2014, നവംബർ 2, ഞായറാഴ്‌ച

ഒരു നിമിഷം

ഒരു നിമിഷം 

തിരക്കില്ലാത്ത റോഡിലൂഡർത്ഥമുള്ള- 
യാത്രകളെ  സ്നേഹിച്ചിരുന്നു ഞാൻ

തിരക്കുള്ള ജീവിതത്തിലെന്നെ കാത്തിരുന്നതോ- 
തിരക്കുള്ള റോഡുകൾ മാത്രം 

വാഹനം ഓടിക്കുവാനുള്ളനുവാദമൊന്നു -
മാത്രമായിരുന്നു അന്നെന്റെ ജീവിതം 

ഭയന്നിരുന്നു അന്നു ഞാൻ ചുവപ്പിനെ 

 ജീവിത പ്രതിസന്തികളായിരുന്ന-  
ന്നെനിക്ക് ചുവപ്പുകൾ  

ചുവപ്പു പ്രകാശങ്ങൾക്കു മുന്നേ ഞാനോടി  മറഞ്ഞു 

 ആ പോക്കുകളിലപകടം  കണ്ടിട്ടുമാ -
ചുവപ്പിനെ കാക്കാൻ നിന്നില്ല ഞാൻ  

എന്റെ ഭയം കൊണ്ടു  മാത്രം 
ദുരിതങ്ങൾ അനുഭവിച്ചവരേറെ 

 ചുവപ്പു മറികടക്കലുകൾ 
സംഘർഷങ്ങളിലും കൂട്ടിമുട്ടലുകളിലുമവസാനിച്ചു 

ഭാഗ്യമൊന്നു മാത്രമായിരുന്നെന്റെ -
  രക്ഷപെടലുകൾ  

 യാത്രയുടെ വഴികൾ  
തെളിച്ചു ഞാൻ  മുന്നേറി 

എന്റെ യാത്ര മാത്രമായിരുന്നു നോട്ടം മവിടെ 
മറ്റൊന്നിനും   സ്ഥാനം കൽപ്പിച്ചില്ലാ  

ന്റെ തീരുമാനങ്ങളിൽ വിറളിപൂണ്ടവരെ 
വികസന വിരോധികളെന്നു വിളിച്ച ഞാൻ 

കുന്നുകളും മലകളും ഇടിച്ചു ഞാൻ പുഴകളും വയലുകളും നിരത്തിയവിടെ
 കോണ്‍ക്രീറ്റ് കൊട്ടാരം പണിതു,
ആകാശം മുട്ടെ 
അതിനും  മുകളിൽ ഇഷ്ടിക കൊണ്ടൊരു 
കുളവും പണിതു ഞാൻ 

എനിക്കു മാത്രമായിരുന്നില്ലിതൊന്നുമെ 
വികസന വാദികൾ കൂട്ടായ് തണലായി 


ഒടുവിൽ ഞാനും സംപൂർണ്ണനായി,


കിരീടവും ചെക്കോലും നഷ്ട്ടപ്പെട്ടെന്നെ -
സംപൂർണ്ണനാക്കി വികസന വാദികൾ

ഞാൻ  നിർമ്മിച്ചിഷ്ട്ടികക്കുളം -
തന്നെയവറക്കതിനായ് ഉപകരിച്ചു 

എനിക്കിന്നൊരാഗ്രഹം 

തറവാടിന്റെ തെക്കേ വളപ്പിലെ  
6 അടി മണ്ണിൽ 
പുളിയൻ മാവിൻ  വേവിൽ 
വെന്തെരിഞ്ഞു തീരുവാൻ 

എന്നാലീ കാട്ടാളൻമാരെന്നെ- 
പാതി വേവിൽ വറുക്കാനായ് കോണ്‍ക്രീറ്റടുപ്പിലിട്ടു 

ഇല്ലാ ഇന്നെന്റെ വാക്കു കേൾക്കുവാനാളില്ല 
എന്റെ അന്ത്യാഭിലാഷം    നിറവേറ്റുവാനാളില്ല 
ഞാൻ ഇന്നു  എന്നെ തന്നെ വെറുക്കുന്നു 

 അന്നു ആ ചുവപ്പു  പ്രകാശത്തിൽ
 ഒരു നിമിഷം നിന്നെങ്കിൽ  

4 അഭിപ്രായങ്ങൾ:

  1. ഒന്നുകൂടി വായിച്ചു തിരുത്തിയാല്‍,അക്ഷരപ്പിശകുകള്‍ ഒഴിവാക്കാം,രചന കൂടുതല്‍ മെച്ചപ്പെട്ടതാക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു സന്തോഷമുണ്ട് ഈ വരവിനു ഭായ് , ബ്ലോഗ്ഗിൽ കുറിച്ച ആദ്യത്തെ എഴുത്താണ് ... അതാ അക്ഷര പിശക്.

      ഇല്ലാതാക്കൂ