2014, ഡിസംബർ 30, ചൊവ്വാഴ്ച

വീരപ്പൻ ചേട്ടന്റെ പുതുവർഷ സമ്മാനം

എന്റെ പൊട്ടൻ ചിന്തയിലുടെ സഞ്ചരിക്കുക മാത്രമാണ് ഞാൻ  ഈ കഥയിലുടെ , ഇതിൽ ജീവിച്ചിരിക്കുന്നവരുമായ് യാതൊരു വിഥ   ബന്ധവും ഉണ്ടായിരിക്കുന്നതല്ല , അഥവാ അങ്ങനെ തോന്നിയാൽ തികച്ചും യാത്രിച്ചികം മാത്രം ...... തുടർന്ന് വായിക്കുക ....

കാട്ടു കള്ളൻ വീരപ്പനെ കുറിച്ച് എല്ലാവർക്കും അറിയാം , ഇതു നാട്ടു മീശക്കാരൻ വീരപ്പനെ കുറിച്ചാണ് കഥ . വീരപ്പൻ കാട് വാണിടും കാലം ഇങ്ങ്  തൃശൂർ മുളം കുന്നത്തു കാവ്  ഗ്രാമവാസികൾക്ക്‌  "കേശു "എന്നാൽ വീരപ്പനായിരുന്നു . വീരപ്പന്റെ അതെ മീശയായിരുന്നു കേശുവിനും, അതുകൊണ്ട് തന്നെ ഗ്രാമവാസികളിട്ട പേരാണ്  "വീരപ്പൻ കേശു".

വീരപ്പൻ ചേട്ടൻ  പ്രവാസ ജീവിതം തുടങ്ങിയിട്ട് 10 കൊല്ലത്തോളമായ്  , എന്റെ 7 കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരു പുതുവൽസ്സരദിനത്തിൽ എനിക്കു  വീരപ്പൻ ചേട്ടൻ തന്നൊരു സമ്മാനത്തെ കുറിച്ചൊന്നു ഓർക്കുകയാണ് ഈ പുതുവൽസ്സര ദിനത്തിൽ ഒരു  ചെറിയ കഥയിലുടെ . 

"4  കൊല്ലം മുൻപുള്ളൊരു പുതുവൽസ്സര ദിനത്തിൽ  ദുബായിൽ വച്ച് നടന്നൊരു സംഭവം , വെക്തമായ് പറഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടമായ Burju Khalifa രൂപം കൊണ്ടിട്ടുള്ള ആദ്യത്തെ ന്യൂ ഇയർ,  അതുകൊണ്ടുതന്നെ ലണ്ടൻ മാതൃകയിൽ ഇവിടെ പ്രത്തേകം പരിപാടികൾ ആസൂത്രണം ചെയ്യ്‌തിരിക്കുകയാണ്  അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞുവന്നിട്ട് ഞങ്ങളെല്ലാവരും പുതുവർഷം  Burju Khalifa ക്ക് സമീപം ആഘോഷിക്കുവാൻ തീരുമാനിച്ചു" . 

തീരുമാനം എടുത്തത് വീരപ്പൻ ചേട്ടനാണ്,  ഞങ്ങൾ കുട്ടുകാർക്കിടയിൽ 10 ഓണം കുടുതൽ ഉണ്ടിട്ടുണ്ട്  മൂപ്പർ , അത് എടക്കെടക്ക് ഓർമിപ്പിക്കാൻ മറക്കാറും ഇല്ല  കക്ഷി .

"കൃത്യം 12 മണിക്ക് തന്നെ അവിടെ  തുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു , നാട്ടിൽ തൃശൂർ പുരത്തിനു ഒരാഴ്ച്ച  മുന്നേ പായും തലയണയും എടുത്തു പോകാറുള്ള വീരപ്പൻ ചേട്ടൻ നല്ല ആവേശത്തിലായിരുന്നു കാണപ്പെട്ടത് , കുടാത്തതിനു പുതുവർഷത്തലേന്നുണ്ടാവാറുള്ള ആഘോഷത്തിന്റെ ഭാഗമായ് ഒരു ബോട്ടിലും വാങ്ങിയിട്ടുണ്ട് മൂപ്പർ"

രണ്ടെണ്ണം വിടാതെ ഇതൊന്നും കണ്ടാൽ സുഖം കിട്ടില്ലെന്നാണ് വാദം 

"എന്നാൽ രണ്ടെണ്ണം വിട്ടാൽ മൂപ്പർക്കൊന്നും ആവില്ല , കാട്ടുകള്ളൻ വീരപ്പനെ പോലെയല്ല ഞങ്ങളുടെ മീശ വീരപ്പൻ .... നല്ല തടിയും .... തൃശൂർക്കാർക്ക്  പുലികളിക്കുവാൻ പറ്റിയ ഇനം .....കണ്ടിട്ടില്ലേ ഓണത്തിന് ചതയം ദിനത്തിലെ പുലികളി അതാണ് സാധനം.... ആ പുള്ളിക്ക് രണ്ടു പെഗ്ഗ് എവിടെ പറ്റാനാണ് ഒരു ബോട്ടിൽ തന്നെ വേണം".

"ഞങ്ങളുടെ റൂമിൽ നിന്നും അര മണിക്കൂർ യാത്രയെയുള്ളു   Burju Khalifa ക്ക്  അതുകൊണ്ടുതന്നെ നാട്ടിലെ  ന്യൂ ഇയർ കഴിഞ്ഞു റൂമിൽ നിന്നിറങ്ങിയാൽ മതിയെന്ന് വീരപ്പൻ ചേട്ടൻ ഉത്തരവിറക്കി" .

  നാട്ടിൽ 12 മണിയാവുമ്പോൾ ഇവിടെ 10.30 ആവുകയെയുള്ളൂ .... 1.30 മണിക്കൂർ വ്യത്യാസം

"അങ്ങനെ നാട്ടിൽ ന്യൂ ഇയർ ആയ് എല്ലാവരെയും വിളിച്ചു വിഷ് പറഞ്ഞു...... സമയം പതിനൊന്നു മണി കഴിഞ്ഞതറിഞ്ഞില്ല,.....  ഉടനെ തന്നെ വീരപ്പേട്ടന്റെ അടുത്ത ഉത്തരവ് ഇറങ്ങി , ആ ഉത്തരവ് നിറവേറ്റാനായ്  ഞങ്ങളെല്ലാം പെട്ടന്ന് വണ്ടിയിൽ കയറി .... അപ്പോഴേക്കും ബോട്ടിൽ കാലിയായിരുന്നു."

സമയം 11.30 , മുപ്പതു മിനിറ്റ്  കൊണ്ട്  Burju Khalifa അതാണ് ലക്ഷ്യം, .... ഡ്രൈവർ സജിത്ത് , കൂടെ ഉള്ളവർ... വീരപ്പൻ (നേതാവ് ) പിന്നെ വിനോദ് , ഫിറോസ് , ആഷിഖ്, ഞാനും മൊത്തം 6 പേർ...... വാഹനം Mitsubhishiyude ഉള്ളതിൽ വച്ച് ഏറ്റവും വലിയ വണ്ടി ... മിഷൻ സ്റ്റാർട്ട്‌ .........

എന്നാൽ നേതാവിന്റെ തീരുമാനങ്ങൾ ചീറ്റുന്നതാണ് പിന്നെ കണ്ടത് .........


"ഞങ്ങളുടെ മിഷൻ പൂർത്തിയാക്കണമെങ്കിൽ 30 മിനിറ്റല്ലാ ...... 2 മണിക്കൂർ എടുത്താലും തീരാത്ത തിരക്കായിരുന്നു റോഡിൽ,... ഉടൻ തന്നെ റോഡ്‌ മാറ്റി പിടിക്കാനുള്ള തീരുമാനം വന്നെങ്കിലും ഒരു രക്ഷയില്ല കുടുങ്ങിയെന്നു പറയാം .... വണ്ടി അനങ്ങുന്നില്ല , കാറ്റ് അടിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി എന്ന് പറഞ്ഞപോലെ ഒന്ന് അനങ്ങിയാൽ അനങ്ങി" ...

സമയം 11.50 ....

"ഇനി നീങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലായ് ...... ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായതുകൊണ്ട് ഇപ്പം നിൽക്കുന്നിടത്ത് നിന്ന് മറ്റു കെട്ടിടങ്ങളുടെ മറവിൽ കുടി ആ ടവറിന്റെ മുകൾ ഭാഗം കാണാൻ കഴിയും .... അതുകൊണ്ട് തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി . വീരപ്പൻ ചേട്ടൻ നല്ല ദേഷ്യത്തിലാണ് , എന്തൊക്കയോ പിറു പിറുക്കുന്നുണ്ട് , അങ്ങ് എത്താൻ പറ്റാത്തതിന്റെ സങ്കടമാണ് പാവത്തിന് "

സമയം 11 .59 ....

ഏതു നിമിഷവും തുടങ്ങും..... മറ്റു വണ്ടിക്കാരും റോഡിൽ തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി ....


" Burju Khalifa യിലോട്ട് പുറപ്പെട്ട പകുതി പേരും അവിടെ എത്തിയിട്ടില്ല ,അത്രക്കു 
തിരക്ക് തന്നെ "

സമയം 12 മണി,                             തുടങ്ങി .............................................




സമയം 12.04 .....                            തീർന്നു ............................



"സത്യം പറഞ്ഞാൽ നമ്മുടെ കമ്പത്തിനിടയിൽ കുട അമിട്ടുണ്ട് .. അതായതു ഒരു അമിട്ടുതന്നെ ഒന്നിന് മുകളിൽ അങ്ങനെ പൊട്ടും ... ആ പൊട്ടുന്നതിനിടയിൽ കുടയും വരും .... അതുപോലെ എന്തോ കണ്ടു .... ദുരെ കെട്ടിടങ്ങളുടെ മറവിൽ നിന്ന്, എന്ത് കാണാനാണ് ... കുറെ വെട്ടം അല്ലാതെ... ?"



"ഒരു പത്തു മിനിറ്റും കുടി അവിടെനിന്നു , വേറെ വല്ല പരിപാടിയും കുടി ഉണ്ടെങ്കിലോ ???  ഒന്നും ഉണ്ടായില്ല .... നിരാശ്ശ  തന്നെ ഫലം , ആ നിരാശ്ശ  വീരപ്പൻ ചേട്ടന്റെ മീശയിലും ഉണ്ടായിരുന്നു ,  "വിടർന്നു നിന്ന തൊട്ടാവാടിയുടെ ഇലയിൽ തൊട്ടു താഴ്ത്തിയാൽ എങ്ങനെയിരിക്കും" അത് പോലെയായിരുന്നു പാവം വീരപ്പൻ ചേട്ടന്റെ മീശയും ..."


ഞങ്ങളോട്  ഒന്നും മിണ്ടാതെ വീരപ്പൻ ചേട്ടൻ നേരെ വണ്ടിയിൽ കയറി , അതുകണ്ട് കൂടെ ഞങ്ങളും....


ഒടുക്കത്തെ തിരക്കുതന്നെ സമയം ഇപ്പോൾ 12.45 ആയിരിക്കുന്നു , വണ്ടിയാണെ നീങ്ങുന്നുമില്ല , കുത്തി കയറ്റി കുത്തി കയറ്റി സജിത്ത് പരമാവതി ശ്രമിക്കുന്നുണ്ട് ... കൂടെ നല്ല വിശപ്പും ...


"ഈ സമയത്ത് ഇനി എവിടെയാണ് ഒരു ഹോട്ടൽ ... അങ്ങനെ വിശന്നു വിഷമിച്ചിരിക്കുമ്പഴാണ് വിനോദ് പറയുന്നേ   " ഗഫുർക്കാ തട്ടുകട "  ശരിയാ....... അത് സാധാരണ ഗതിയിൽ  2 മണിവരെ തുറന്നിരിക്കാറുണ്ട് ....അപ്പോൾ അങ്ങോട്ട്‌ തന്നെ വിടാം .... ഞാനും പറഞ്ഞു ..."

അപ്പഴും വീരപ്പൻ ചേട്ടൻ ഒന്നും മിണ്ടിയിരുന്നില്ല ........


"ഗഫുർക്കാ തട്ടുകടയിലെത്തി .. തുറന്നിരിക്കുവാണ് .... പതിവിലും നല്ല തിരക്കുണ്ട്‌ ....തിരക്ക് കാരണം വണ്ടി ഒരുപാട് ദുരെ പാർക്ക് ചെയ്യ്‌ത് നടന്നുള്ള വരവാണ് ഞങ്ങളുടേത് .... അല്ലേലും ഇവിടുത്തെ വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ ഒരുപാട് ദുരെ നിന്നും ആൾക്കാർ വരുക പതിവാണ്..."


"ഞാനും, ആഷിക്കും , ഫിറോസും, ചപ്പാത്തി സെറ്റും . വിനോദും സജിത്തും തട്ടു ദോശയും , വീരപ്പൻ ചേട്ടനാണെങ്കിൽ  സിംഗിൾ പൊറോട്ട മാത്രവും .. അതിൽ നിന്നുതന്നെ മനസ്സിലായ് വീരപ്പൻ ചേട്ടൻ നല്ല വിഷമത്തിലാണെന്ന് ...... അല്ലെങ്കിൽ ആ കട മൊത്തം ഓർഡർ ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ ഒരു പൊറോട്ടയിൽ ഒതുക്കിയിരിക്കുന്നെ ..."


"വിശപ്പുകൊണ്ട് ഞാൻ പെട്ടന്ന് കഴിച്ചു കൂടെ വീരപ്പൻ ചേട്ടനും ... ബില്ല് വെയ്റ്റർ കൊണ്ടുവന്നപ്പോൾ അതും വാങ്ങി വീരപ്പൻ ചേട്ടൻ എണീറ്റു കൂടെ ഞാനും ... പുള്ളി കൈ കഴുകി കാശ് കൊടുക്കുവാൻ നിന്നു ...."

ഇനിയാണ്  ൭൭ക്ലയ്മാക്സ് ....


ഞാൻ ടാപ്പ് തുറന്നു കൈകൾ കഴുകുകയാണ് , എന്റെ പിന്നിൽ നടക്കുന്ന സംഭാഷണങ്ങൾ വെക്തമായ് കേൾക്കാം .....

"വീരപ്പൻ ചേട്ടൻ കഴിച്ചതുകുടാതെ 6 പ്ലാച്ചിമട കുടി ഓർഡർ (പെപ്സ്സി ) ചെയ്യ്‌തു , സാധാരണ ഗതിയിൽ ഒരെണ്ണത്തിനു 1 ദിർഹം ആണ് ഇവിടെ വില അപ്പോൾ 6 എണ്ണം 6 ദിർഹം ..... , ബില്ല് വന്നപ്പോൾ 12 ദിർഹമായ് . വീരപ്പൻ ചേട്ടനു കലി വന്നുന്നു പറഞ്ഞാൽ മതിയല്ലോ !!!!!!"


"കാഷ്യറോടായ്  ദേഷ്യത്തിൽ തന്നെ ചോദിച്ചു ഇതെന്താ 12 ദിർഹം........ ഒരെണ്ണത്തിനു 1 ദിർഹം അല്ലെ ഇവിടെ ???   അതിനു മറുപടിയായ്..... ഈ വർഷം ആദ്യം മുതൽ പ്ലാച്ചിമടക്കു വില കുട്ടുവാനുള്ള ഉത്തരവ്  ഉണ്ടെന്നും .... അതിനാൽ ഇന്നു 12 മണികഴിയുമ്പോൾ ആ നിയമം ബാധകമാണെന്നും ആയിരുന്നു മറുപടി .."


വീരപ്പൻ ചേട്ടന് ഇളകിയെന്നു പറഞ്ഞാൽ മതിയല്ലോ !!!!!!!!


"കമ്പം കാണാൻ പോയ്‌ അമിട്ടും കണ്ടു...... ഇപ്പോൾ ഇതും കുടി ആയപ്പോൾ പറയണോ ??? വിളിച്ചില്ലേ ഒരു ഗമണ്ടൻ തെറി ..... എന്റെ അത്രയും കാല  ജീവിതത്തിനിടയിൽ കേട്ടിട്ട്പോലുമില്ലാത്ത ഒരു തെറി,..... അതും എന്ത് നീളത്തിൽ ...... ആ ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ പേരും നിശ്ചലരായ് ഒരു നിമിഷം ."


"ഒരു അടി ഉറപ്പിച്ചു ...... പുതുവർഷം ആദ്യം  തന്നെ കുളമായല്ലോന്നു മനസ്സിൽ വിചാരിച്ചു  കൈകഴുകുന്ന ഭാവത്തിൽ തല മാത്രം ഒന്ന് തിരിച്ചു പുറകിലോട്ട് നോക്കി ..... കാഷ്യറുടെ മുഖമിപ്പോൾ തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ ഡയലോഗ്ഗ്  കേട്ട് മനസ്സിലാവാതെ നിൽക്കുന്ന മോഹൻലാലിന്റെ മുഖം ..... അയാൾക്ക് ആ തെറിയുടെ അർത്ഥം മനസ്സിലായ് വരുന്നതെയുള്ളു ... അതിനു മുന്നേ ഇവിടുന്നു രക്ഷപെടണം ..... ഞാൻ ഒന്നും കുടി തല ഉയർത്തി അവർക്ക് പിറകിലുള്ള എന്റെ കുട്ടുകാരെ നോക്കി .... അത്ഭുതം ഒറ്റൊരണ്ണത്തിനെ കാണാനില്ല."


"പണ്ട് ദൂരദർശനിൽ കണ്ടിരുന്ന മഹാഭാരതത്തിൽ നാരദ മഹർഷി നിന്ന നിൽപ്പിൽ  അപ്രത്യക്ഷമാവുന്നത് കണ്ടിട്ടുണ്ട് , എന്നാലും മഹർഷി നാരായണ നാരായണ എന്ന് പറഞ്ഞിട്ടാണ് ..... എന്നാൽ ഈ പഹയന്മാർ ഒന്നും മിണ്ടാതെ  അപ്രത്യക്ഷമായിരിക്കുന്നു."


"ഞാനും ടാപ്പ് അടച്ചു പയ്യെ ഒന്നും കേൾക്കാത്തമാതിരി പുറത്തേക്കിറങ്ങി , വീരപ്പൻ ചേട്ടനും ആ കാഷ്യറും എന്റെ കണ്‍മുന്നിൽ നിന്ന് മാറിയ നിമിഷം എന്റെ  പൂർവ്വ ശക്തിയും മെടുത്തു ഞാൻ ഓടി ആ മണലാരണ്യത്തിലുടെ .... ആ ഓട്ടത്തിൽ P T ഉഷ ആണെങ്കിൽ പോലും തോറ്റു തൊപ്പി ഇട്ടേനേ എന്റെ മുൻപ്പിൽ ..."


"ഓടി തളർന്നു വണ്ടിയുടെ മുന്നിലെത്തി.... കുനിഞ്ഞു രണ്ടു  കൈയ്യും കാൽ മുട്ടിൽ താങ്ങി പട്ടി അണക്കുന്ന പോലെ അണക്കുകയാണ് നാക്കും പുറത്തിട്ടു ..... ഏകദേശം 2 മിനിട്ട് എടുത്തു പൂർവ്വസ്ഥിതിയോടടുക്കാൻ . ശ്വാസ്സം കുറച്ചൊന്നു ശരിയായ് തല ഉയർത്തിയപ്പോൾ കണ്ടതു അവിടുന്ന് നിന്ന നിൽപ്പിൽ അപ്രത്യക്ഷമായ  ചതുർ മൂർത്തികളിൽ മൂന്നു പേർ മുൻപ്പിൽ ... ഒരെണ്ണം എവിടെയെന്നറിയില്ല"


"എങ്ങനെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു എന്നെക്കാൾ മുന്നേ ഇവിടെയെത്തിയതെന്ന് അവരോടു ചോദിക്കണമെന്നുണ്ടായിരുന്നെൻക്കിലും ശ്വാസം നേരെ ആവാത്തതിനാൽ ആ ചോദ്യം മനസ്സിൽ തന്നെ ഒതുക്കി......... നടുവിന് ഊന്നു കൊടുത്തൊന്നു നിവർന്നപ്പോൾ നാലാമൻ വണ്ടിയുടെ വളയത്തിൽ കമന്നു കിടക്കുന്നതാണ് കണ്ടത് .  വണ്ടിയാണെ ഓണാക്കിയിട്ടുമില്ല ... അപ്പഴാണ് പറയുന്നേ താക്കോൽ വീരപ്പൻ ചേട്ടന്റെ അടുത്താണെന്ന് ..."


"കഴിഞ്ഞില്ലേ കാര്യം !!!!!!! ഒരു കാര്യം പിന്നെയും ഉറപ്പിച്ചു ... ആ ഹോട്ടലുകാരുടെ തല്ലും കൊണ്ടേ ഇന്നു പോകുവാൻ പറ്റത്തോളെന്നു ...... തല്ലിയതിനും തല്ലു കൊള്ളുന്നതിനും കേസ്സുള്ള  നാട്ടിലാണേ നമ്മുടെ നില്പ്പേ ........"


"ആ നിൽപ്പ് അതികനേരം നിൽക്കേണ്ടിവന്നില്ല !!!!! ദുരെ നിന്നൊരു നാലു കാലി വരുന്നതു കണ്ടു !!!!!! അടുക്കുന്തോറും അകലം കുറയുമല്ലോ അതെ വീരപ്പൻ ചേട്ടൻ തന്നെ ..... അടുത്തൊരു മാരത്തോണിനു റെഡിയായ് ഞങ്ങൾ നിന്നു , വണ്ടിയിൽ നിന്നു ചാടി ഇറങ്ങി സജിത്തും ഞങ്ങളോടൊപ്പം കുടി..... ."


"വീരപ്പൻ ചേട്ടന്റെ പുറകിലോട്ടായിരുന്നു ഞങ്ങളുടെ നോട്ടം !!!!!! അമൽ നീരദിന്റെ സിനിമകളിലെ മണലാരണ്യത്തിൽ കുടി നായകന്മാർ സ്ലോമോഷൻ നടക്കുമ്പോൾ കാലുകൊണ്ട്‌ മണ്ണുകൾ പറത്തിക്കാറുണ്ട് ...... അതിനേക്കാൾ മനോഹരമായാണ് വീരപ്പൻ ചേട്ടന്റെ നാല്കാലിലുള്ള വരവ് ."


ഒരുപാട് അടുത്തപ്പോൾ പുറകിലാരുമില്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ മാരത്തോണ്‍ ഉപേക്ഷിച്ചു അഞ്ചു പേരും അഞ്ചു വഴിക്ക് നിന്നു .


"അടിയെന്നു എഴുതി കാണിച്ചപ്പഴെ മുങ്ങിയതാണേ ....... അതുകൊണ്ടൊരു ചമ്മൽ പുള്ളിയെ നേരിടാൻ ."


"വീരപ്പൻ ചേട്ടൻ വന്നു  കൈയിലെ കവറിൽ ചെറിയ പ്ലാച്ചിമടകൾക്ക് പകരം വലിയ രണ്ടു പ്ലാച്ചിമടകൾ ........... ഞങ്ങൾ ഒന്നും ചോദിച്ചില്ല !!!!! പുള്ളി നേരെ വണ്ടിയുടെ ഡോർ തുറന്നു ചാവി സജിത്തിനെ ഏൽപ്പിച്ചു  അകത്തു കയറി ... ഞങ്ങളും കൂടെ ..."


"സജിത്ത് വണ്ടിയെടുത്തു....... നേരെ ഫ്ലാറ്റിനു മുന്നിൽ.......എല്ലാവരും ഇറങ്ങി റൂമിലെത്തി ..... ആരും പരസ്പ്പരം മിണ്ടാതെ കിടന്നുറങ്ങി ."


"ഇപ്പോൾ  നാലു കൊല്ലമായ്‌,  അന്ന് കിടന്നിട്ടും പിറ്റേന്ന് നേരം വെളുത്തു .... ഇന്നു ഇതു എഴുതി  കഴിഞ്ഞിട്ടും നേരം വെളുത്തു ,....... ഇന്നുവരെ അന്നത്തെ ആ  ചെറിയ പ്ലാച്ചിമടകൾ എങ്ങനെ വലിയ പ്ലാച്ചിമടകൾ  ആയെന്നു ഞങ്ങളോ ..... എന്നെ കളഞ്ഞിട്ടു നീയൊക്കെ ഓടി ആല്ലേടാന്നു വീരപ്പൻ ചേട്ടനോ ചോദിച്ചിട്ടില്ല ..."



പക്ഷെ വേറൊരു കാര്യം എന്തെന്നാൽ !!!!!!!!!!!!!!!!!



അന്നത്തെ സംഭവത്തിന്‌ ശേഷം വീരപ്പൻ ചേട്ടൻ ഇന്നു ഞാൻ ഇതു എഴുതുന്നതുവരെ മദ്യം  കൈകൊണ്ട് തൊട്ടിട്ടുമില്ല ..... ഞാൻ പിന്നിടുള്ള പുതുവർഷങ്ങളിൽ റുമിന് വെളിയിൽ ഇറങ്ങിയിട്ടുമില്ല...... പ്ലാച്ചിമടക്കു ഇവിടെ വില കുടിയിട്ടുമില്ല .....    ശുഭം .



മാനവൻ മയ്യനാട് .

2014, ഡിസംബർ 22, തിങ്കളാഴ്‌ച

ഈ ഓർമ്മ ദിനത്തിലെക്കിലും പറയു ലീഡറുടെ ആത്മാവിനു ശാന്തി ലഭിച്ചുവോ ??????


മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയിട്ട് അനേകം വർഷങ്ങളായ് . ഈ അടുത്ത കാലത്ത് അത് ശരി വയ്ക്കുന്ന രീതിയിൽ ഒരുകുട്ടം ശാസ്ത്രഞൻമാർ  പ്രസ്താവനകൾ ഇറക്കിയെങ്കിലും അതികം ആരും അത് വിശ്വസിച്ചിരുന്നില്ല . എന്നാൽ അതെല്ലാം സത്യമാണെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ കോണ്‍ഗ്രെസ്സിന്റെ അവസ്ഥ ഇപ്പോൾ കാണുമ്പോൾ .

ഒരു നേതാവ് എന്തായിരിക്കണമെന്ന് സ്വന്തം ജീവിതം വഴി തെളിയിച്ച ഒരു  ദേശിയ നേതാവായിരുന്നു .  ശ്രീ  കെ . കരുണാകരൻ.... കേരളിയരുടെ ലീഡർ ...
 കേരള കോണ്‍ഗ്രെസ്സിലുടെ വന്നു ഒരു കാലത്ത്  ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും നിർദ്ദേശിക്കാൻ കഴിവുണ്ടായിരുന്ന നേതാവ് ... എന്നാൽ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് തന്നെ ഒരുപാട് മനംനൊന്തു വീർപ്പ് മുട്ടിയിരുന്നില്ലേ ലീഡർ .




വികസനത്തിന്റെ പേര് പറയാതെ വികസനം കൊണ്ട് വന്ന നേതാവായിരുന്നു ലീഡർ 
കേരളത്തിൽ ഇന്നു കാണുന്ന പലതും ലീഡറിന്റെ വാശിയിൽ ഉടലെടുത്തവയാണ് . കൊച്ചിയെ കേരളത്തിന്റെ നെടുംതുണാക്കുന്നതിൽ  വിജയിച്ച നേതാവ് , കൊച്ചി  നെടുമ്പാശേരി വിമാനത്താവളവും , കൊച്ചി സ്റ്റേഡിയവുംമെല്ലാം ലീഡറുടെ വാശിയിൽ പിറന്നവയായിരുന്നു .



എന്നാൽ അദ്ദേഹത്തിന്റെ വളർച്ചയെ തളർത്താൻ കൂടെ ഉള്ളവർ തക്കം പാർത്തിരിക്കും പോലെയായിരുന്നു അവസാനകാലങ്ങൾ പരിശോദിക്കുമ്പോൾ എനിക്കു തോന്നുന്നത് . അദ്ദേഹം  ചെയ്യാത്ത കുറ്റങ്ങൾക്ക്  ഒരുപാട് പഴി കേട്ടു ..   രാജൻ കേസ്സിലും പാമോയിൽക്കേസ്സിലും കുലുങ്ങാത്ത ലീഡർക്ക് ,,, ചാരക്കേസ്സിൽ മനസ്സു ഒരുപാട് വേദനിച്ചിട്ടുണ്ടാവണം ..   രാജ്യത്തെ ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയെ രാജ്യദ്രോഹിയായ് ചിത്രികരിക്കുമ്പോൾ ആർക്കാണ് വേദനിക്കാതിരിക്കുക .


ഒടുവിൽ ചാരക്കേസ് വെറും ഒരു ചാരം മാത്രമാണെന്ന് തെളിഞ്ഞിട്ടും , അത് മൂലം വിഷമിച്ചു മരിച്ച  അദ്ദേഹത്തെ  സ്മരിക്കാൻ ഒരു കോണ്‍ഗ്രെസ്സ് നേതാവ് പോലും വരാതിരുന്നത് മനസ്സിലാവുന്നില്ല .


ഇതെല്ലാം മുൻക്കുട്ടി കണ്ടു ശപിച്ചിട്ടുണ്ടാവണം ലീഡർ ...  അതായിരിക്കുണം  ഇക്കഴിഞ്ഞ  തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രെസ്സിന്റെ തിരഞ്ഞെടുപ്പ് ഫലം ....  പക്ഷെ ആ ശാപം അന്ന് കേരളത്തിന്‌ കിട്ടിയിരുന്നില്ല .... എന്തെന്നാൽ ലീഡർ തന്നെ കൊണ്ടുവന്ന ഗ്രുപ്പിസ്സം മൂലം പിടിച്ചു നിൽക്കുകയായിരുന്നു കേരളം ...  


എന്നിരുന്നാലും  കേരളത്തിൽ ഭരണം തുടങ്ങി 3 കൊല്ലത്തിനുള്ളിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത് , സോളാറിൽ തുടങ്ങി , നിൽപ്പ് സമരം  , കിടപ്പ്സമരം , കുത്തി ഇരിപ്പ്സമരം കുടിൽ കെട്ടി സമരം  എന്നുവേണ്ട ഒടുവിലിതാ മാണി സാറിന്റെ കോഴയും .........




ഈ  പ്രശ്നങ്ങളെല്ലാം  വച്ച് നോക്കുമ്പോൾ ലീഡറുടെ ആത്മാവ് കേരളത്തിൽ തന്നെ ഉണ്ടെന്നു ഞാൻ കരുതുന്നു ... അത് എനിക്കു മാത്രമല്ല കോണ്‍ഗ്രെസ്സിന്റെ പ്രദാനകക്ഷിയായ മുസ്ലിം ലീഗിനും മസ്സിലായ്ക്കാണും  അതുകൊണ്ടായിരിക്കണമല്ലോ ഗണേഷിന്റെ നിയമസഭയിലെ ആരോപണത്തോട് ഗണേഷിന്റെ ശരിരത്തിൽ ആരോ കയറി പറയുന്നതുപോലെയാണ് തോന്നിയതെന്ന് ലീഗ് നേതാവ് പറയുവാനുള്ള  കാരണവും .


ഇതു മനസ്സിലാക്കി  ഈ ഓർമ്മദിനത്തിലെക്കിലും  അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തിലഭിക്കുവാനായ് കേരളത്തിലെ കോണ്‍ഗ്രെസ് പ്രവർത്തകർ എന്തെങ്കിലും  ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു , സ്നേഹിക്കുന്നവരെ അതിര് കവിഞ്ഞു സ്നേഹിക്കുന്നയാളാണ് ലീഡർ എന്ന് കേട്ടിട്ടുണ്ട് ഒരുപക്ഷെ നിങ്ങളുടെ പ്രാർത്ഥന കേട്ടക്കിലോ ...........................

എന്ന് സ്നേഹപുർവം .............. മാനവൻ .

                                                                      ശുഭം ........

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

നമ്മുടെ കായിക ദൈവം സച്ചിൻ


ലോക ജനസംഖ്യയിൽ രണ്ടാമതും , മറ്റു  രാജ്യങ്ങളെക്കാൾ കഴിവും കാര്യ പ്രാപ്തിയും ഉള്ള കായിക

താരങ്ങൾ ഭാരതത്തിൽ ഉണ്ടായിട്ടും .  ഇന്നും ക്രിക്കറ്റ്‌  അല്ലാതുളൊരു  കായിക ഇനത്തിനു  ഒന്നാം

സ്ഥാനം നിലനിർത്തുവാൻ സാധിക്കുന്നില്ല  ,

5 കൊല്ലം മുൻപുവരെ മക്കൾ ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ രക്ഷീതാക്കൾ തിരുത്തിയിരുന്നു ...

"പഠിക്കാനുള്ള സമയത്താണ് അവന്റെ കളിയെന്നു പറഞ്ഞു "  IPL വന്നതോടുകൂടി അതിനൊരു

അയവുവന്നെങ്കിലും  ഇന്നും രക്ഷിതാക്കൾക്ക് അറിയില്ല ക്രിക്കറ്റ് പ്രിയമുള്ള മകനെ

എവിടെയാണൊന്നു പരിശീലനത്തിന് അയക്കുന്നതെന്ന് ......... ഇനി അതും കണ്ടു പിടിച്ചാലോ

.........പണമുള്ളവർക്കാണവിടെ സ്ഥാനവും ....


" കുട്ടികളുടെ കഴിവുകൾ മാതപിതാക്കളേക്കാളും  മനസ്സിലാക്കുവാൻ കഴിയുക അവരെ പഠിപ്പിക്കുന്ന

അധ്യപകർക്കായിരിക്കും ....." എന്നാൽ ലക്ഷങ്ങൾ നൽകി  അധ്യപകരാവുന്നവർ" ..   കൊടുത്ത

ലക്ഷങ്ങളുടെ പലിശ ഉണ്ടാക്കാൻ നോക്കുമോ................. കുട്ടിയുടെ കഴിവ് നോക്കുമോ ?????"


"ഇവിടെ സർക്കാരാണ് മുന്നിട്ടിറങ്ങേണ്ടത്........ എന്നാൽ അവർക്ക്  അതിനുള്ള സമയമില്ല ......

കഴിവുള്ളവൻ വന്നോട്ടെന്നല്ല ഇവിടെ .... കഴിവുള്ളവൻ  ഭാഗ്യം ഉണ്ടേൽ വന്നോട്ടെ എന്നും ...

ഭാഗ്യം കൊണ്ട് വന്നവനോ ജീവിക്കാനായ് തെണ്ടിക്കോട്ടെയെന്നുമാണ്‌ അവസ്ഥ ........"


"അതിനു തെളിവായ്‌ നമ്മുടെ മുന്നിൽ ഒരുപാട് പേരുണ്ട് !!!!!!!!!!! ഭാരതത്തിനു വേണ്ടി

കേരളത്തിൽ ജനിച്ച രണ്ടു പ്രതിഭകളാണ്.......... IM വിജയനും....... PT ഉഷയും ,,,."


"ഇതിൽ  PT ഉഷ ജീവിക്കുവാനായ് ഒരു കായിക സ്കൂൾ സ്ഥാപിച്ചു" , "അത് പൂട്ടിക്കുവാനായ്

ഇവിടുത്തെ ജനപ്രതിനിതികളും"..... ഒടുവിൽ സഹികെട്ട് മറ്റൊരു സംസ്ഥാനത്തോട്ട് കുടു മാറ്റുവാൻ

തുടങ്ങിയപ്പോൾ.......  വീണ്ടും തലപൊക്കി ഈ കുട്ടർ ...... സ്നേഹം കൊണ്ടല്ല ...  PT ഉഷയെ

സീകരിച്ച സംസ്ഥാനത്തെ  PT ഉഷയെ സ്നേഹിക്കുന്ന കേരള ജനങ്ങൾ സ്നേഹിക്കാൻ

തുടങ്ങിയാലോ എന്ന് പേടിച്ച്‌ ....."


                                        "കായിക അദ്വൊനം  കുടുതലുള്ള കളികളിൽ....... ഭാരതത്തിൽ

കേരളമാണ് മുൻപന്തി " .... "അതാണ്.......    ഓരോ ദേശിയ  ൭ഗയുമും നമ്മുക്ക് തരുന്ന സന്ദേശം ...

അപ്പോൾ ഫുട്ബോളിനും വേണ്ടത് കേരളത്തിൽ നിന്നുള്ള താരങ്ങളെയാണ് "............ "ഇതു

മനസ്സിലാക്കിയാണ് ക്രിക്കറ്റിന്റെ ദൈവം ഇപ്പോൾ ഫുട്ബോളുമായ് കേരളത്തിലെത്തിയത് "........

"അതോടെ അദ്ദേഹം  ക്രിക്കറ്റിന്റെ മാത്രമല്ല  ഭാരതത്തിന്റെ  കായിക ദൈവം ആയിരിക്കുകയാണ്"

" ലോക ഭുപടത്തിൽ ഭാരതം ഫുട്ബോളിൽ ഇപ്പോൾ 171 - മതായാണ് ഉള്ളത് ....വരുന്ന.. 7 കൊല്ലം

കൊണ്ടൊരു 100 സ്ഥാനം മെച്ചപ്പെടുത്തി 50 നു അകത്ത് എത്തിക്കുകയെന്ന ശ്രെമകരമായ

ദൈത്യം  ആണ് അദേഹത്തിന്  നിറവേറ്റുവാനുള്ളത്  ......"



"ആ ദൈത്യത്തിൽ നമ്മുക്കും പങ്കുചേരാം ..... അദേഹത്തിന്റെ പുറകിലായ് ........ നല്ലൊരു

നാളെക്കായ്‌ ....... ഭാരതത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഒന്നാമതാക്കുവാനായ് നമ്മുടെ മക്കളെ

പ്രപ്തരാക്കാം ........"


"ഇതുപോലെ  ഹോക്കിയും , കബടിയും , ബോളിബോളും , ഓട്ടവും , ചാട്ടവും ,എല്ലാത്തിലും നമ്മുടെ

ഭാരതം ഒന്നാമതെത്തുവാനായ് പ്രാർത്തിക്കുകയല്ല ........ പ്രവർത്തിക്കാം ....... നമ്മുക്ക് "....

"അന്തമായ രാഷ്ട്രിയം മറന്നു നല്ലത് ചെയ്യുന്നവരെ വിജയിപ്പിക്കാം  നമ്മുക്ക് ...നല്ലൊരു

നാളേക്കായ് .....  "

എന്ന് ....

നിങ്ങളുടെ പ്രിയപ്പെട്ട  മാനവൻ മയ്യനാട്.

ശുഭം .... 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

കാരണവരുടെ മെസ്സും ചിക്കൻ സിക്സ്റ്റി ഫൈവും


പ്രവാസിയായ ഏതൊരാൾക്കും മെസ്സിനെ കുറിച്ചോർക്കുമ്പോൾ പറയാൻ ഒരുപാടുണ്ടാവും ,തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ 10 ഉം 12 ഉം മണിക്കൂർ ജോലി ചെയ്യ്‌ത് 1 മണിക്കൂർ ഓവർ ൭൭ടമായ് ട്രാഫിക്കിനും  കൊടുത്തു റൂമിലെത്തുമ്പോൾ ക്ഷീണം കൊണ്ട് ഒരു പരുവമായിരിക്കും എന്നിട്ടും സമാധാനമായ് ഒന്ന് ഇരിക്കാമെന്ന് വച്ചാലോ നടക്കുമോ അതുമില്ല ,എല്ലാ റുമിലും കാണും 6 ൽ കുറയാതെ സഹയാത്രികർ ഇവർ ഓരോരുത്തരുമാവു ഓരോദിവസത്തെ മെസ്സ്തയ്യാറാക്കുക, അങ്ങനെയുള്ളൊരു മെസ്സിൽ നടന്നൊരു സംഭവമാണ്  "കാരണവരുടെ മെസ്സ്" , കാരണവർ എന്നാൽ "അസ്സിസ് ഇക്ക" കാരണവർ എന്നാണ് ഞങ്ങൾ വിളിക്കുക ,

കാരണവരെ കുറിച്ച് പറയുമ്പോൾ  കാരണവർ നാട്ടിൽ ചെയ്യാത്ത പണിയൊന്നുമില്ല , പാചകം , ആശാരിപ്പണി ,കൽപ്പണി ,കൃഷി അങ്ങനെപോവും ലിസ്റ്റ് ,  മുപ്പര് പ്രവാസി ആയിട്ട് കുറെ വർഷങ്ങൾ ആയെങ്കിലും ഞങ്ങളോടൊപ്പം തുടങ്ങിയിട്ട് 4 മാസമേ ആയിട്ടുള്ളൂ , ഇനി സംഭവം പറയാം .

ഒരാഴ്ച്ച മുൻപ്പ് ഞങ്ങളെല്ലാം ജോലി കഴിഞ്ഞുവന്ന് ദിവസവുമുള്ള ചീട്ട് കളിയിൽ മുഴുകി ഇരിക്കുവായിരുന്നു , ഞങ്ങൾ എന്നുപറഞ്ഞാൽ ഒരു 6 പേരുണ്ട് ഞാനും കുടി ആവുമ്പോൾ 7 അന്നത്തെ ദിവസം കാരണവരുടെ മെസ്സാണ്, ചീട്ട് കളിയുടെ ആവേശത്തിൽ ഇരിക്കുമ്പഴാണ് കാരണവരുടെ വരവ് കണ്ടപ്പോൾ തന്നെ മനസ്സിലായ് തളർന്നുള്ള വരവാണെന്ന് .

കാരണവർ കയറി ഡോറൊക്കെ  അടച്ചു  ഷൂസ്സ് അഴിച്ചു വച്ച് ൭൭കയിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സ്‌ കിച്ചണിൽ വച്ച് ഹാളിലോട്ടു നടന്നു വരുമ്പോൾ ഞങ്ങൾ ചീട്ട് കളിച്ചിരിക്കുവാണ് അതിനിടയിലാണ് സജീബിന്റെ വക കമന്റ് കാരണവരോട് ,
ഇന്നു നിങ്ങളെ മെസ്സ് അല്ലെ ചിക്കൻ സിക്സ്റ്റി ഫൈവ് തന്നെ ആയിക്കോട്ടെന്ന്  ,

"സജീബ് നാട്ടിൽ പോയ്‌ നിശ്ചയം കഴിഞ്ഞു വന്നിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ നിക്കാഹ് ഈ വരുന്ന  ഡിസംബർ 21 നാണു "

കാരണവർ അപ്പോൾ തന്നെ മൊബൈൽ എടുത്തു ഗ്രോസ്സറിയിൽ വിളിച്ചും 2 ചിക്കനും കുറച്ചു ഉള്ളിയും തക്കാളിയും മുളകും ഓർഡർ ചെയ്യ്‌ത് സജീബിനോടായ് പറഞ്ഞു , ചിക്കൻ അറുപത്തഞ്ചു  പോരെയെന്ന് , ആ മറുപടി കുറച്ചു നേരം ഞങ്ങൾക്ക് ചിരിക്കുവാൻ വകവെച്ചു ,

നല്ലൊരു പാചകക്കാരനും കുടിയാണ് കാരണവർ അതു നേരുത്തേ പറഞ്ഞല്ലോ !!!!!

അതുകൊണ്ടുതന്നെ ഈ രാത്രി കുശാലാവുമെന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾ ചീട്ടു കളിയിൽ മുഴുകി .

അങ്ങനെ  സാധനങ്ങളൊക്കെ വന്നു കാരണവരും അസ്സിസ്റ്റ്‌ന്റും കുടി കിച്ചണിൽ എന്തൊക്കയോ ചെയ്യുന്ന ശബ്ദങ്ങളും കേൾക്കുന്നു ,

 ചിട്ടുകളിയൊക്കെ കഴിഞ്ഞു ഞാൻ കുളിച്ചു നേരെ കിച്ചണിലെത്തി ഒരു പാത്രമെടുത്തു കഴുകി കറിക്കായ്‌ ചെമ്പ് തുറന്നപ്പോൾ ശരിയാണ് ചിക്കൻ അറുപത്തഞ്ചു തന്നെ , കണ്ടപ്പോൾ തന്നെ വായിൽ നിന്നും ഒരുകൊട്ട തുപ്പൽ പുറത്തു വന്നു , അത്രക്ക് ഭംഗിയായ് കറി വച്ചിട്ടുണ്ട്  കാരണവർ 

ഞാൻ ഒരു സ്പൂണ്‍ എന്റെ പാത്രത്തിൽ വിളമ്പിയപ്പോൾ തന്നെ കാരണവർ പറഞ്ഞു മതിയാവോളം എടുത്തോളു കറി ഒരുപാടുണ്ട് സജീബിനുള്ളത് പ്രത്തേകം മാറ്റി വെച്ചിട്ടും ഉണ്ടെന്നു . സജീബിനു മാറ്റി വെച്ചിട്ടുണ്ടെൻക്കിൽ   ഇതു പിന്നെ അധികം വന്നത് തന്നെയെന്നു ഞാനും മനസ്സിലോർത്തു ,, ശരിയാണ് സജീബിനുള്ളത് പ്രത്തേകം മാറ്റി വച്ചിട്ടുണ്ട് വലിയ പാത്രത്തിൽ കാരണവർ . അവൻ കുറെ കഴിഞ്ഞേ കഴിക്കു,, പെണ്ണിനെ ഫോണിലുടെ ഉറക്കിയിട്ടേ വരുകയുള്ളു അതാണ് കാര്യം  , ഞങ്ങളെല്ലാവരും കഴിച്ചു ലാസ്റ്റ് കഴിക്കാൻ വന്ന ഫിറോസു ചിക്കൻ അറുപത്തഞ്ചു വച്ച ചെമ്പും കുടി കഴിവി വെക്കേണ്ടി വന്നു അത്രയ്ക്ക് രുചി ആയിരുന്നു കറി ,

അത്താഴം കഴിഞ്ഞു ഞങ്ങൾ നാട്ടിലെ വാർത്തകൾ TV യിലുടെ മാറ്റി മാറ്റി കണ്ടു കൊണ്ടിരിക്കുമ്പോഴാണ്  ഫോണ്‍ വിളികഴിഞ്ഞു സജീബ് ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറി വരുന്നത്  കാരണവർ അപ്പോൾ കസേരയിൽ ഇരുന്നു രണ്ടു  കാലും പൊക്കി മേശപ്പുറത്തു വെച്ച്  TV റിമോട്ടിനാൽ നിയന്ത്രിച്ചു കൊണ്ടിരിക്കുവാണ് ,

ബാൽക്കണിയിൽ നിന്നും ഹാളിലേക്ക് വന്ന സജീബ് കാരണവരോടായ് ഒന്ന് ആക്കി  പറഞ്ഞു " കല്യാണം വരുവല്ലേ ശരീരം ഒന്നു ഉഷാറാക്കണ്ടേ അതാ ഇന്നു ചിക്കൻ സിക്സ്റ്റി ഫൈവ് വെക്കാൻ പറഞ്ഞെ ങാ ....  ഇനിയിപ്പം  ചിക്കൻ അറുപത്തഞ്ചുയെങ്കിൽ അറുപത്തഞ്ചു" അതും  പറഞ്ഞു സജീബ് അടുക്കളയിൽ  പോയ്‌ സ്പെഷ്യൽ പാത്രവുമെടുത്തു ഹാളിൽ വന്നു 
ഞങ്ങളോട് സംസാരിച്ചു കുബുസിന്റെ കവർ തുറന്നു ഒരെണ്ണം എടുത്തു പാത്രത്തിൽ വച്ച് കറിക്കായ്  ചിക്കൻ അറുപത്തഞ്ചുിന്റെ അടപ്പ് തുറന്നപ്പോൾ കണ്ടത് നേരുത്തെ വേടിച്ച രണ്ടു ചിക്കനിൽ ഒരു ചിക്കൻ അതുപോലെ.... പിന്നെ ഒരു സവാള, 3 തക്കാളി , കുറച്ചു മുളക് പിന്നെ മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് എല്ലാം കുറേശെയായ് പോരാത്തതിനു ഒരു കുറുപ്പും ചിക്കൻ സിക്സ്റ്റി ഫൈവ് ഉണ്ടാക്കുന്നതെങ്ങനെയെന്നും  ആ കുറുപ്പിന് അവസാനം ഒരു ഡയലോഗും " വേണേൽ ഉണ്ടാക്കി തിന്നടാന്നും "

ഇതു കണ്ടപാടെ ഞാൻ അവിടുന്ന് സ്ക്കുട്ടായ്.......  അല്ലേ അവൻ നമ്മളെ പിടിച്ചു തിന്നുമേ !!!!!

പിന്നത്തെ കാഴ്ച്ചകൾ ഞാൻ ഒളിഞ്ഞു നിന്നാണ്  കണ്ടത് !!!!!!!!!

കാരണവർ അപ്പഴും  രണ്ടു കാലും പൊക്കി കസേരയിൽ തന്നെ ഇരിപ്പുണ്ട് !!!!!!

സജീബ് ആകട്ടെ കാരണവർക്ക്‌ പുറകിലായ് ടേബിളിലിരുന്നു മുളക്പൊടിയും മല്ലിപൊടിയും ഉപ്പും വെളിച്ചെണ്ണയിൽ ചാലിച്ച് എന്തോ ഒരു സാധനം ഉണ്ടാക്കി കുബുസ്സിൽ മുക്കി കഴിക്കുന്നുണ്ട് ................. ആ വേവിക്കാത്ത കോഴിയേയും നോക്കി !!!!!!!



                                                                                                                                               ശുഭം ......... 


2014, ഡിസംബർ 10, ബുധനാഴ്‌ച

ഷക്കീലയെ വിളിച്ചാൽ രക്ഷപെടുമോ KSRTC


 ഹിറ്റ്‌ FM റേഡിയോയിലെ ന്യൂസ്‌ ഡയറക്ടർ  ഷാബു കിളിത്തട്ടിൽ പുറത്തിറക്കിയ പുതിയ പുസ്തകമായ സ്പെഷ്യൽ ന്യൂസിലെ ഒരു ഉള്ളടക്കമാണ്‌ ഞാൻ ഇട്ട ശീർഷകം .

പുതുതായ് ഒന്നും പ്രേതീക്ഷിക്കാതെയാണ്  ഞാനി പുസ്തകം വായിക്കാൻ തുടങ്ങിയത് കാരണം ദിവസവും രാവിലെ 8 മണിയുടെ വാർത്ത കഴിഞ്ഞു കേട്ടിരുന്ന പരിപാടിയായിരുന്നു സ്പെഷ്യൽ ന്യൂസ്‌ , എന്നാൽ കേട്ട് മനസ്സിലാക്കുന്നതിനേക്കാൾ പതിന്മടങ്ങ്‌ ശക്തി വായിച്ചു മനസ്സിലാക്കുമ്പോൾ കിട്ടുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു ഈ പുസ്തകം .

നമ്മുടെ സമൂഹത്തിൽ നടന്ന പല വിഷയങ്ങളും ജനങ്ങളുടെ മനസ്സിൽ കൊടുത്ത സന്ദേശമെന്താണെന്ന് ഭരണാധികാരികൾക്ക് മനസ്സിലാക്കാൻ പറ്റിയ ഒരവസരം എഴുത്തുകാരൻ  ഇവിടെ  നൽകുന്നു .

ഈ പുസ്തകം എല്ലാകാലവും ഈ മണ്ണിൽ നിൽക്കും , അതിത്ര  ഉറപ്പിച്ചെങ്ങനെ  പറയുന്നെന്നാൽ,
എനിക്കു ഇഷ്ട്ടപ്പെട്ട ഒരു തിരക്കഥകൃത്താണ്  ശ്രീനിവാസൻ സർ,
അദേഹത്തിന്റെ പഴയകാല സിനിമകളും ഇന്നത്തെ രാഷ്ട്രിയവും കാണുമ്പോളെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ പുസ്തകവും.

വലിയ വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞു വിളമ്പിയിരിക്കുന്നു ഇവിടെ. കഴിക്കുന്നവർ അകത്തുള്ള കയ്പ്പ് മധുരത്തിൽ സേവിക്കുകയും, കുറച്ചു ചിന്തിക്കുമ്പോൾ ആ കയ്പ്പിനെ മധുരത്തിനിടയിൽ നിന്നും തിരിച്ചറിയുകയും ചെയ്യുന്നിവിടെ . വായനയുടെ രസം ഒരിക്കലും നഷ്ട്ടമാക്കുന്നില്ല എഴുത്തുകാരൻ ഇവിടെ ,

ഒരു വിഷയം തന്നെ പല കോണുകളിലുടെ നോക്കി മേലാളന്മാരുടെ പ്രീതി പിടിച്ചു പറ്റാൻ വിഷയം വളച്ചൊടിച്ചു ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന ചില മാധ്യമ സ്നേഹിതർക്കു ഈ ഒറ്റയാന്റെ എഴുത്തൊരു പാഠമായിരിക്കും .

ഇതിൽ ഒരുപാടു കാര്യങ്ങൾ പറഞ്ഞു പോകുന്നുണ്ടെങ്കിലും  KSRTC യും അതിന്റെ വകുപ്പിനെതിരയും പറഞ്ഞൊരു ചെറിയ കാര്യം പറഞ്ഞു ഞാൻ നിർത്തുന്നു  ബാക്കി ഉള്ളത് പുസ്തകം വാങ്ങി വായിച്ചു അഭിപ്രായം പറയുമെന്ന് വിശ്വാസത്തോടെ ...

ഷക്കീലയെ വിളിച്ചാൽ രക്ഷപെടുമോ  KSRTC

വർഷങ്ങളായ് അയാൾ ഒരേ കൃഷിയിടത്തിൽ തന്നെ കൃഷി ചെയ്യുകയാണ് , അതിന്റെ മൂലയിൽ ഒരു പാറയുണ്ട് ,അത് നീക്കം ചെയ്യാതെ അതിനു ചുറ്റുമാണ് കൃഷിയിറക്കി കൊണ്ടിരുന്നത് , നിലം ഉഴുമ്പോഴും ,വിത്ത് വിതക്കുംപ്പഴും ആ പാറ അങ്ങനെ തന്നെ ശല്യമായ് നിന്നെങ്കിലും അയാളത്  മാറ്റാൻ തുനിഞ്ഞില്ല അതു മാറ്റാനുള്ള പാടുകൊണ്ട് ,,, അങ്ങനെ ഇരിക്കെ കുറെ കാലമായ് ശല്യമായ് നിന്ന പാറ മാറ്റാൻ അയാൾ തീരുമാനിച്ചു , അന്നാദ്യമായ്‌ കർഷകൻ ആ പാറ സുക്ഷ്മമായ് ഒന്ന് നോക്കിയിട്ട്  കൈയ്യിൽ ഉണ്ടായിരുന്ന കുടം കൊണ്ടൊരു ചെറിയ തട്ട് കൊടുത്തു അതിശയമെന്നു പറയട്ടെ പാറയുടെ ഒരുവശം പൊട്ടി വീണു. യഥാർത്ഥത്തിൽ പാറയുടെ മുകൾ ഭാഗത്ത്‌ മാത്രമാണ് ഉറപ്പുണ്ടായിരുന്നത് , കുറഞ്ഞ നേരം കൊണ്ടാ കർഷകന് പാറ പൊട്ടിച്ചു മാറ്റാൻ സാധിച്ചു .

ഇതുപോലെ ഇത്രെയും കൊല്ലമായിട്ടും  KSRTC യുടെ ഗതി കണ്ടിട്ട് സഹിക്കാൻ വയ്യാതെ ഷാബുകിളിത്തട്ടിൽ  പറഞ്ഞ രസകരവും ചിന്തിക്കേണ്ടതും മായ കാര്യം വായിക്കുക .

ഈ പറക്കും തളിക സിനിമയിൽ ദിലീപ് അഭിനയിച്ച കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ള താരാക്ഷാൻ പിള്ളയെന്ന ബസിന്റെ സാമ്പത്തിക പ്രതിസന്ധിക്ക്  പരിഹാരം കാണുവാനായ് ഷക്കിലയുടെ ഇക്കിളി പടങ്ങൾ കാണിച്ചും കാമിതാക്കൾക്ക് സല്ലപിക്കുവാൻ ബസ്സിനുള്ളിൽ മറ ഉണ്ടാക്കി കൊടുത്തും പണം ഉണ്ടാക്കുന്നതുമാണ്‌ കാണിക്കുന്നത് അതുപോലെ ആസുത്രണ ബോർഡിലൊക്കെ അനേകം ബുദ്ധി രാക്ഷസ്സന്മാർ ഉണ്ടായിട്ടും  KSRTC യെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ  കടം വീട്ടാൻ ഈ മാർഗങ്ങൾ നോക്കേണ്ടി വരുമെന്ന് ഷാബു ഇവിടെ കളിയാക്കുന്നു ,,
ഇങ്ങനെ ഒരുപാട് വിഷയങ്ങളിലുടെ കടന്നു പോകുന്നതാണ് ഈ പുസ്തകം ...
എല്ലാവരും ഈ പുസ്തകം വായിച്ചു  മറുപടി തരണമെന്ന് പറഞ്ഞു കൊള്ളട്ടെ ,

ഒടുവിൽ KSRTC എന്ന പേരും ആണുങ്ങൾ കൊണ്ടു പോയ്‌  Karnataka State Road Transport ഇതാണ് ഇപ്പോൾ KSRTC

2014, ഡിസംബർ 9, ചൊവ്വാഴ്ച

സ്നേഹ മതികളായ സ്ത്രികൾ


സ്നേഹ മതികളായ  സ്ത്രികൾ
 
 ഭൂമിയുടെ ഓരോ കോണിലും ഉണ്ട്

 നിർഭാഗ്യം  എന്നല്ലാതെ എന്ത് പറയാൻ

ഭൂമി ഉരുണ്ടൊരു ഗോളമായ്  പോയില്ലേ ????

ഈ ഗോളത്തിന്റെ ഏതു കോണിലാ  നമ്മൾ പോയ്‌ തപ്പുക അവരെ

അല്ലേ???????   പറ .............................

2014, ഡിസംബർ 3, ബുധനാഴ്‌ച

നരസിംഹം റീ ലോഡ്


15 കൊല്ലം മുൻപ്പ് അതായത്  2000 ജനുവരി 26 , ഞാൻ അന്നു 8 ലോ 9 ലോ പഠിക്കുന്നു , ആ

സമയത്താണ് ഞാൻ ആദ്യമായ് ആ വാക്ക് കേൾക്കുന്നത്  " നീ പോ മോനെ ദിനേശാ...",

ആദ്യമൊക്കെ കുട്ടുകാർ പറയുമ്പോൾ മനസ്സിലായിരുന്നില്ല അന്ന് ആ കാലത്ത് ആണ്ടിണോ

ആവണിക്കോ ആണ് തിയറ്ററിൽ പോയ്‌ സിനിമ  കാണുക,  അതും C ക്ലാസ് തിയറ്ററിൽ ,ഒരു

സിനിമ ഇറങ്ങി ആറൊ ഏഴോ മാസം കഴിഞ്ഞാണ് അവിടെ വരാറ് , എന്നാൽ കുട്ടുകാരുടെ മാസ്സ്

ഡയലോഗുകൾ എന്റെ മനസ്സിൽ കുത്തി കയറിയിട്ടും അന്ന് ആകെ ഉണ്ടായിരുന്നത് വീടിനു കുറച്ചു

ദുരെ ഉള്ള വീട്ടിലെ ദൂരദർശൻ കേന്ദ്രം മാത്രം ആയിരുന്നു എന്നാൽ അതു പേരു പോലെ തന്നെ ദൂരം

കുടിയ ദർശൻ ആണെന്നു അറിയാമായിരുന്നത് കൊണ്ടും ഒരുപാട് വിഷമിച്ചു ,


അങ്ങനെ മാസങ്ങൾ കടന്നുപോയ് , നരസിംഹം മുണ്ടും , നരസിംഹം ചെരുപ്പും , നരസിംഹം

മാലയും അപ്പോഴും ഹിറ്റ്‌ ആയ് തന്നെ നിന്നു .


കുറെ മാസങ്ങൾക്കു ശേഷം  എനിക്കും കിട്ടി ഒരു ആഡിയോ ക്യാസ്സറ്റ്  അന്ന് CD ഒന്നും ഇല്ലാന്ന്

തോന്നുന്നു , ക്യാസ്സറ്റ് കുട്ടുകാരനിൽ നിന്ന് വേടിക്കുമ്പോൾ ദേഹമാസകലം ഒരു

കോരിതരിപ്പായിരുന്നു ക്യസ്സറ്റുമായ് ഞാൻ വീട്ടിലേക്കോടി പുസ്തകകെട്ടുകളടങ്ങിയ ബാഗ്

കട്ടിലിലേക്ക് വലിച്ചെറിഞ്ഞു നേരെ ടേപ്പ് റിക്കാർടിനു അടുത്തെത്തി തുറന്നു ക്യാസ്സറ്റ് ഉള്ളിലിട്ട്

 പ്ലേ ചെയ്യ്തു അപ്പഴാണ് അറിയുന്നത് കറണ്ട്  ഇല്ലാന്ന് , ജീവിതത്തിൽ ആദ്യമായ് അന്നു ഞാൻ

KSEB യെ ശപിച്ചു ,  " മുൻപൊക്കെ ആ കാലത്ത് കറണ്ട്  പോവുമ്പോൾ സന്തോഷം ആയിരുന്നു

പടിത്തത്തിനൊരു അയവു കിട്ടിയിരുന്നു അതുകൊണ്ട് മാത്രം "   KSEB യോടുള്ള ആ ദേഷ്യം

പിന്നെ മാറിയത് നമ്മുടെ ചീഫ് വിപ്പ്  KSEB ജീവനക്കാർക്ക് നൽകിയ ഉപദേശം ഒരു

വീഡിയോയിലുടെ കണ്ടപ്പോൾ മാത്രമാണ് ,


കാത്തിരിപ്പിനൊടുവിൽ അങ്ങനെ കറണ്ട് വന്നു പിന്നെ ഒറ്റ ഇരിപ്പാ രണ്ടേ മുക്കാൽ മണിക്കൂർ  

 ആ... ഹ... ഹ.... ഹ  .... എന്താ മാസ്സ് പടം അണ്ണാ ........ രഞ്ജിത്ത് ചേട്ടന്റെ ഡയലോഗ്ഗ്  മാസ്സ്

തന്നെ , പിന്നെ ഒരു മാസം മുഴുവൻ നരസിംഹ ശബ്ദരേഖ ആയിരുന്നു വീട് മുഴുവൻ അതിലെ

തുടക്കം മുതൽ അവസാനം വരെയുള്ള ഡയലോഗ്ഗ്

ഇന്നും മനപ്പാഠം പിന്നെയും ഒരുപാട് സമയം എടുത്തു അതൊന്നു TVയിലുടേ കണ്ടു

ഷാജിയേട്ടന്റെ  സംവിധാനം കാണാൻ ... അപ്പോളാണ് പുർണമായത് ...

ഇന്നു ഇതു എഴുതാൻ കാരണം ഉണ്ട് ലാലേട്ടാ


 നരസിംഹം സിനിമയുടെ 15 വർഷത്തെ വിജയം  ആഘോശിക്കുവാണല്ലോ  ലാലേട്ടനും

ദുബായിലെ ലാലേട്ടന്റെ  ഫാൻസും അതുകൊണ്ട് ഞാൻ പറയട്ടെ,,,

 അന്നത്തെ ആ  9-)o  ക്ലാസുകാരാൻ ഇന്നു വളർന്നു, ഞാനും വരും ഫസ്റ്റ് ഷോയ്ക്ക്

തന്നെ  ലാലേട്ടനും എത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു ,

പലതും അടുത്തു നിന്നു കാണുന്നതിനേക്കാൾ  ഭംഗിയാണ് ദൂരെ നിന്ന് കാണുന്നത് അതുകൊണ്ട്

ആ ആൾകുട്ടത്തിനിടയിൽ ഞാനും കാണും ലാലേട്ടനെ കാണാൻ എന്റെ 2 കണ്ണുകളും ലാലേട്ടന്റെ

മുഖത്തു തന്നെ ആയിരിക്കും ആപ്പോളൊന്നു ചിരിക്കണേ ലാലേട്ടാ  അത്രെയും മതിയാവും ഈ

പാവം മാനവന് ...


ഒരുപാട് നന്ദി ഉണ്ട്  Mohanlal Fans On Line Unit & Lal Caree...
ശുഭം .....

ഇതു 3 ദിവസം മുൻപ് ഞാൻ  ബ്ലോഗ്ഗിൽ കുറിച്ച വരികൾ , ഇനി കണ്ട പൂരം പറയാം


 ഒരു സംഗമം കുടി  അവിടെ നടന്നു  , സുഹ്ര്ത്ത് .com , സന്തത സഹചാരിയായ ഹരിഭായും  ഞാനും തമ്മിലുള്ള സംഗമം

 ഫോണ്‍ വഴി  ബന്ദം ഉണ്ടായിരുന്നെന്ക്കിലും നേരിൽ കാണുവാൻ കഴിഞ്ഞിരുന്നില്ല ,  അതിനു വേതി ആവുകയായിരുന്നു സത്യത്തിൽ നരസിംഹം റീ ലോഡ് .... അതിനു സാക്ഷി ആയതാവട്ടെ സാക്ഷാൽ ലാലേട്ടനും ,  

പൂരമായിരുന്നു അവിടെ തൃശൂർ പൂരം.....

ലാലേട്ടൻ ഫാൻസ്‌ ഇളക്കി മറിച്ചു....

വെടി കെട്ടിന് പകരം ലാലേട്ടന്റെ ആക്ഷൻ രംഗങ്ങളും , മാസ്സ് ഡയലോഗുകളും എന്ന് ഒഴിച്ചാൽ ബാക്കി എല്ലാം തൃശൂർ പൂരത്തെ വെല്ലും , ഇനി കത്തി വയ്ക്കുന്നില്ല..... കുറച്ചു ഫോട്ടോസ് ഞാൻ ചേർക്കാം അപ്പോൾ ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലാവും





2014, ഡിസംബർ 2, ചൊവ്വാഴ്ച

New Generation


കടൽ കാറ്റും കടലിന്റെ വിസ്മയ കാഴ്ച്ചകളും കണ്ടു നടക്കുന്നതിനിടയിൽ കണ്ട രസകരമായ ഒരു കാഴ്ച്ച ഇവിടെ  പങ്കുവയ്ക്കാമെന്ന് വിചാരിച്ചു , വായിച്ചിട്ട് രസകരമാണോ അല്ലയോ എന്ന് ചിന്തിക്കേണ്ടത് നിങ്ങൾ തന്നെയാണെന്ന് പറഞ്ഞു കൊള്ളട്ടെ ആദ്യമേ .

                                                     സത്യത്തിൽ " നായിന്റെ മോനെ " എന്ന വിളി കേട്ടാണ് തിരിഞ്ഞത് , തിരിഞ്ഞപ്പോൾ കണ്ടത് ഇപ്പോൾ ന്യൂ ജനറേഷൻ എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കുട്ടികൾ തന്നെയാണ് , രണ്ടു പേർ അടിപിടിക്കിടയിൽ ഒരുവൻ മറ്റവനെ വിളിച്ചതാണ് ,കുട്ടുകാർ അവരെ രണ്ടുപേരെയും പിടിച്ചു മാറ്റുന്നുണ്ട് . കുറച്ചു കഴിഞ്ഞു തന്തക്കു വിളികേട്ട കുട്ടിയുടെ ചിരിയാണ് കണ്ടത് , എല്ലാവരും നിശ്ശബ്ദർ ഞാൻ തന്തക്കു  വിളിച്ച കുട്ടിയെ നോക്കി  അവന്റെ മുഖം അസ്വസ്ഥതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അവൻ അവനെ പിടിച്ചു വച്ച കുട്ടുകരിൽ നിന്നും കുതറി മാറി നേരെ നിർത്താതെ ചിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് നീങ്ങി പറഞ്ഞു   തിരിച്ചു വിളിക്കടാ!!!! !!!   അവന്റെ ചിരി നിന്നു !!!!!!  എന്തു വിളിക്കാൻ എന്നായ് അവൻ  !!!!!  ഞാൻ നിന്റെ തന്തക്കു വിളിച്ചു, അറിയാതെ വിളിച്ചു പോയതാണ് അതിനു പകരം നീ തിരിച്ചു എന്റെ തന്തക്കും വിളിക്കണം .
         
എന്നെ അത്ഭുതപ്പെടുത്തി  ഈ നല്ല പ്രവർത്തി , എന്തോ ദേഷ്യത്തിന് പെട്ടന്നുണ്ടായ വികാരത്തിൽ തല്ലുന്നതിനിടയിൽ അറിയാതെ വിളിച്ചു പോയത് തെറ്റാണെന്ന് മനസ്സിലാക്കി അത് കുട്ടുകാരുടെ സാന്നിദ്യത്തിൽ തന്നെ സമ്മതിക്കുന്ന ഈ ജനറേഷൻ തന്നെയല്ലേ നമ്മുക്ക് ആവശ്യവും എന്നാൽ ആ സന്തോഷങ്ങൾ അതിക നേരം നിന്നില്ല .

ഞാൻ നിന്റെ തന്തക്കു  തിരിച്ചു വിളിക്കില്ലടാന്നു പറഞ്ഞു പിന്നെയും  ഒന്നാമൻ നിർത്താതെ ചിരി തുടർന്നപ്പോൾ രണ്ടാമൻ പഞ്ഞടുത്തു ഒന്നാമന്റെ കഴുത്തിൽ ൭൭കകൾ അമർത്തി ശ്വാസം മുട്ടിച്ചു ഒന്നാമൻ ശ്വാസത്തിനായ് നിലവിളിച്ചു , കുട്ടുകാർ കഷ്ട്ടപ്പെട്ടു രണ്ടു പേരെയും പിടിച്ചു മാറ്റി , എനിക്കൊന്നും മനസ്സിലായില്ല........ തന്തക്കു തിരിച്ചു വിളിക്കാത്തതിനു  തല്ലുന്ന ഈ ന്യൂ ജനറേഷൻ
കളി എനിക്കു മനസ്സിലായില്ല .

കുട്ടുകാർ ഒന്നാമനേയും കൊണ്ട് നീങ്ങുകയാണ് അവന്റെ ചിരി അപ്പഴും മാറിയിട്ടില്ല അത് എന്നെ പിന്നെയും ആശയകുഴപ്പത്തിലാക്കി  അവർ പോയ്‌ മറയുന്നതും നോക്കി ഞാൻ നിന്നു

പിന്നിട് നടന്ന സംഭാഷണങ്ങളാണ് ഈ കുറിപ്പ് എഴുതാൻ ഞാൻ പ്രേരിതനായത്!!!!!!

രണ്ടാമനോട് കൂടെ നിന്ന കുട്ടുകരിൽ ഒരുവൻ,

രണ്ടാമനോടായ്.....

ടാ ... നിനക്കോർമയില്ലേ  മുൻപൊരിക്കൽ ഇതുപോലെ ഞാൻ അവനെ വിളിച്ചപ്പോഴും അവൻ ഇതുപോലെ ചിരിക്കുക തന്നെയല്ലേ ചെയ്യ്‌തത് അവൻ അങ്ങനെ തന്നെയാടാ

രണ്ടാമൻ : അതു തന്നെയാട വിഷയം "നീ അന്നു വിളിച്ചത് ", നീ അന്നു അവനെ വിളിച്ചിട്ട് പോയ്‌ അതിനു ശേഷം ഞാനവനോട് ഇതേ ചോദ്യം ചോദിച്ചു ? നീ എന്താ തിരിച്ചു വിളിക്കാത്തതെന്നു??അന്ന് അവൻ തന്ന മറുപടി എന്താണെന്ന് നിനക്കറിയാമോ ???

ഇല്ലേ  കേട്ടോ ...

അവനു നായ് എന്ന് വിളിക്കാനെക്കിലും ഒരു തന്ത ഉണ്ടല്ലോ !!!!അതുപോലും ഇല്ലാത്ത അവനെ ഞാൻ എന്ത് വിളിക്കാനെന്നാ

ഇതും പറഞ്ഞു രണ്ടാമൻ നടന്നു നീങ്ങി .......

അവന്റെ സുഹ്രത്ത്‌ ഒന്നും മിണ്ടാതെ അസ്തമയ സുര്യനെയും നോക്കി കുറെ നേരം എന്തോ ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു ..

എല്ലാം കണ്ടു മതിയായ ഞാൻ തിരിച്ചു വീട്ടിലേക്കും നടന്നു.......  

                                                                                                                                           ശുഭം ........

                                             NB: "ഒന്നാമൻ : തന്തക്കു വിളികേട്ടവൻ
                                                       രണ്ടാമൻ : തന്തക്കു വിളിച്ചവൻ "

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള (1886 - 1980 ) സമർപ്പണം


സ്വൽപ്പാദന്യം പഴുപ്പും ,കരി ,മുടി ,ചുരികാ -

പച്ച വേഷാൽ ധരിച്ചും

കപ്ലിങ്ങാടൻ വഴിക്കായ്‌  കഥകളി , യറുപ -

ത്തഞ്ചു കൊല്ലം ഭജിച്ചും ,

സൽപ്പേരും ,സത്താരം

ശിഷ്യരെയും ,മലഘുവായ്

ചേർത്ത , "രാമാഗ്യ പിള്ള "-

ക്കെപ്പോഴും ചിത്ത ഭക്തിയാതാര വൊടുമദിവാ-

ദ്യങ്ങളർപ്പിച്ചീടാം നാം


പതിനാലാം വയസ്സില്‍ തോപ്പില്‍ കളിയോഗത്തില്‍ ചേര്‍ന്നു. തകഴി കേശവപ്പണിയ്ക്കര്‍ ആയിരുന്നു കച്ച കെട്ടിച്ചതും അഭ്യസിപ്പിച്ചതും. കീരിക്കാട്ട് ഉണ്ടായിരുന്ന ഈ അഭ്യസനത്തിനുശേഷം സ്വദേശത്ത് വന്ന്  മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കരുടെ കീഴിലും അഭ്യസിച്ചു. പണിയ്ക്കര്‍ തോപ്പില്‍ കളിയോഗത്തില്‍ നിന്ന് വിട്ട് അദ്ദേഹഹ്ത്തിന്‍റെ ഭാര്യയുടെ നാടായ ചെങ്ങന്നൂരില്‍ താമസിച്ചതിനാലാണ്‌ രാമന്‍ പിള്ളയ്ക്ക് പണിയ്ക്കരുടെ ശിഷ്യത്വം ലഭിക്കാന്‍ കാരണമായത്. 1079-81 കാലത്ത് രാമന്‍ പിള്ളയും ചമ്പക്കുളം പരമുപ്പിള്ളയും കൂടി ആലപ്പുഴ കൊറ്റംകുളങ്ങര മീയാത്ത് തിരുമുല്‍പ്പാടിന്‍റെ കോയിക്കല്‍ വെച്ച് മൂന്ന് കൊല്ലക്കാലത്തോളം കഥകളി അഭ്യസിക്കുകയുണ്ടായി. നല്ലൊരു അദ്ദ്ധ്യാപകനായ കേശവപ്പണിയ്ക്കരുടേയും അഭിനയസാമ്രാട്ടായ കുഞ്ഞുകൃഷ്ണപ്പണിയ്കരുടേയും അഭ്യസനം ചെങ്ങനൂര്‍ രാമന്‍ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. 
രാമന്‍ പിള്ള 1101 മുതല്‍ കൊട്ടാരം കഥകളിനടനായിരുന്നു. നല്ലൊരു നടന്‍ എന്നപോലെ നല്ലൊരു അദ്ധ്യാപകനും ആയിരുന്നു ചെങ്ങന്നൂര്‍ രാമന്‍ പിള്ള.  മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധ ശിഷ്യന്മാരാണ്‌. 
 
ആശായ്മ‍, അഭ്യാസത്തികവുള്ള ഉത്തമ നടന്‍ എന്നൊക്കെയുള്ള പട്ടിക്കാംതൊടി രാമുണ്ണി മേനോന്ന്‌ വടക്കുന്‍ കേരളത്തില്‍ ഉണ്ടായിരുന്ന അതേ സ്ഥാനമാണ്‌ ചെങ്ങന്നൂര്‍ രാമന്‍ പിള്ളക്ക് തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നത്.



ഗുരു ചെങ്ങന്നൂർ രാമൻ  പിള്ള (1886  - 1980

കടപ്പാട് : സോഷ്യൽ മീഡിയ 

2014, ഡിസംബർ 1, തിങ്കളാഴ്‌ച

കുഞ്ചൻ നമ്പ്യാർ (1705 - 1770 )




ഓട്ടൻ ,ശീതങ്കനും ,നൽപ്പറയനിവകളാൽ

൭൭കരളി ഭാഷയേയും 

നാട്യാഹാര്യാദികാര്യാത് ലളിതകലയെയും 

സേവ ചെയുതുള്ള കുഞ്ചൻ

കൊട്ടും പാട്ടും നിരക്കും ,സഭയിതു തിര -

നോട്ടം നടത്തുന്നതാകും

കോട്ടം തീർത്തും സുഭദ്രം തരുവതിനുമിതാ

തത്പദം നാം നമിപ്പു .

സമർപ്പണം : IKKF