസ്തകം ആണ് ഭഗവത് ഗീത എന്ന്.

    മാനവൻ കണ്ടതും പറഞ്ഞതും അറിഞ്ഞതും എല്ലാം സത്യമാണ്. പ്രപഞ്ച സത്യം.നമ്മുടെ മനസ്സിനെ നാം മനസ്സിലാക്കണം. അതിനെ നിയന്ത്രിയ്ക്കണം. നന്മ ചെയ്യണം. പനി വന്നപ്പോൾ ഒരു നിസ്സഹായാവസ്ഥ. അതാണ്‌ കൂടുതൽ ചിന്തിയ്ക്കാൻ പ്രേരിപ്പിച്ചതും. നമുക്ക് അതീതമായ ഏതോ ശക്തികൾ കൂടി നമ്മെ നിയന്ത്രിയ്ക്കുന്നു എന്ന തോന്നൽ.

    പനി വരാൻ കാത്തിരിയ്ക്കേണ്ട. ഭഗവത് ഗീത വായന തുടരൂ.

    മറുപടിഇല്ലാതാക്കൂ
  7. ബിപിൻ ഭായ് ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നു ഞാൻ കൊച്ചിലെ കേട്ടിട്ടുണ്ട് .... അതിന്റെ അർഥം മനസ്സിലായത്‌ പ്രവാസി ആയതിനു ശേഷം മാത്രമെന്നതു സത്യം ......പിന്നെ ജീവിതത്തിൽ "പണി" വരുമ്പോൾ വായിക്കുന്നതിനേക്കാൾ നല്ലതാ "പനി" വരുമ്പോൾ വായിക്കുന്നത് .... ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  8. കഥയുടെ പേര് കണ്ട് കയറിവന്നതാണ്. നല്ല ചിന്തകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷമുണ്ട് ഗീതാ മാം ഈ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  9. നല്ല ചിന്തകള്‍.. ഒരു എഡിറ്റിങ്ങ് വേണ്ടതല്ലേ...
    എങ്ങനെയാണ് ഭായ് താങ്കളുടെ ബ്ലോഗ് ഫോളോ ചെയ്യുക???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദിവസം 12 മണിക്കുറിനു മേലേ വർഷത്തിൽ 365 ദിവസവുമുള്ള ജോലി , അതിനിടയിൽ കിട്ടുന്ന കുറച്ചു സമയത്ത് ഇങ്ങനെ തന്നെ എഴുതാൻ കഴിയുന്നതിൽ സംതൃപ്തനാണ് കല്ലോലിനി ഞാൻ .

      ഇല്ലാതാക്കൂ
  10. കൂടുതല്‍ വായിക്കുമ്പോള്‍ ആഴവും പരപ്പും കൂടിയേക്കാം. (ചിന്തയുടെ )

    മറുപടിഇല്ലാതാക്കൂ
  11. ഒരുപാട് സന്തോഷം വൃന്ത ശിവൻ

    മറുപടിഇല്ലാതാക്കൂ