തന്നിലെ ചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനാണ് ഒരു മദ്യപാനി ശ്രെമിക്കുന്നത് .ചുറ്റുപാടിൽ നിന്നു
ഒരു തൽക്കാല വിടവാങ്ങൽ. സത്യത്തിൽ മദ്യപാനി ഒരു ഭീരുവാണ് . മരണത്തെ അവൻ
ഭയക്കുന്നു. ഒരു കുപ്പി വിഷത്തിൽ തീരുന്ന ജീവനായിട്ടുപോലും ഒരു കുപ്പി മദ്യത്തെ
ആശ്രെയിക്കുന്നു അവൻ അറിഞ്ഞുകൊണ്ട് മരണത്തിനായ് .
മദ്യം തലക്കു ചെല്ലുമ്പോൾ ഉണ്ടാകുന്ന തരിപ്പിൽ അവനുണ്ടായ പ്രശ്നങ്ങളെയെല്ലാം +ve ആയ്
കാണാൻ അവൻ ശ്രെമിക്കുകയാണ് .അതിലവൻ വിജയിക്കുകയും ചെയ്യുന്നു . എന്നാൽ
മദ്യത്തിന്റെ കെട്ട് ഇറങ്ങിയിട്ടുള്ള Hang ഓവറിൽ പിന്നെയും അവന്റെ പ്രശ്നങ്ങൾ തുടങ്ങുന്നു .
അതിനായ് അവൻ പിന്നെയും മദ്യത്തെ ആശ്രെയിക്കുന്നു എന്നാൽ അവന്റെ പ്രശ്നങ്ങൾ
മനസ്സിലാക്കാൻ സമൂഹം തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം ,
വിശന്നു വലഞ്ഞുപോയ ഒരു കുട്ടി കയ്യിൽ കാഷില്ലാതായപ്പോൾ അടുത്ത് കണ്ട കടയിൽനിന്നും
ഒരു കഷണം ബ്രെഡ് എടുത്തു ഓടിയപ്പോൾ അവൻ കള്ളനായ് , നാടുകാരും വീട്ടുകാരും പറഞ്ഞു
പറഞ്ഞു അവനെയൊരു മുഴു കള്ളനാക്കി . പിന്നീട് അവനുണ്ടായ മകൻ അവർക്ക് കള്ളന്റെ
മകനായ്, അങ്ങനെ അവന്റെ മോനും പെരും കള്ളനായ് , എന്നാൽ അവൻ എന്തിനാണാ ബ്രെഡ്
എടുത്തോണ്ടോടിയതെന്നു ആരും തിരക്കിയില്ല .
ഇതുപോലെയാണൊരു മദ്യപാനിയുടെയും അവസ്ഥ , ഏകാന്തതയാണിവിടെ വില്ലൻ
താൻ ഏകനാണെന്ന തോന്നൽ , പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടാവില്ല . എല്ലാ
മദ്യപാനികൾക്കും ഓരോരോ ന്യായങ്ങൾ ഉണ്ടായിരിക്കും അവനങ്ങനെയായതിൽ ഒരു പക്ഷെ
അതൊക്കെ കാരണമായിരിക്കാം .
ഒരുവൻ ജീവനു തുല്യം സ്നേഹിക്കുന്ന വീട്ടുകാർ ,കുട്ടുകാർ ,നാട്ടുകാർ ,അച്ഛൻ ,അമ്മ .ഭാര്യ ,കാമുകി,
മക്കൾ. ഇവരിൽ നിന്നൊക്കെ അവൻ ആഗ്രെഹിക്കാത്ത തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകുന്നു
വെങ്കിൽ , അവന്റെ മനസ്സ് ഈ ഉള്ളവർ മറക്കുമ്പോൾ അവന്റെ മനസ്സിൽ മുറിവുണ്ടാക്കാം. ആ
മുറിവ് അവനിനുള്ളിൽ തന്നെ നിൽക്കുകയും അവനു പുറത്തു പറയാൻ പറ്റാതെ വരുകയും
ചെയ്യുമ്പോൾ അവൻ ഒറ്റപ്പെടുന്നു . അവിടെ അവൻ ഏകനാവുന്നു എല്ലാം ഉപേക്ഷിക്കാൻ
പ്രേരിതനാവുന്നു . എന്നാൽ അവനിലെ ഭിരു മരിക്കാൻ പേടിക്കുന്നു , പിന്നെ അവനു ഏറ്റവും
യോജ്യമാവുക ബോധം നശിപ്പിക്കുക എന്നതാണ് അതിനവൻ സുലഭമായ് കിട്ടുന്ന
പാനിയത്തിലേക്ക് നീങ്ങുന്നു . അവിടെയവൻ തുടക്കക്കാരനാവുന്നു , തുടക്കത്തിൽ കിട്ടിയ ആ
മറവി കൂട്ടാൻ വേണ്ടി അവൻ വീണ്ടും വീണ്ടും കുടിക്കുന്നു . പിന്നെ കാരണങ്ങൾ ഓട്ടോറിക്ഷ
പിടിച്ചവന്റെ മനസ്സിൽ വരുന്നു, കള്ളു കുടിക്കാനായ് മാത്രം കാരണങ്ങൾ നിരത്തുന്നു . അമ്മക്ക്
സ്നേഹം ഇല്ലാ , അച്ഛനു കണ്ടുടാ , കാമുകി ചതിച്ചു , അങ്ങനെ പോവും കാരണങ്ങൾ , അങ്ങനെ
കുടിച്ചു കുടിച്ചു പിന്നീട് നാടുകാരും വീടുകാരും അവനെ കുടിയന്റെ ലേബൽ നൽകുന്നു പിന്നിട് ആ
ലേബലിൽ ജീവിച്ചു മരിക്കുന്നു ആ ഭിരുവായ മനുഷ്യൻ .
NB: ഇതു ഒരു ചെറിയ വിഭാഗം മദ്യപാനികളെ കുറിച്ചു മാത്രമാണെന്നു പറഞ്ഞു കൊള്ളട്ടെ , ഇങ്ങനെയുള്ളവരെ നമ്മൾ വിചാരിച്ചാൽ തിരിച്ചു കൊണ്ടുവരാൻ സാധിക്കും , ആവരെ ഒറ്റപ്പെടുത്താതിരിക്കുവാൻ വേണ്ടിയാണി കുറുപ്പും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ