2014, ഡിസംബർ 2, ചൊവ്വാഴ്ച

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള (1886 - 1980 ) സമർപ്പണം


സ്വൽപ്പാദന്യം പഴുപ്പും ,കരി ,മുടി ,ചുരികാ -

പച്ച വേഷാൽ ധരിച്ചും

കപ്ലിങ്ങാടൻ വഴിക്കായ്‌  കഥകളി , യറുപ -

ത്തഞ്ചു കൊല്ലം ഭജിച്ചും ,

സൽപ്പേരും ,സത്താരം

ശിഷ്യരെയും ,മലഘുവായ്

ചേർത്ത , "രാമാഗ്യ പിള്ള "-

ക്കെപ്പോഴും ചിത്ത ഭക്തിയാതാര വൊടുമദിവാ-

ദ്യങ്ങളർപ്പിച്ചീടാം നാം


പതിനാലാം വയസ്സില്‍ തോപ്പില്‍ കളിയോഗത്തില്‍ ചേര്‍ന്നു. തകഴി കേശവപ്പണിയ്ക്കര്‍ ആയിരുന്നു കച്ച കെട്ടിച്ചതും അഭ്യസിപ്പിച്ചതും. കീരിക്കാട്ട് ഉണ്ടായിരുന്ന ഈ അഭ്യസനത്തിനുശേഷം സ്വദേശത്ത് വന്ന്  മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കരുടെ കീഴിലും അഭ്യസിച്ചു. പണിയ്ക്കര്‍ തോപ്പില്‍ കളിയോഗത്തില്‍ നിന്ന് വിട്ട് അദ്ദേഹഹ്ത്തിന്‍റെ ഭാര്യയുടെ നാടായ ചെങ്ങന്നൂരില്‍ താമസിച്ചതിനാലാണ്‌ രാമന്‍ പിള്ളയ്ക്ക് പണിയ്ക്കരുടെ ശിഷ്യത്വം ലഭിക്കാന്‍ കാരണമായത്. 1079-81 കാലത്ത് രാമന്‍ പിള്ളയും ചമ്പക്കുളം പരമുപ്പിള്ളയും കൂടി ആലപ്പുഴ കൊറ്റംകുളങ്ങര മീയാത്ത് തിരുമുല്‍പ്പാടിന്‍റെ കോയിക്കല്‍ വെച്ച് മൂന്ന് കൊല്ലക്കാലത്തോളം കഥകളി അഭ്യസിക്കുകയുണ്ടായി. നല്ലൊരു അദ്ദ്ധ്യാപകനായ കേശവപ്പണിയ്ക്കരുടേയും അഭിനയസാമ്രാട്ടായ കുഞ്ഞുകൃഷ്ണപ്പണിയ്കരുടേയും അഭ്യസനം ചെങ്ങനൂര്‍ രാമന്‍ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. 
രാമന്‍ പിള്ള 1101 മുതല്‍ കൊട്ടാരം കഥകളിനടനായിരുന്നു. നല്ലൊരു നടന്‍ എന്നപോലെ നല്ലൊരു അദ്ധ്യാപകനും ആയിരുന്നു ചെങ്ങന്നൂര്‍ രാമന്‍ പിള്ള.  മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധ ശിഷ്യന്മാരാണ്‌. 
 
ആശായ്മ‍, അഭ്യാസത്തികവുള്ള ഉത്തമ നടന്‍ എന്നൊക്കെയുള്ള പട്ടിക്കാംതൊടി രാമുണ്ണി മേനോന്ന്‌ വടക്കുന്‍ കേരളത്തില്‍ ഉണ്ടായിരുന്ന അതേ സ്ഥാനമാണ്‌ ചെങ്ങന്നൂര്‍ രാമന്‍ പിള്ളക്ക് തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നത്.



ഗുരു ചെങ്ങന്നൂർ രാമൻ  പിള്ള (1886  - 1980

കടപ്പാട് : സോഷ്യൽ മീഡിയ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ