"ഭയപ്പെടുത്തുവാനുണ്ടാവും ആയിരങ്ങൾ
പ്രണയമെന്തെന്നറിയാത്തവർ
അവർക്ക് ചുംബനങ്ങളെന്നാൽ
ബാക്ടീരിയതൻ കൈമാറ്റം
മടയന്മാരറിയുന്നില്ലൊരുന്നാളും
ശ്വസിക്കുന്ന ശ്വാസ്സത്തിനുള്ളിലെ ബാക്ടീരിയയെ",
"പറയുവാനേറെ ഉണ്ടെന്നാലും
പറയുവാനാവുന്നില്ല പലതും
ഭയക്കുന്നു ഞാനിന്നു പലതും
ഭയപ്പെടുത്തുകയാണല്ലോ പലരും"
"ഭയക്കുന്ന ഹൃദയം കൊണ്ടു ഞാൻ പറയട്ടെ
ഭയക്കരുതൊരുനാളും ചുംബനത്തെ"
"എത്ര മനോഹരമാണോരൊ ചുംബനങ്ങളും ,
ചുണ്ടുകൾ തമ്മിൽ ചേരുമ്പോണ്ടാകുന്ന-
മൃദുലതയല്ലേ സത്യത്തിലെ ദാമ്പത്യവും
ചുംബനങ്ങൾ മണ്ണിൽ പലതുണ്ടെങ്കിലും
ചുണ്ടുകൾ തമ്മിലുള്ള ചുംബനത്തിൽ മാത്രമല്ലെ
ഹൃദയങ്ങൾ തമ്മിലുള്ള പങ്കുവയ്ക്കൽ ,
പങ്കുവയ്ക്കൽ മാത്രമല്ലെ ദാമ്പത്യവും."
"ഭയക്കുന്ന ഹൃദയം കൊണ്ടു ഞാൻ പറയട്ടെ
ഭയക്കരുതൊരുനാളും ചുംബനത്തെ"
manavanmayyanad.blogspot.com
ആഹാ ഇതിലിടക്ക് ഇപ്പണീം ഒപ്പിച്ചല്ലേ.... കൊള്ളാം... ആശംസകൾ...
മറുപടിഇല്ലാതാക്കൂഅതെ അതെ ... ഹ ഹ ഹ
മറുപടിഇല്ലാതാക്കൂ"മൃതുലതയല്ലേ"... എന്നിടത്ത് "മൃദുലതയല്ലേ" എന്നല്ലേ ശരി.
മറുപടിഇല്ലാതാക്കൂഅക്ഷരപിശാചു, തിരുത്താം ഭായ് ... ഒരുപാടു സന്തോഷം ഈ വരവിനു
ഇല്ലാതാക്കൂ