ഒരു നേതാവ് എന്തായിരിക്കണമെന്ന് സ്വന്തം ജീവിതം വഴി തെളിയിച്ച ഒരു ദേശിയ നേതാവായിരുന്നു . ശ്രീ കെ . കരുണാകരൻ.... കേരളിയരുടെ ലീഡർ ...
കേരള കോണ്‍ഗ്രെസ്സിലുടെ വന്നു ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും നിർദ്ദേശിക്കാൻ കഴിവുണ്ടായിരുന്ന നേതാവ് ... എന്നാൽ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് തന്നെ ഒരുപാട് മനംനൊന്തു വീർപ്പ് മുട്ടിയിരുന്നില്ലേ ലീഡർ .
വികസനത്തിന്റെ പേര് പറയാതെ വികസനം കൊണ്ട് വന്ന നേതാവായിരുന്നു ലീഡർ
കേരളത്തിൽ ഇന്നു കാണുന്ന പലതും ലീഡറിന്റെ വാശിയിൽ ഉടലെടുത്തവയാണ് . കൊച്ചിയെ കേരളത്തിന്റെ നെടുംതുണാക്കുന്നതിൽ വിജയിച്ച നേതാവ് , കൊച്ചി നെടുമ്പാശേരി വിമാനത്താവളവും , കൊച്ചി സ്റ്റേഡിയവുംമെല്ലാം ലീഡറുടെ വാശിയിൽ പിറന്നവയായിരുന്നു .
എന്നാൽ അദ്ദേഹത്തിന്റെ വളർച്ചയെ തളർത്താൻ കൂടെ ഉള്ളവർ തക്കം പാർത്തിരിക്കും പോലെയായിരുന്നു അവസാനകാലങ്ങൾ പരിശോദിക്കുമ്പോൾ എനിക്കു തോന്നുന്നത് . അദ്ദേഹം ചെയ്യാത്ത കുറ്റങ്ങൾക്ക് ഒരുപാട് പഴി കേട്ടു .. രാജൻ കേസ്സിലും പാമോയിൽക്കേസ്സിലും കുലുങ്ങാത്ത ലീഡർക്ക് ,,, ചാരക്കേസ്സിൽ മനസ്സു ഒരുപാട് വേദനിച്ചിട്ടുണ്ടാവണം .. രാജ്യത്തെ ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയെ രാജ്യദ്രോഹിയായ് ചിത്രികരിക്കുമ്പോൾ ആർക്കാണ് വേദനിക്കാതിരിക്കുക .
ഒടുവിൽ ചാരക്കേസ് വെറും ഒരു ചാരം മാത്രമാണെന്ന് തെളിഞ്ഞിട്ടും , അത് മൂലം വിഷമിച്ചു മരിച്ച അദ്ദേഹത്തെ സ്മരിക്കാൻ ഒരു കോണ്‍ഗ്രെസ്സ് നേതാവ് പോലും വരാതിരുന്നത് മനസ്സിലാവുന്നില്ല .
ഇതെല്ലാം മുൻക്കുട്ടി കണ്ടു ശപിച്ചിട്ടുണ്ടാവണം ലീഡർ ... അതായിരിക്കുണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രെസ്സിന്റെ തിരഞ്ഞെടുപ്പ് ഫലം .... പക്ഷെ ആ ശാപം അന്ന് കേരളത്തിന് കിട്ടിയിരുന്നില്ല .... എന്തെന്നാൽ ലീഡർ തന്നെ കൊണ്ടുവന്ന ഗ്രുപ്പിസ്സം മൂലം പിടിച്ചു നിൽക്കുകയായിരുന്നു കേരളം ...
എന്നിരുന്നാലും കേരളത്തിൽ ഭരണം തുടങ്ങി 3 കൊല്ലത്തിനുള്ളിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത് , സോളാറിൽ തുടങ്ങി , നിൽപ്പ് സമരം , കിടപ്പ്സമരം , കുത്തി ഇരിപ്പ്സമരം കുടിൽ കെട്ടി സമരം എന്നുവേണ്ട ഒടുവിലിതാ മാണി സാറിന്റെ കോഴയും .........
ഈ പ്രശ്നങ്ങളെല്ലാം വച്ച് നോക്കുമ്പോൾ ലീഡറുടെ ആത്മാവ് കേരളത്തിൽ തന്നെ ഉണ്ടെന്നു ഞാൻ കരുതുന്നു ... അത് എനിക്കു മാത്രമല്ല കോണ്‍ഗ്രെസ്സിന്റെ പ്രദാനകക്ഷിയായ മുസ്ലിം ലീഗിനും മസ്സിലായ്ക്കാണും അതുകൊണ്ടായിരിക്കണമല്ലോ ഗണേഷിന്റെ നിയമസഭയിലെ ആരോപണത്തോട് ഗണേഷിന്റെ ശരിരത്തിൽ ആരോ കയറി പറയുന്നതുപോലെയാണ് തോന്നിയതെന്ന് ലീഗ് നേതാവ് പറയുവാനുള്ള കാരണവും .
ഇതു മനസ്സിലാക്കി ഈ ഓർമ്മദിനത്തിലെക്കിലും അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തിലഭിക്കുവാനായ് കേരളത്തിലെ കോണ്‍ഗ്രെസ് പ്രവർത്തകർ എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു , സ്നേഹിക്കുന്നവരെ അതിര് കവിഞ്ഞു സ്നേഹിക്കുന്നയാളാണ് ലീഡർ എന്ന് കേട്ടിട്ടുണ്ട് ഒരുപക്ഷെ നിങ്ങളുടെ പ്രാർത്ഥന കേട്ടക്കിലോ ...........................
എന്ന് സ്നേഹപുർവം .............. മാനവൻ .
ശുഭം ........
ഭൂമിയിൽ ചെയ്ത് കാര്യങ്ങൾ ആണ് ആത്മാവിന് ശാന്തി കിട്ടുന്നതിനുള്ള നിദാനമെങ്കിൽ കരുണാകരന് അത് കിട്ടാനേ പോകുന്നില്ല. ഇവിടെ ചെയ്ത് കൂട്ടിയ കാര്യങ്ങൾ അത്ര ഭയങ്കരമാണ്. അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ, കരുണാകരൻ ഗ്രൂപ്പ് ഉണ്ടാക്കൽ , പിന്നെ ഡി.ഐ.സി. അങ്ങിനെ പലതും. ആശ്രിത വത്സലൻ എന്നാണ്പറയുന്നത്. താങ്ങി നടക്കുന്നവന്, അനധികൃതമായ കാര്യങ്ങൾ തനിയ്ക്ക് വേണ്ടി ചെയ്യുന്നവന് സർക്കാർ, അതായത് പൊതു ജനത്തിന്റെ , ചിലവിൽ വാരിക്കോരി കൊടുക്കുക. അതല്ലേ ആശ്രിത വാത്സല്യം?
മറുപടിഇല്ലാതാക്കൂആ പയ്യനും അച്ഛന്റെ അതേ ലൈൻ ആണ് തുടരുന്നത്. അപ്പോൾ ഇത് തന്നെ ഗതി മാനവാ.
അഭിപ്രായങ്ങളെ ഞാൻ ബഹുമാനിക്കുന്നു ബിപിൻ ഭായ് ..
മറുപടിഇല്ലാതാക്കൂലീഡറിന് പകരം ഒരു പാർട്ടിയിലും
മറുപടിഇല്ലാതാക്കൂകേരളത്തിൽ വേറൊരു ലീഡറുണ്ടായില്ലാ
എന്നതാണ് കേരളത്തിന്റെ ശാപം
നന്മ ചെയ്യുന്നവർ വിരളമാണ് ഇന്നു
മറുപടിഇല്ലാതാക്കൂ