2017 സെപ്റ്റംബർ 16, ശനിയാഴ്‌ച

ഓർമയിലെ ഓണം

വീടിനു മുൻവശം ചെറിയൊരു അത്തപ്പൂക്കളം ഇടണമെന്ന് മനസ്സിൽ   കുറച്ചു ദിവസമായ് കയറിക്കുടിയൊരു ചെറിയ ആഗ്രഹമായിരുന്നു .
സ്‌കൂളിൽ പോകും വഴി മറ്റു വീടുകൾക്ക് മുന്നിലെ അത്തപൂക്കളങ്ങൾ കണ്ട് മനസ്സിൽ കയറിയതാവണം . അത് നിറവേറ്റാനായി ആദ്യം വേണ്ടത് കുറച്ചു പൂക്കളാണല്ലോ .അന്ന് ചെറിയ മഞ്ഞുണ്ട് . മഞ്ഞിന് കൂടെ കൂട്ടിനായി ചെറിയ ചാറ്റൽ മഴയും.  ചിങ്ങമാസത്തെ തിരുവോണ സൂര്യനുദിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു . ഞാൻ മഞ്ഞും മഴയും കൊണ്ടോടി കണ്ണിൽ കണ്ട കുറെയേറെ  പൂക്കൾ പറിച്ചു വീട്ടിലെത്തി .

ഈ പൂക്കൾ കൊണ്ടെങ്ങനെയാ പൂക്കളം ഇടുക ?. ''എനിക്കന്നു പൂക്കളം ഇടുവാൻ അറിയുന്നുണ്ടായിരുന്നില്ല'' . ഞാൻ പെങ്ങളെ വിളിക്കുവാനായ് കൈയിലിരുന്ന പൂക്കൾ അടങ്ങിയ കവർ തിണ്ണപുറത്ത് വെച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക്  കയറി. പെങ്ങൾ റൂമിലില്ല . അടുക്കളയിലെത്തിയപ്പോൾ പെങ്ങളുൾപ്പടെ എല്ലാവരും ഉച്ചത്തേക്കുള്ള സദ്യയൊരുക്കുന്ന തിരക്കിലാണ്‌ . അതിനിടയിൽ അടുക്കളയിൽ  എന്നെ കണ്ടപാടെ അമ്മ പറഞ്ഞു '' പോയ് പല്ലുതേച്ചു കൈയും കാലും മുഖവും കഴുകി വാ... ഇഡലി തരാമെന്ന് .'' അന്നെനിക്ക് വയസ്സ് പതിനൊനാവുന്നതേ ഉള്ളു .

എനിക്കപ്പോൾ  വിശക്കുന്നുണ്ടായിരുന്നില്ല .മനസ്സ് നിറയെ പൂക്കളമാണല്ലോ.  ഞാൻ തിണ്ണ പുറത്തിരുന്ന പൂക്കളിരുന്ന കവറെടുത്തു മുറ്റത്തേക്കിറങ്ങി. കൈകൊണ്ടു മണ്ണൊക്കെയൊന്ന് ലെവലാക്കി  ഒരുവിധമൊരു വൃത്തം ഉണ്ടാക്കി പൂക്കളെല്ലാം കൂടി തട്ടി അതിലേക്കിട്ടു. അതായിരുന്നു എന്റെ ആദ്യത്തെ അത്തപ്പൂക്കളം . അത്തപ്പൂക്കളമെന്ന് പറയാൻ പറ്റില്ല .പല നിറത്തിലുള്ളൊരു വട്ടം .

കുറേനേരം അങ്ങനെ പൂക്കളവും  നോക്കി ഞാനങ്ങനെ  നിന്നു. കാലു കഴച്ചപ്പോൾ വന്നു തിണ്ണപ്പുറത്തിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കമലാക്ഷിയമ്മുമ്മയുടെ വക ഓക്കാനം കേൾക്കുന്നത് . എന്റെ വീടിനു ചേർന്നുള്ള വടക്ക് വശത്തെ അൻപതു സെന്റ് പുരയിടത്തിലാണ്  ഒരു ചെറിയ മുറിയും ഹാളും അടുക്കളയുമുള്ള  ഓടിട്ട അമ്മുമ്മയുടെ വീട്. വീട്ടിൽ അമ്മുമ്മ ഒറ്റക്കാണ് . ഭർത്താവ് നേരുത്തേ മരിച്ചു . ഒരു മോളുണ്ട് . മോളെ കെട്ടിച്ചയച്ചത് സ്വൽപം ദൂരത്താണ് .മോളെ കാണണമെന്ന് അമ്മുമ്മക്കോ , അമ്മുമ്മയെ കാണണമെന്നു മോളോ വിചാരിച്ചാൽ  രണ്ടു വണ്ടിയും ഒരു വള്ളവും കയറേണ്ടിവരും. മോൾക്ക് മൂന്ന് മക്കളുണ്ട് . അതിൽ മൂത്ത മകന് പ്രായം അന്ന്  ഇരുപത്തിനാല്.

ഓക്കാനം എന്ന് പറഞ്ഞല്ലോ .അത് കമലാക്ഷി അമ്മുമ്മ പല്ലു തേക്കുന്നതിന്റെയാണ്  . താഴേയും മുകളിലുമായി നാലഞ്ചു പല്ലേയുള്ളു എന്നാലും അതിൽ  മുപ്പത്തിനാല് പല്ലു തേക്കാനുള്ള ഉമിക്കരിയിട്ടാണ് പിടി. ഞാനതങ്ങനെ നോക്കിനിന്നു . മുൻപും ഒരുപാട് വട്ടം ഞാനതു നോക്കി നിന്നിട്ടുണ്ട് . പല്ലുതേപ്പും മുഞ്ഞികഴുവക്കവും കഴിഞ്ഞു അമ്മുമ്മ കിണറ്റിനു കിഴക്കു വന്ന് സൂര്യനെ കൈകൂപ്പി എന്തൊക്കയോ പിറുപിറുപ്പ് തുടങ്ങി .ഞാൻ തിണ്ണപുറത്ത് നിന്നെണീറ്റ്‌ അമ്മുമ്മക്ക് അടുത്തെത്തി സൂക്ഷിച്ച് നോക്കി . കണ്ണുകൾ രണ്ടും അടച്ചു കൈകൂപ്പി പ്രാർത്ഥിക്കുകയാണ് അമ്മുമ്മ .

പ്രാർഥന കഴിഞ്ഞു കണ്ണ് തുറന്നു ആദ്യം കണ്ടത് എന്നെ തന്നെയാണ് . ഞാൻ തന്നെയായിരിക്കണം അമ്മുമ്മയുടെ തിരുവോണ ദിന കണിയെന്നു തോന്നുന്നു. അത് കൊണ്ടാവും തെറി വിളിക്കാൻ മാത്രമായ് തുറന്നിരുന്ന അമ്മുമ്മയുടെ വായ് എന്നെ നോക്കി അന്ന് ചിരിച്ചത് .തെറി വിളിക്കാൻ തുറക്കുന്ന  വാ എന്ന് പറഞ്ഞല്ലോ . അതിനൊരുപാട് കാരണങ്ങളുണ്ട് . അതിലൊരു കാരണം ഇപ്പോൾ പറയാം . അമ്മുമ്മയെ പേരെടുത്തു കമലാക്ഷി അമ്മുമ്മേ എന്നാണ് ഞാൻ വിളിക്കാറ് . അങ്ങനെ വിളിക്കുമ്പോൾ അമ്മുമ്മ  ചോദിക്കും നിന്റെ തന്തയെയും നീ പേര് പറഞ്ഞാണോടാ വിളിക്കുന്നേന്ന്. അത്രേയുള്ളു . ഇതു അമ്മുമ്മയുടെ വായിൽ നിന്ന് കേൾക്കാൻ എനിക്കും അങ്ങനെ വിളിക്കാൻ അമ്മുമ്മയ്ക്കും  വലിയ ഇഷ്ട്ടമാണ് . അതുകൊണ്ടുതന്നെ ഒരുപാട് നാൾ അമ്മുമ്മയുടെ വായിൽ നിന്ന് തന്തക്ക് വിളി കേട്ടിരുന്നു .

എന്നാൽ അന്ന് ഞാൻ  അമ്മുമ്മയെ പേരെടുത്തു വിളിച്ചിട്ടും എന്നെ തന്തക്ക് വിളിച്ചില്ല. മാത്രമല്ല വളരെ സ്നേഹമായ് വീട്ടിനുള്ളിൽ നിന്ന് കഴിക്കാൻ ഒരുപാട് മധുര പലഹാരങ്ങളെടുത്ത് തരുകയും ചെയ്‌തു  .കൂടാതെ അമ്മുമ്മ എന്നെ മുറ്റത്ത് പുക്കളമിടാൻ കൂട്ടുകയും ചെയ്‌തു . അതിനു മുന്നേ ഞാൻ വീട്ടിൽ ഇട്ട പുക്കളത്തിന്റെ കഥ പറഞ്ഞിരുന്നു .

അമ്മുമ്മ കുറച്ച് ചാണകം എടുത്ത് വെള്ളത്തിൽ കുഴച്ച് മുറ്റത്തൊരു ചെറിയ വൃത്തമുണ്ടാക്കി. ആ വൃത്തത്തിന്റെനടുക്കായി ഒരു ഉരുള ചാണകവും വെച്ചു . അപ്പോഴേക്കും ഞാൻ എന്റെ വീട്ടിനു മുൻപിൽ വട്ടത്തിൽ കൂട്ടി ഇട്ടിരുന്ന പൂക്കളെല്ലാം കൂടി  കവറിലാക്കി കൊണ്ട് അമ്മുമ്മക്ക് അരികിൽ വെച്ചു .അമ്മുമ്മ ആ കവറിൽ നിന്നും  ജമന്തി പൂക്കളിൽ നിന്നൊരെണ്ണമെടുത്തു ഉരുള ഉരുട്ടി നടുക്കുവെച്ച ചാണകത്തിനു മേൽ കുത്തി നിർത്തി. ശേഷം  അതിനു ചുറ്റും തുമ്പപ്പൂവ് വിതറി. പിന്നെ ജമന്തി . ശംഖു പുഷ്‌പം , റോസാപ്പൂവ് , ചെമ്പരത്തി, ഇതെല്ലാം നിരത്തി ഒരു ചെറിയ പത്ത് അടുക്കുള്ള പൂക്കളം അമ്മുമ്മ ഇട്ടു . ഞാനതെല്ലാം നോക്കി അടുത്ത് തന്നെ നിന്നു .

പുക്കളമിട്ടു അമ്മുമ്മ കൈ കഴുകി വിളക്ക് കത്തിക്കാനായ്  വീട്ടിനകത്ത് കയറുമ്പോൾ അടുക്കളയിൽ ഉച്ചക്കഴ്ത്തേക്കുള്ള ചോറ് തിളക്കുന്നുണ്ടായിരുന്നു .  എനിക്കതു കണ്ടപ്പോൾ സങ്കടം തോന്നി . ''സാധാരണ ഒരു നേരമെങ്കിലും  അമ്മുമ്മ എന്റെ വീട്ടിൽ നിന്നാണ് കഴിക്കാറ്''. ചുമ്മാതല്ല കേട്ടോ , പറമ്പിലുള്ള തേങ്ങയും , മാങ്ങയും, ചക്കയും  ക്കെ  കൊണ്ട് വരും . അത് അമ്മ വാങ്ങിയില്ലേ വല്യ പുകിലാവും .'' അതുകൊണ്ടു തന്നെ 'അമ്മ അതൊക്കെ വേണ്ടെങ്കിലും വാങ്ങും .

ഞാൻ ചോദിച്ചു.

''എന്തിനാ അമ്മുമ്മ ഇന്ന് ഇവിടെ ചോറ് വെച്ചേ ? എന്റെ വീട്ടിൽ നിന്ന് കഴിച്ചൂടായിരുന്നോ ?. ''

ആ ചോദ്യത്തിന് അന്ന് അമ്മുമ്മ പറഞ്ഞത് ഇങ്ങനെയാണ് .

ഇന്ന് ഇവിടെ കഴിക്കാൻ ആളുണ്ടാവും മോനെ . മക്കളൊക്കെ ഇന്ന് വരും .

മറുപടി കേട്ട് ഞാനിറങ്ങി എന്റെ വീട്ടിലെത്തി അമ്മയോട് അമ്മുമ്മ ചോറ് വെച്ചെന്ന വിവരം സങ്കടത്തോടെ പറഞ്ഞു .

തിരുവോണത്തിന് അടുപ്പ് പുകയണമെന്ന് അമ്മയോട് അമ്മുമ്മ നേരുത്തേ പറഞ്ഞിരുന്ന കാര്യമപ്പോൾ   അമ്മ  എന്നോട് പറഞ്ഞു .

ഞാൻ വീണ്ടും മുറ്റത്തേക്കിറങ്ങി . കമലാക്ഷിയമ്മുമ്മ അമ്മുമ്മയുടെ വീടിനു പടിഞ്ഞാറ് കുറച്ച് തെക്ക് മാറിയൊരു കൊച്ചു തെങ്ങ് നിൽപ്പുണ്ട് . അതിനരികിലായ് നിൽക്കുകയാണ് . ഞാനോടി അവിടെയെത്തി .

 ഇവിടെ എന്താ അമ്മുമ്മേ ? അപ്പോഴെനിക്ക് കമലാക്ഷിയെന്ന് പേരിനൊപ്പം ചേർത്ത്  വിളിക്കാൻ തോന്നിയില്ല.

''എന്റെ ഭർത്താവിനെ ദഹിപ്പിച്ചത്  ഇവിടെയാ മോനെ . എന്നിട്ടു വെച്ച തേങ്ങാ ഇതു . അന്ന് മോൻ ജനിച്ചിട്ടില്ല''

ഞാൻ അത്ഭുതത്തോടെ തെങ്ങിന് മുകളിലോട്ടു നോക്കി . തേങ്ങാ പിടിച്ചിട്ടില്ല . അതുകൊണ്ടു തന്നെ ചോദിച്ചു .

അമ്മുമ്മേ ഇതിലെന്താ തേങ്ങാ പിടിക്കാത്തെ .

''പിടിക്കും മോനേ പിടിക്കും ഒരു ദിവസം പിടിക്കും'' . ഇതു പറഞ്ഞു അമ്മുമ്മ തിരിച്ചു വീട്ടിലേക്ക് പോയ് .


ആ അൻപതു സെന്ററിൽ മൂന്നു മാവ് , രണ്ട് അത്തി  , ഒന്ന് വീതം  കശുമാവ് , തെരളി , പുളിമരം ,പിന്നെ കുറെയേറെ വാഴകൾ ,പത്തിരുപതു തെങ്ങ് .പ്ലാവ്. അങ്ങനെ എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നതും നോക്കി ഞാനങ്ങനെ നിൽക്കുമ്പോഴാണ് അമ്മയുടെ നീട്ടിയുള്ള വിളി വരുന്നത് .

പല്ലു തേക്കാൻ പറഞ്ഞു വിട്ടിട്ട് നീ ഇതു എവിടെയാടാ ?

അമ്മയോട് ദാ വരുന്നെന്നും പറഞ്ഞു  ഞാനോടി കിണറ്റിൻക്കരയിലെത്തി പല്ലും തേച്ച്, കൈയും കാലും മുഖവും കഴുകിയെന്നു വരുത്തി അമ്മക്കരികിലെത്തി. അടുക്കളയിലപ്പോൾ പായസത്തിനായ് അണ്ടിപ്പരിപ്പും ഉണങ്ങിയ മുന്തിരിങ്ങയും നെയ്യിൽ മൂപ്പിക്കുന്ന മണം നിറഞ്ഞിരുന്നു . അതിടയിൽ കൂടി അമ്മ ഒരു പാത്രത്തിൽ ഇഡലിയിൽ സാമ്പാർ ഒഴിച്ച് കൊണ്ട് കൈയിൽ തന്നിട്ട് പറഞ്ഞു . കഴിച്ചിട്ട് കുറച്ചു കഴിഞ്ഞു കുളിക്കണം . എന്നിട്ടാ കട്ടിലിന്റെ പുറത്തിരിക്കുന്ന പുതിയ ഉടുപ്പും നിക്കറും എടുത്തിടാൻ പറഞ്ഞിട്ട് അമ്മ വീണ്ടും അടുക്കളയിലെ പുകക്കുള്ളിലെവിടയോ മറഞ്ഞു .

ഞാൻ ഇഡലി കഴിച്ചു കഴിഞ്ഞു. കുറെ നേരം കളിച്ചു . പിന്നെ കുളിച്ചു വന്നു കട്ടിലിന്റെ പുറത്തിരുന്ന ഉടുപ്പും നിക്കറും എടുത്തിട്ടു കൊണ്ട് അടുക്കളയിലെത്തി . അപ്പഴും അമ്മയുടെ ഓട്ടം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല . അപ്പോഴേക്കും അച്ഛൻ കുറച്ചു വാഴയില  വെട്ടികൊണ്ടു വന്നു കഴുകി തുടച്ചു മേശമേൽ ഓരോന്നായി നിരത്തി . ഞങ്ങളെല്ലാരും  കൂടി ചോറും പപ്പടവും , പരിപ്പും , അവിയലും , തോരനും, പച്ചടിയും  , കിച്ചടിയും ,അച്ചാറും  വിളമ്പി ഒരുമിച്ചിരുന്നു  തിരുവോണസദ്യ കഴിച്ചു.

സദ്യ കഴിച്ചു പായസവും കുടിച്ചു കളിക്കാനായി വീണ്ടും ഞാൻ വീട്ടിനു അടുത്തുള്ള പറമ്പത്തേക്കിറങ്ങി. അവിടെ കളിയ്ക്കാൻ കുറെയേറെ കൂട്ടുകാരും ഉണ്ടായിരുന്നു  കുറെ നേരം  അങ്ങനെ ഓടിയും ചാടിയും ഒരു പരുവമായി തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അമ്മുമ്മ വീട്ടു പടിക്കൽ ആരെയോ നോക്കി നിൽക്കുന്നു . ഞാൻ നടന്നു അമ്മുക്കരികിലെത്തി.

അമ്മുമ്മ കഴിച്ചോ ?

''കഴിച്ചു മോനെ . മോൻ കഴിച്ചോ ?''

ഞാൻ നേരുത്തേ കഴിച്ചമ്മുമ്മ. അമ്മുമ്മയുടെ മക്കളാരും വന്നില്ലേ ? .

''ഇല്ല മോനേ . ഇനി വരില്ലായിരിക്കും . സമയം ഇത്ര ആയില്ലേ'' .  ഇതും  പറഞ്ഞു കണ്ണും തുടച്ചു അമ്മുമ്മ അകത്തേക്ക് പോയ് . ഞാൻ നോക്കുമ്പോൾ അകത്തു വിളക്കിനു മുന്നിൽ ഒരിലയിൽ ചോറും കറികളും വിളമ്പി വെച്ചിരിക്കുന്നു . അത് മരിച്ചു പോയ അപ്പൂപ്പനുള്ളതായിരിക്കണം . ഞാൻ വീട്ടിലേക്ക് നടന്നു . അവിടെ അമ്മ ഞാൻ പുതിയ ഉടുപ്പും നിക്കറും ഇട്ടു കളിയ്ക്കാൻ പോയതിനു തിരുവോണം ആയ ഒറ്റക്കാരണത്താൽ തല്ലാൻ കഴിയാത്ത സങ്കടം മുഴുവൻ മുഖത്ത് കെട്ടിനിർത്തി നിൽക്കുന്നുണ്ടായിരുന്നു എന്നെ വരവേൽക്കാൻ .

തിരുവോണം കഴിഞ്ഞു. കൂടെ അവിട്ടവും ,ചതയവും . അമ്മുമ്മയുടെ മകൾ വന്നില്ല . ഈ മൂന്നു ദിവസവും അമ്മുമ്മ മോളേയും കാത്ത് പടിക്കൽ ഒരുപാട് നേരം നിൽക്കുന്നതു ഞാൻ കണ്ടു . ദിവസങ്ങൾ കഴിഞ്ഞു . ഓണ അവധി കഴിഞ്ഞു സ്‌കൂൾ തുറന്നു. അങ്ങനെ ഒരു ദിവസം സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ  അമ്മുമ്മയുടെ മോളതാ എതിരേ വരുന്നു കരഞ്ഞുകൊണ്ട് . എന്നെക്കണ്ടതും കണ്ണൊക്കെ തുടച്ച് വിശേഷങ്ങളൊക്കെ തിരക്കി പെട്ടെന്ന് പോണം മോനെ എന്നാലേ വണ്ടി കിട്ടുള്ളുന്നു പറഞ്ഞു പോയ് മറഞ്ഞു. വീട്ടിലെത്തിയപ്പോളാണ് അറിയുന്നത് അമ്മുമ്മയുമായ് വഴക്കായി ഇറങ്ങി പോയതാണെന്ന് . ഓണത്തിന് വരാഞ്ഞത് കൊണ്ട് അമ്മുമ്മ കുറേ പറഞ്ഞത്രേ .

പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു .സ്‌കൂളിൽ പോകണ്ടാത്തതുകൊണ്ടു  ഒരുപാട് വൈകിയാണ് എണീറ്റെ . എണീറ്റ് മുറ്റത്തേക്കിറങ്ങിയപ്പോൾ അമ്മുമ്മയുടെ വീട്ടിലൊരു ഒച്ചയും അനക്കവും . ഞാൻ നോക്കുമ്പോൾ അമ്മുമ്മയുടെ മോളും , മോളുടെ മക്കളും വന്നിട്ടുണ്ട് . ഞാൻ അങ്ങോട്ട് ചെന്ന് . അമ്മുമ്മ ശാന്തയായിരിക്കുന്നു . മുഖത്ത് സന്തോഷം നിഴലിച്ചു നിൽക്കുന്നു . എന്നെ വിളിച്ചു മക്കൾ കൊണ്ട് വന്ന പലഹാരങ്ങളിൽ കുറേ കവറിലാക്കി തന്നു . ഇതൊരു കഥ

ഈ കഥ അല്ലെങ്കിൽ ജീവിതം കഴിഞ്ഞിട്ടിപ്പോൾ  ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു . ഇപ്പഴും തിരുവോണം എന്ന് കേൾക്കുമ്പോൾ അമ്മുമ്മയെയാണ് ഓർമ വരുന്നത് .

കഴിഞ്ഞ ഓണത്തിനു ഞാൻ നാട്ടിലുണ്ടായിരുന്നു  .അന്ന് തിരുവോണസദ്യയുണ്ട് കൈ കഴുകാനായി പുറത്തിറങ്ങുമ്പോഴാണ് വീണ്ടും ആ  പഴയ തെങ്ങു മനസ്സിൽ കയറിയത്  . കൈ കഴുകി ഞാൻ തെങ്ങിനടുത്തെത്തി. മുകളിലേക്ക് നോക്കി .  കുലയിൽ നറച്ച്  തേങ്ങകൾ . ആ തെങ്ങിന് തൊട്ടടുത്ത് തന്നെ വളരാൻ ആഗ്രഹം ഇല്ലാത്തതു പോലെ മറ്റൊരു  തൈതെങ്ങും  നിൽക്കുന്നു  . അതെന്റെ കമലാക്ഷി അമ്മുമ്മയുടേതാണു. അമ്മുമ്മ മരിച്ചിട്ടു ഇപ്പോൾ പതിനൊന്നു കൊല്ലമാകുന്നു . അവിടെ വെച്ചേക്കുന്ന തൈതെങ്ങു പുതിയതാണ് അവിടെ വെയ്ക്കുന്നതൊന്നും കിളിക്കുന്നില്ല . എന്തോ ആ മണ്ണിൽ കുളിക്കാൻ പാടുപോലെ .ഇപ്പോൾ വെച്ചിരിക്കുന്നതും കിളിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല . ചിലപ്പോൾ വർഷങ്ങളായുള്ള ഏകാന്ത ജീവിതം ആ മണ്ണിനെ അമ്മുമ്മ വെറുത്തുകാണും . എത്ര  നേരം അവിടെങ്ങനെ നിന്നെന്നോർമ്മയില്ലാ . വാതിൽക്കൽ നിന്ന് അമ്മ വിളിക്കുമ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നതു . കണ്ണ് തുടച്ചു അമ്മയുടെ അടുക്കലെത്തുമ്പോൾ അമ്മ ഒന്നേ ചോദിച്ചുള്ളൂ .

''അമ്മുമ്മയുടെ തെറി വിളി കേൾക്കാതെ നിനക്ക് പറ്റുന്നില്ലല്ലേ?''

ഞാൻ കണ്ണ് തുടച്ചു അമ്മയെയൊന്നു നോക്കി . അമ്മയുടെ മുഖവും അമ്മുമ്മയുടെ മുഖം പോലെ  വാർദ്ധ്യക്യത്തിന്റെ ചുളുവുകൾ വീണു തുടങ്ങിയിരിക്കുന്നു .


ശുഭം .

2017 ഫെബ്രുവരി 5, ഞായറാഴ്‌ച

വട. ഒരു കഥ

                                   

                                            വട വായനയിലേക്ക് സ്വാഗതം 


ചായ കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ കണ്ണാടിപ്പെട്ടിക്കുള്ളിലെ തണുത്ത വടയുടെ കുഴികളിലേക്കിറങ്ങി കൊണ്ടിരിക്കുന്ന ചോനനുറുമ്പിൽ തന്നെയായിരുന്നതിനാൽ പുറത്തെ സംഭാഷണങ്ങളൊന്നും അവൻ ശ്രദ്ധിച്ചില്ലാ . കണ്ണാടിപ്പെട്ടിക്കുള്ളിൽ കൈയിട്ട് വടയെ കൈക്കലാക്കി കുഴിയിൽ കടന്ന ചോനനുറുമ്പിനെ രണ്ടു വിരലുകൾക്കിടയിൽ വെച്ച് ഞെരടിക്കിട്ടിയ സുഖത്തിൽക്കൂടി വടയെ അവൻ ഭോഗിക്കുമ്പോഴും മനസിലാക്കിയില്ലാ വടയുടെ ചരിത്രം .

ഇനി ഇവനിതെപ്പോൾ മനസ്സിലാക്കാനെന്നു ഭോഗം കഴിഞ്ഞ ക്ഷീണത്തിൽ വിശ്രമിക്കുവാനായ് അവൻ കിടന്ന മരത്തിന്റെ മൂട്ടിനു മുകളിലിരുന്ന കാക്കാ നെടുവീർപ്പെട്ടപ്പോൾ മറുകാക്ക പറഞ്ഞു ഇങ്ങനെ ... അവന്റെ ഉള്ളിലായ വട ഇനി വയറ്റിൽക്കിടന്നു വട യക്ഷിയായി മാറാനിനി അധിക സമയം വേണ്ടി വരില്ലാ സുഹൃത്തേ പിന്നെയൊരു മാരത്തോണാവും കാണുക . ആ മാരത്തോൺ അവന്റെ വീട്ടിനു പുറകിലുള്ള വിറകു പിരക്കും പിറകെ ആ ആറു പത്തലിൽ മറച്ച മറയുടെ ഉള്ളിലാവും അവസാനിക്കുക. പിന്നെ ഈ കിടപ്പു സമരം ഒരു കുത്തി ഇരിപ്പ് സമരമായി മാറി സമരമുറ തന്നെ മാറും. പിന്നെ നാറും.

2016 മാർച്ച് 7, തിങ്കളാഴ്‌ച

മധുരം ഈ മൂന്നാർ


മൂന്നാർ

പ്രകൃതിയും രമണിയും കൂ‌ടി 
നശിപ്പിച്ച മൂന്നാർ .

നോക്കുമ്പോൾ പെറ്റു പെരുകിയ 
കോണ്‍ക്രീറ്റ് മലകൾ മാത്രം

നിന്ന് തിരിയാൻ സ്ഥലമില്ലാതെ 
വീർപ്പു മുട്ടുന്ന പാവം പ്രകൃതി .

രമണിയപ്പഴും പ്രസ്സവാവധിയിൽ 
അവൾക്കതൊഴിഞ്ഞു നേരമില്ലാണ്ടായിരിക്കുന്നു.

മനോഹരമായിരുന്നെന്റെ പ്രകൃതി
രമണിയെ,യെനിക്കൊന്നു കാണണം
അവള് ചെയ്യ്തതെറ്റവളെ 
ബോദ്ധ്യപ്പെടുത്തണം

അവളെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു- 
പറയിച്ചീടണം

പ്രകൃതി രമണിയമായിരുന്നെന്റെ മൂന്നാറെന്ന് .

******************
മധുരം 

മധുവിധു കാലത്തെ
മധുരം
ചുണ്ടുകൾ തമ്മിൽ തിരയുന്ന 
മധുരം
ഓർക്കുമ്പോൾ കുളിരേകും
മധുരം 
സ്വപ്നത്തിൽ കുലച്ചീടുമീ 
മധുരം
ശീക്രത്തിൽ കുതിച്ചീടുന്ന 
മധുരം 
സ്ഖലനത്തിൽ തളരുമീ
മധുരം.

2016 ഫെബ്രുവരി 7, ഞായറാഴ്‌ച

പഴങ്ങഞ്ഞി

അമ്മോ .........

''ദാ വരുന്നടാ ചെറുക്കാ , എനിക്ക് പത്തു കൈയൊന്നുമില്ലാ കൈ രണ്ടേയുള്ളൂ കിടന്നു അലറാൻ.''

അവധിക്കു നാട്ടിൽ വന്ന ശേഷം രാവിലെ നായരേട്ടന്റെ കടയീന്നു ചായ കുടിച്ചാലേ എന്റെ വയറ്റീന്നു പോവു . അത് കഴിഞ്ഞാലൊരു വ്യപ്രാളമാ വയറ്റിൽ . പിന്നെ പല്ലുതേപ്പും കുളിയും പെട്ടന്ന് പാസ്സാക്കി ഇതു പോലൊരു നീട്ടി  വിളിയാ..... അപ്പഴാ അമ്മയുടെ ഈ പള്ളു വിളി.  ഒരു സ്നേഹവുമില്ലാ എന്റെ അമ്മക്കെന്നോട് ഒന്നുമില്ലെങ്കിലും ഒരു കൊല്ലത്തിൽ ഒരുമാസം നാടുകാണാൻ വരുന്നൊരു പ്രവാസ്സിയുടെ വേദന അമ്മക്ക് മനസ്സിലാവണ്ടേ .

വയറ്റിലേയും മനസ്സിലേയും ആ വിഷമം മാറ്റാൻ മേശപ്പുറം തബലയാക്കി കൊട്ട് തുടങ്ങിയപ്പോഴാണ് അമ്മയുടെ വരവ് . കു‌ടെ രണ്ടു കൈകളിലായ് ഏഴു കൂട്ടം സാധനങ്ങളും തബല പ്പുറത്ത് വന്നു .

ഹേ അമ്മയല്ലേ പറഞ്ഞെ അമ്മക്ക്  പത്തു കൈയില്ലാന്ന്, പിന്നെങ്ങനെ ഇതെല്ലാം അമ്മ ഒരുമിച്ചു കൊണ്ട് വന്നെ  .

''ടാ ചെറുക്കാ നീ കൂടുതല് പറയിപ്പിക്കാതെ  വേണോക്കി തിന്നട്ട് പോ.. കേട്ടാ....''

വേണോക്കി തിന്നട്ട് പോവാൻ അല്ലെ.... എന്നാ തിന്നിട്ടു തന്നെ കാര്യം  ....

ആഹാ... ഇതു ആരൊക്കയാ മേശപ്പുറത്തു വന്നിരിക്കുന്നെ  . കണ്ണ് തലച്ചോറിലെത്തിച്ച വിവരം  തലച്ചോറ് നാക്കിനേയും പല്ലിനേയും കൈകളേയും അറിയിച്ചു .

ഇന്നലത്തെ  ചോറ് രാത്രി വെള്ളമൊഴിച്ച് വച്ചത് ,കു‌ടെ ഇന്നലെ ജോർജു അച്ചായന്റെ പുരയിടത്ത് നിന്ന് അച്ഛന്റെ കു‌ടെ പോന്ന ചക്ക കൊണ്ടുണ്ടാക്കിയ കറിയും പിന്നെ തൈരും ,ചമ്മന്തിയും ,നാരങ്ങ  അച്ചാറും, നെല്ലിക്ക അച്ചാറും , ചമ്മന്തിയും, ഉപ്പും, കൂടാതെ  ഇന്നല പൊരിച്ച മീനും.

ആഹഹാ ഈ തണുത്ത വെളുപ്പാൻ കാലത്ത്..... കാലത്തെ എണീറ്റു.... മുന്തിരി വള്ളികൾ തളിരിട്ടോ.. ഇട്ടോ ആരിടാൻ ഞാൻ തന്നെ ഇടണം . ഒന്നും നോക്കിയില്ലാ മുൻപിലിരുന്ന കഞ്ഞിയിൽ ചക്കയും, ചമ്മന്തിയും, തൈരും,
ഉപ്പിലിട്ട നെല്ലിക്കാ നീരും അതിൽ കിടന്ന കാ‍ന്താരി മുളകും ഇട്ടൊരു ഞെവിട് . ഞെവിടി ഞെവിടി എല്ലാം കൂടിയൊരു കുഴമ്പ് പരുവമായപ്പോൾ എടുത്തൊരു കുടിയാ .

ആ ഹ ഹ എന്നാ സുഖം .... നാവു വഴി തൊണ്ട കടന്നു പഴങ്ങഞ്ഞി  ഉള്ളിലേക്ക് കടക്കുമ്പോൾ എന്നാ ഒരു തണുപ്പ്.
രണ്ടു മിനിറ്റുനുള്ളിൽ പാത്രം കാലി .

''ഞാനിന്നലെ പറഞ്ഞത് നീ മറന്നോ'' ... പുറകിൽ നിന്ന് കേൾക്കുമ്പോഴാണ് അമ്മ പുറകിൽ തന്നെ നിന്ന കാര്യം ഞാൻ അറിയുന്നത്.

എന്താ അമ്മ ഇന്നലെ പറഞ്ഞത് .

''എനിക്കാ  ഹോമിയോ ഡോക്ട്ടറെ വീട്ടിൽ പോയ്‌  കാണണമെന്നു ഞാൻ പറഞ്ഞത് .  മറന്നു കാണും വായ്ക്കു രുചിയായിട്ട്‌  കഴിക്കാൻ ഒന്നുമില്ലാണ്ടാവുമ്പഴല്ലേ നിനക്ക് അമ്മയെക്കുറിച്ച്   ഓർമ വരൂ.''

ഇല്ലമ്മാ ഞാൻ  മറന്നില്ലാ അമ്മ റെഡിയാവ്  നമ്മുക്കിപ്പം തന്നെ പോവാം.

''ഇനി ഇന്നു പോയിട്ടെന്തിനാ സമയം ഒൻപതു കഴിഞ്ഞില്ലേ ഡോക്ട്ടർ ഇപ്പോൾ പോയ്‌ കാണും''

എന്നാൽ നാളെ പോവാം അമ്മ.

''നാള...  എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് നീ . ഡോക്ട്ടർ മാസത്തിലെ ആദ്യത്തെ തിങ്കൾ  മാത്രമേ ഇവിടുത്തെ വീട്ടിൽ കാണു . വന്നാലും രാവിലെ ഏഴു തൊട്ടു പത്തു മണിവരെയേ ഇവിടുള്ളൂ അതുകഴിയുമ്പോൾ അയാള് അയാളെ പാട്ടിനു പോവും ''.

എന്നാ നമ്മുക്ക് ഹോസ്പിറ്റലിൽ പോയ്‌ കാണാം അമ്മ.

നല്ല കാര്യമായ് ഏഴു  കിലോമീറ്ററു ദൂരം കൊണ്ട് പോകാത്ത നീയല്ലേ ഇനി എഴുപതു കിലോമീറ്റർ എന്നെയും കൊണ്ട് പോകുന്നത്  .

ഇതും പറഞ്ഞു ഞാൻ കഴിച്ചു കഴിഞ്ഞ  പാത്രങ്ങൾ എടുത്തു കൊണ്ട് അമ്മ അടുക്കളയിലേക്ക്  പോകുമ്പഴാ  അമ്മ ഇന്നലെ പറഞ്ഞ ആ നടുവേദനയുടെ ശരീര ഭാഷ  അമ്മയിൽ ഞാൻ  ശ്രദ്ധിക്കുന്നേ.

ശരിയാണ് അമ്മ ഇന്നലെ പറഞ്ഞതാണ് . ഞാൻ മറന്നു .

എന്റെ നാക്കിന്റെ രുചിയും , വയറ്റിലെ വിശപ്പും , മനസ്സിനുള്ളിലെ വേദനകളും എല്ലാം തന്നെ  ഞാൻ പറയാതെ എന്റെ അമ്മക്ക് മനസ്സിലാക്കുവാൻ  കഴിഞ്ഞിട്ടുണ്ട്  . എന്നാൽ  എനിക്കു എന്റെ അമ്മയുടെ അകമേയുള്ള വേദന പോയിട്ട് പുറമേയുള്ള  വേദന പോലും മനസ്സിലാക്കാൻ പറ്റാണ്ട് പോയല്ലോ  .

ഇതും ആലോചിച്ചിരിക്കുമ്പഴാ  ''എന്താടാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നേന്നും ചോദിച്ചു'' പിന്നും അമ്മയുടെ വരവ് .

കാ‍ന്താരി മുളകിന്റെ എരിയാ  അമ്മേ ന്നും  ....പറഞ്ഞു അമ്മക്ക് മുഖം കൊടുക്കാതെ കൈ കഴുകാനായ് ഞാൻ എണീക്കുമ്പോൾ മനസ്സിൽ  ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നു.  ഇന്നത്തെ എഴുപതു കിലോമീറ്റർ യാത്രയെക്കുറിച്ച് .

2015 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ആ അവൻ ഞാനല്ല

വർഷങ്ങൾക്കു മുൻപ്പ് ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ അവനിൽ നിന്നും ആ ആഗ്രഹം ഞാൻ  കേൾക്കുന്നത് . വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹമെന്നു എല്ലാവരോടും ചോതിക്കുന്നതിനിടയിൽ ക്ലാസ് ടീച്ചർ അവനോടും തിരക്കി,  അതിനു അന്ന്  അവന്റെ മറുപടി ഇങ്ങനെയായിരുന്നു  '' പഠിച്ചു വലുതാവുമ്പോൾ എനിക്കു ഈ സ്കൂളിൽ തന്നെ ജോലിക്ക് കയറണം ടീച്ചർ ''.

അന്നവന്റെ ആഗ്രഹം കേട്ട ടീച്ചർക്ക് പോലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഏഴാം ക്ലാസ്സിൽ മൂന്നാം കൊല്ലവും തോറ്റിരിക്കുന്നവന്റെ ആഗ്രഹമാണെന്നതാണ്  . എല്ലാവരും മതി മറന്നു ചിരിച്ചു . ചിരി കഴിഞ്ഞു മുഴുവൻ കുട്ടികളുടെയും ആഗ്രഹങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ അവനൊഴിച്ചു ബാക്കി ഉള്ളവരെല്ലാം ഡോക്ട്ടറും , എൻജിനിയരും , കലക്ട്ടരും , വക്കീലും , ക്കെ ആയ് കഴിഞ്ഞിരുന്നു.

അങ്ങനെ ആ വർഷത്തെ വല്ല്യ  പരീക്ഷ  കഴിഞ്ഞു റിസ്സൾട്ട് വന്നു . അവൻ തോറ്റു,  ബാക്കി എല്ലാവരും ജയിച്ചു . പിന്നിടുണ്ടായ മാറ്റം എന്താണെന്ന് പറഞ്ഞാൽ അവൻ പഠിത്തവും  നിർത്തി  ഞങ്ങൾ പഠിച്ചു നേരുത്തേ  പറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റുവാനും  പോയ്‌.


വർഷങ്ങൾ കഴിഞ്ഞു .

ഡിഗ്രി പഞ്ചവൽസ്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും തീരാത്ത വിഷമത്തിൽ ഞങ്ങൾ കുറച്ചു കൂട്ടുകാർ  നാട്ടിലെ അമ്പലത്തിനു സമീപമുള്ള ആൽത്തറയിൽ പതിവായ് ഒത്തുകൂടുവാൻ തുടങ്ങി .

കൈയിൽ ഒരു സിഗരറ്റ് വാങ്ങുവാൻ പോലും തെണ്ടേണ്ട അവസ്ഥ. വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്കലുകൾ  വേറേയും. ഇതെല്ലാം ആലോചിച്ചിരുന്നു  ഒരു സിഗരറ്റ് അഞ്ചു പേർ വലിച്ചിരിക്കുമ്പോഴാണ്‌ എരി തീയിൽ എണ്ണ ഒഴിക്കുവാനായ് അവന്റെ വരവ് .

ആ ഇടക്കിറങ്ങിയ ബജാജിന്റെ പുതിയ മോഡൽ ബൈക്കിലാണ് വരവ് , വന്നപാടെ ബൈക്ക് സെൻട്രൽ സ്റ്റാൻഡിലിട്ടിട്ടു അതിൽ തന്നെ ഇരുന്നു നേരെ  പോക്കറ്റിൽ നിന്ന് വിൽസിന്റെ പൊട്ടിക്കാത്തൊരു പ്യാക്കറ്റെടുത്ത് നമ്മുടെ മുന്നിൽ വച്ച് തന്നെ  പൊട്ടിച്ചു അതിൽ നിന്നൊരണമെടുത്തു ചുണ്ടേൽ വച്ച് അതി മനോഹരമായ് കത്തിച്ചു വായിലുള്ള പുക പുറത്തേക്കു ഊതി കൊണ്ട് ഞങ്ങളെയൊന്നു നോക്കി .

അപ്പോഴും  ഞാനുൾപ്പടെ  ഞങ്ങളിൽ പലരും അവന്റെ കൈയുലുള്ള പ്യാക്കറ്റിലേക്കായിരുന്നു ശ്രദ്ധ. അതു മനസ്സിലാക്കിയ അവൻ  സിഗരറ്റ് പ്യാക്കറ്റ്നീട്ടി കൊണ്ട് പറഞ്ഞു

 ''വലിക്കളിയാ വലിക്ക് ഇന്നെനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ്'' .

ഞങ്ങൾ പെട്ടന്ന് തന്നെ അവൻ തന്ന പ്യാക്കറ്റ് തുറന്നു സിഗരറ്റുകൾ ചുണ്ടിൽ വച്ച് കത്തിച്ചു അവന്റെ സന്തോഷത്തിൽ പങ്കുകൊണ്ടുവെന്നു വരുത്തി അവനോട് തിരക്കി .

എന്താടാ ഇത്ര സന്തോഷം ?

'' ഞാനും നിങ്ങളും സ്കൂളിൽ നിന്ന് പിരിഞ്ഞ ശേഷം നിങ്ങൾക്ക് കുറെ കൂട്ടുകാരും അനുഭവങ്ങളും ക്കെ  ഉണ്ടായിരിക്കാം . പക്ഷെ എന്റെ മനസ്സിലിന്നും ആ എട്ടാം ക്ലാസും അവുടുത്തെ സംഭവങ്ങളും മാത്രമാണേ '' .

അതിനു ?   അകത്തേക്കെടുത്ത പുക പുറത്തേക്കുതിക്കൊണ്ടായ് ഞാൻ ചോദിച്ചു.

''  ഒരു ദിവസം ക്ലാസ് ടീച്ചർ നമ്മളോടെല്ലാം ഭാവിയിൽ എന്താവണമെന്ന് ചോദിച്ചതോർമ്മയുണ്ടോ നിങ്ങൾക്ക് ?

ഹാ ഓർമയുണ്ട്. ''ഞാൻ മറുപടി പറഞ്ഞു''

''അന്നു നിങ്ങളൊക്കെ എന്തൊക്കയാ പറഞ്ഞേ'' ?

അതൊന്നും ഓർക്കുന്നില്ല  എന്തോ ഒന്ന് പറഞ്ഞു അന്ന്  ഡോക്ട്ടറോ  ഇൻജിനിയറോ അങ്ങനെയേതാണ്ട്.

'' എന്തോ ഒന്നല്ല നീ പറഞ്ഞു ഡോക്ട്ടർ ലവൻ പറഞ്ഞു ഇൻജിനിയർ .... എന്നിട്ടോ വല്ലതും ആയോ'' ?

അതൊക്കെ ആന്നു ചുമ്മാ പറയുന്നതല്ലേ ... ആട്ടെ നീ എന്തിനാ അതൊക്കെ ഇപ്പോൾ പറയുന്നേ ?

''ചുമ്മാതൊ ? .....എന്നിട്ടാണോ ഞാനന്ന് പഠിച്ചു അവിടെ തന്നെ ജോലിമേടിക്കുമെന്നു പറഞ്ഞപ്പോൾ നീയൊക്കെ ചിരിച്ചത്'' ?

അതോ .... അതു പിന്നെ നീ മൂന്നു തവണ പൊട്ടി ഇരിക്കുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാത്തെ ....

'' ചിരിച്ച നീയൊക്കെ ആന്നു പറഞ്ഞതുവല്ലതും ആയോടാ '' ? പറ പറയടാ ....

ഇല്ലാ .

''എന്നാൽ കേട്ടോ ഞാൻ അന്നു പറഞ്ഞത് സത്യമാവാൻ പോകുന്നു''

എന്ത് .

''പഠിച്ച സ്കൂളിൽ തന്നെ ജോലി ''

എന്തായിട്ട് ?

''അതൊക്കെ നിങ്ങൾ വഴിയെ അറിഞ്ഞോ... '' ഇതും പറഞ്ഞു എന്റെ കൈയിലിരുന്ന അവൻ തന്ന  സിഗരറ്റു പ്യാക്കും വാങ്ങി ബൈക്ക് സ്റ്റാർട്ട് അവൻ പോയ്‌ .

ഞങ്ങൾ പരസ്പ്പരം നോക്കി ...എന്തു ജോലിയായിരിക്കും എന്നാലും  അവനവിടെ കിട്ടിയത് .

അന്ന് സ്കുളിൽ നിന്ന് പോയതിനു ശേഷം എന്തായാലും അവൻ പഠിക്കാൻ പോയിട്ടില്ല .

അപ്പോൾ പിന്നെ ....  പ്യുണ്‍ ആയിട്ടായിരിക്കുമോ


ഹേ  പ്യുണ്‍ ആകണമെങ്കിലും വേണം കുറച്ചു വിവരം

കഞ്ഞിവയ്പ്പ് ആയിരിക്കുമോ ???

ഹാ... അതാവാൻ ചാൻസ്സുണ്ടെന്നു ഞാനും  .

അങ്ങനെ മൂന്നാലു ദിവസ്സങ്ങൾ കഴിഞ്ഞു,

അവനു സ്കുളിൽ  ജോലി കിട്ടിയെന്ന് വീട്ടിലറിഞ്ഞാൽ പിന്നെ കിളക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുവായിരുന്നു ഞങ്ങൾ, അന്നേരമാണ് കൂട്ടത്തിലൊരുവന്റെ   സൈക്കിളിൽ പാഞ്ഞുള്ള  വരുവ് .

അവൻ വന്നപാടെ തന്നെ ഞങ്ങളോടായ്‌ ചോദിച്ചു .

ഡാ അവന്റെ സ്കുളിലെ  ജോലിയെന്താണെന്നറിഞ്ഞാ  ?

ഇല്ലാ ... എന്താണ് ... നീ കണ്ടാ.....

കണ്ടളിയാ കണ്ടു ..... കൊച്ചുപെങ്ങളെ കൊണ്ടാക്കാൻ സ്കുളിലോട്ടു പോയതാ .

ഞങ്ങളെല്ലാം ചെവികൂർപ്പിച്ച്  ഒരേ സ്വരത്തിൽ അവനോടായ് ചോദിച്ചു എന്തുവാ അളിയാ  അവനു കിട്ടിയ  ജോലി ?

'' പെയിന്റടി അളിയാ പെയിന്റടി രണ്ടാഴ്ച്ചത്തെ അടങ്കല്ലിനു സ്കുളിലെ പണി അവനെടുത്തിരിക്കുവാന്നു അതാണളിയാ പഠിച്ച സ്കുളിൽ തന്നെ അവനു കിട്ടിയ ജോലി   ''

പിന്നെ ആ പഴയ ഏഴാം ക്ലാസിലെ ചിരി  തന്നെയായിരുന്നു അവിടെ .


എല്ലാ ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെങ്കിലും  ഇതിനു വേണ്ടിയാണോ മൂന്നാലു ദിവസം അവൻ ഞങ്ങളുടെ ഉറക്കം കളയിപ്പിച്ചതെന്നോർക്കുമ്പോൾ ചിരിക്കാതെന്തുചെയ്യാനാ .

എന്തായാലും ആ സംഭവത്തിനു ശേഷം ഞങ്ങളെല്ലാവരും ജോലിക്കായ് മൽസ്സരിക്കുവാൻ തുടങ്ങിയെന്നതാണ് സത്യം.



******************************************************

















എന്ന്
ഞാൻ
മാനവൻ മയ്യനാട് .                      ശുഭം .


2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒറ്റപ്പെടൽ


ബന്ധങ്ങളാണ്‌  ജീവിതത്തിലെ   ബന്ധനമെന്നു സന്യാസിനി  സമൂഹം പറയുമ്പോൾ

ബന്ധനത്തിന്റെ   സുഖമറിയുകയാണ്  ജീവിത ലക്ഷ്യമെന്നും  ചിലർ


ഇനിയും അനുഭവിക്കാത്ത സുഖങ്ങൾ തേടിയുള്ള യാത്രയിൽ തുടരുന്നവർ അറിയുക....


എല്ലാ സുഖങ്ങളും ഒടുവിലത്തെ  മാവിൻ ചൂടിൽ വേവുമ്പോഴുണ്ടാകുന്ന സുഖമറിയുന്നവരെ മാത്രം  . ആ വല്യ സുഖത്തിലേക്കുള്ള യാത്രയിൽ ബന്ധവും ബന്ധങ്ങളും സുഹൃത്തുക്കളും എല്ലാമൊരു സുഖം . എന്നോ എവിടയോ വച്ച് മറക്കേണ്ട സുഖങ്ങൾ . ആ മറവിക്ക് മുന്നുള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണി  ജീവിതം .
                                *********************************************************************************

                                                  *മാനവൻ മയ്യനാട്*

2015 ജൂലൈ 7, ചൊവ്വാഴ്ച

കളിസുഖം

പ്രവാസിക്ക് വെള്ളിയാഴ്ച്ചയെന്നാൽ സിനിമാ മേഖലയിലുള്ളവരേക്കാൾ ഇഷ്ട്ടമാണ് . ഓരോ വെള്ളിയാഴ്ച്ചകളിലും ഇറങ്ങുന്ന  സിനിമകളുടെ ജയപരാജയങ്ങളാണ് ഓരോ സിനിമ പ്രവർത്തകരുടെയും ആ മേഖലയിലെ  ആയുസ്സ് നിശ്ചയിക്കുന്നതെങ്കിൽ ഇവിടെ പ്രവാസിയുടെ വെള്ളിയാഴ്ച്ചയിലെ ജീവിതാനുഭവങ്ങളെന്നാൽ  ഒരായിസ്സു മുഴുവൻ സിനിമയെടുക്കുവാനുള്ള ആശയങ്ങളായിരിക്കും .

അങ്ങനെയുള്ളൊരു വെള്ളിയാഴ്ച്ച ,

സമയം രാവിലെ പത്ത്  കഴിഞ്ഞു , ആരും ഉണർന്നിട്ടില്ല, ഇന്നലത്തെ ആഘോഷം കഴിഞ്ഞപ്പോൾ തന്നെ രാത്രി ഒരു മണിയായ്‌ . സാധാരണ വെള്ളിയാഴ്ച്ചകളിൽ രാവിലെ ഏഴ് മണിക്ക് ഞാൻ എണീക്കുന്നതാണ് ഞാൻ ഉണരുന്നതല്ല ഒരു സുലൈമാനി എന്നെവന്നു ഉണർത്തുന്നതാണ്. ആ ഉണർത്തു സുലൈമാനി ഇന്ന് എന്നെവന്നു ഉണർത്തിയില്ല . എങ്ങനെ ഉണർത്തും ആ സുലൈമാനി മേക്കർ ഇന്നലത്തെ ആഘോഷത്തിന്റെ ഭാഗമായ് നാലുകാലിൽ കൂർക്കം വലിച്ചുറങ്ങുകയാണ് .

ഞാൻ കട്ടിലിൽ നിന്ന് തിരിഞ്ഞു മൊബൈൽ തിരഞ്ഞു എവിടുന്നോ തപ്പി തടഞ്ഞു ഒരുവിധം കിട്ടി. തള്ള വിരലുകൊണ്ട് ബട്ടണ്‍ അമർത്തിയപ്പോൾ സമയം തെളിഞ്ഞു 10 : 17, അതിനു മുകളിലായ് 37 ഡിഗ്രി സെൽഷ്യസ്സും . പുറത്തു പുലർച്ചെ തന്നെ ചൂട് ശക്ത്തമായിരിക്കുന്നു ഞാൻ നേരെ റൂമിലുള്ള AC യിലോട്ട് നോക്കി 19 ഡിഗ്രി . ഹാ... കാണുമ്പോൾ സന്തോഷം പക്ഷെ ആ തണുപ്പ് പുറത്തുവരുന്നില്ലെന്ന് മാത്രം .

സമയം പത്ത് കഴിഞ്ഞിട്ടും വെളിയിൽ സൂര്യൻ കത്തി ജ്വലിച്ച് 37 ഡിഗ്രി എത്തിയിട്ടും റൂമിലോട്ടുള്ള
മൂപ്പരുടെ വരവിനെ കറുത്ത കോട്ടിട്ട ജനാലകൾ അതിമനോഹരമായ് തടയുന്നുണ്ട്‌ . അതുകൊണ്ട് തന്നെ റുമു നല്ല ഇരുട്ടിലുമാണ് . ഞാൻ കണ്‍പോളകൾ രണ്ടു മൂന്നു തവണ അതി ശക്തമായ് അടയ്ക്കുകയും തുറക്കുകയും ചെയ്യ്‌ത് റുമു മുഴുവനായ്  കണ്ണോടിച്ചു .

നമ്മുടെ സുലൈമാനി മേക്കർ അധാ നാലുകാലിൽ, ഞാൻ ഒന്നുംകുടി സുക്ഷിച്ചു നോക്കി , ങാ ... നാലുകാലിൽ രണ്ടു കാൽ അവന്റെ അനിയന്റെതാണ് . അവന്റെ അനിയൻ ഇന്നലെ വന്നതാണ് ചേട്ടനെ കാണാൻ. രണ്ടും കെട്ടിപ്പിടിച്ചു നല്ല ഉറക്കത്തിലാണ് . ഇന്നലെ രണ്ടും തമ്മിൽ കണ്ടപ്പോൾ എന്തൊക്കയോ തമ്മിൽ പറഞ്ഞു കലഹിച്ചതാണ് , എന്നിട്ട് ഇന്നിപ്പോ ദാ ഒന്നും അറിയാത്ത പോലെ കെട്ടിപ്പിടിച്ചുള്ള ഉറക്കവും ഇതിനെയാണ് ചോര ശാസ്ത്രമെന്നും കൂടപ്പിറപ്പ് ശാസ്ത്രവുമെന്നൊക്കെ  പറയുന്നത് .

ഉറങ്ങുന്നവരെ ഉണർത്താതെ ഞാൻ സാവധാനം എണീറ്റു നിന്നപ്പോഴാണ് എന്റെ പുറകിലായ് കിടന്നിരുന്ന ദേവരാമനെ കണ്ടത് . നാട്ടിൽ പോയ്‌ കല്യാണം കഴിഞ്ഞു ഇന്നലെ വന്നതേയുള്ളൂ . കല്യാണം കഴിഞ്ഞു ഒൻപതു ദിവസമേ പാവത്തിന്  നാട്ടിൽ നില്ക്കാൻ കഴിഞ്ഞുള്ളൂ . ലീവ് ഇല്ലാത്തതിന്റെ സങ്കടവും പറഞ്ഞു പതിനഞ്ചു ദിവസം മുന്നേ ഇവിടുന്നു പോയതാണ് . പോയ്‌ ആറാം നാൾ കല്യാണം ഒൻപതു ദിവസം പെണ്ണിന്റെ കു‌ടെ പത്താം നാൾ പിന്നെയും ദാ ഇവിടെ ഞങ്ങളുടെ കു‌ടെ .

എന്തൊക്കെ ത്യജിച്ചാണ് ഓരോ മനുഷ്യനും പ്രവാസിയുടെ കുപ്പായം അണിയുന്നത് , അമ്മ, അച്ഛൻ, സഹോദരങ്ങൾ , ഭാര്യ ,മക്കൾ , നല്ല ഭക്ഷണം , ഓണം , ക്രിസ്മസ്സ് , പെരുന്നാൾ , ഈ വിഷമങ്ങളൊക്കെ  നമ്മുടെ ബന്തുക്കളോടൊ സുഹൃത്തുക്കളോടൊ പറഞ്ഞാലോ ഉടനെ മറുപടിയെത്തും  "അതിനെന്താ നീ ഗൾഫിലല്ലേ"  ഈ പറയുന്നവരെയെല്ലാം  ഇവിടെ കൊണ്ടുവരണം എന്നാലെ ഇവരൊക്കെ പഠിക്കു .

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നാല് കാലിയെ മറികടന്നു ദേവരാമനടുത്തെത്തി ഞാനടുത്തെത്തിയത് അവനരിഞ്ഞിട്ടില്ല . ഇന്നലത്തെ ബഹളത്തിനിടയിൽ അവനോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല .  എന്തോ കാര്യമായ് ഫോണിൽ ചെയ്യുകയാണവൻ , പെണ്ണുമായ്‌ ചാറ്റ് ചെയ്യുവായിരിക്കും പാവം കണ്ടു കൊതി തീർന്നിട്ടുണ്ടാവില്ല ആർക്കായാലും ഉണ്ടാവും വിഷമം. പക്ഷെ ആ വിഷമം ഒന്നുംതന്നെ അവൻ മുഖത്ത് പ്രകടിപ്പിച്ചിട്ടുമില്ല . മൊബൈലിൽ നിന്നുള്ള വെട്ടം അത് വ്യക്തതമാക്കുന്നുണ്ട് . "അല്ലേലും പക്വത ഉള്ളവർ അങ്ങനെയാണ് മനസ്സിന്റെ വിഷമം മുഖം അറിയില്ലാ".

ഞാൻ കൈകൊണ്ട്  തട്ടുമ്പോഴാണ് അവനെന്നെ കാണുന്നത് . അപ്പോൾ തന്നെ മൊബൈൽ വഴിയുള്ള ബന്ധം അവനുപേക്ഷിച്ചിട്ടു  എന്നോട് തിരക്കി ,

എന്തൊക്കെയുണ്ട് മാനവാ ഇവിടുത്തെ വിശേഷം .

"ഇവിടെയെന്താ ദേവാ വിശേഷം . വിശേഷം നിനക്കല്ലേ , ഇന്നലെ നല്ല തിരക്കല്ലായിരുന്നോ അതാ ഞാൻ നാട്ടിലെ കാര്യങ്ങളൊന്നും തിരക്കാഞ്ഞെ "

നാട്ടിലെന്താ വിശേഷം മാനവ അങ്ങനെ പോണു അവൻ ശബ്ദം താഴ്ത്തി പറഞ്ഞു

"മനസ്സിലാവും ദേവാ എനിക്ക്  കല്യാണം കഴിഞ്ഞു പെണ്ണിനേയും വീട്ടിൽ നിർത്തി പത്തിന്റന്നു  നീ ഇവിടെ നിൽക്കുമ്പോഴുള്ള വിഷമം ഞാൻ പറഞ്ഞു  "

ഓ അങ്ങനെയൊന്നും ഇല്ല മാനവ ആറു മാസം കഴിയുമ്പോൾ ഞാൻ പോയ്‌ അവളേയും കൊണ്ടിങ്ങു വരത്തില്ലേ അത് വരെ ചെറിയൊരു വിഷമം അത്രയേയുള്ളൂന്നു അവനും  .

ഞാൻ കുറച്ചു നേരം അങ്ങനെ നിന്നുപോയ് . തിരിഞ്ഞു സുലൈമാനി ഇടാനായ് കിച്ചണിലോട്ട് പോകുന്നതിനു മുന്നെയായ് അവന്റെ പെണ്ണിനെ കുറിച്ചും തിരക്കാൻ ഞാൻ മറന്നില്ല

"ദേവാ എങ്ങനെയുണ്ടടാ പെണ്ണ് "

എന്താ പറയാനാ മാനവ ഒരു കളിസുഖം തരാത്തൊരു പെണ്ണ് . ഈ പത്തു ദിവസ്സത്തിനിടയിൽ ഞാൻ എത്രയോ തവണ പറഞ്ഞു നോക്കി ഒരുരക്ഷയുമില്ല .

വൃത്തികെട്ടവൻ ഞാൻ എന്റെ മനസ്സിൽ തന്നെ  പറഞ്ഞു . രാവിലെ അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ ചെന്നതിനു  എന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ  പിന്നെ അവിടെ നിന്നില്ല നേരെ കിച്ചണിൽ വന്നു സുലൈമാനിക്ക് വെള്ളം വച്ചു . വെള്ളം തിളക്കുമ്പഴും തേയില ഇട്ടു ഗ്യാസ്  ഓഫ് ചെയ്യ്‌ത് പഞ്ചസ്സാര ഇടുമ്പോഴും എന്റെ ചിന്ത അവന്റെ കളിസുഖം തന്നെയായിരുന്നു .എന്നാലും സ്വന്തം പെണ്ണിനെക്കുറിച്ച് അവനു ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞല്ലോ . ആ ചിന്തയൊന്നും മുഖത്ത് പ്രകടിപ്പിക്കാതെ  ഒരു ഗ്ലാസ്‌ സുലൈമാനി അവനും  കൊടുത്തു ഞാൻ ഹാളിൽ വന്നിരുന്നു .

ദിവസങ്ങൾ കഴിഞ്ഞു അരുവിക്കരയിൽ തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ TV യും പത്രവും തുറന്നാൽ അരുവിക്കര നിറഞ്ഞു കവിയും അത്രമാത്രം ഒഴുക്കാണ്  അരുവിക്കരയിൽ . നീന്താൻ അറിഞ്ഞുടാത്തവരുപോലും അരുവിയിൽ  ചാടുന്നുണ്ട്  ഈ ഒഴുക്കിനെ അതിജീവിച്ചു ആരു ജയിക്കും എന്നതാണ് ചർച്ച . ഇവിടെ സോളാറും ജോപ്പനും മാണിയും തലകുത്തി മറിഞ്ഞിട്ടും വീഴാത്ത വൻമതിലിനോടാണ് മറ്റുള്ളവരുടെ  മൽസ്സരം . ആര് ജയിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയാണ് ഇതു പത്തറുപതു കൊല്ലമായിട്ടും കാലഹരണപെടാത്തൊരു  പഴഞൊല്ലാണ് .

 അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു റിസ്സൾട്ട് വരുന്ന ദിവസ്സമായ് .

വീട്ടിൽ അരിമേടിക്കാൻ കാഷില്ലെങ്കിലും TV ക്ക് മുന്നിലിരുന്നു തിരഞ്ഞെടുപ്പ് കാണുന്ന ശരാശരി മലയാളിയപ്പോലെയാവനായ് ഞാനും തീരുമാനിച്ചു . രാവിലെ ഏഴ് മണിക്ക് തന്നെ എണീക്കാനായ് അലാറം വച്ച് കിടന്നു . അലാറം അടിച്ചു ചെറിയ മടിയോടെ തിരിഞ്ഞപ്പോൾ നമ്മുടെ ദേവൻ അന്നത്തെ അതെ പൊസ്സിഷനിൽ മൊബൈലും കൈയിൽ പിടിച്ചു ഇരിക്കുന്നുണ്ട്‌ . അതുകൊണ്ട് തന്നെ ഞാൻ  അവനോടായ് പറഞ്ഞു

 ദേവാ  ഒരു സുലൈമാനി ഇട്ടോണ്ട് വാടാ .

എന്നാൽ ഞാൻ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന അവനെകണ്ടപ്പോൾ വയസ്സിന്റെ മൂപ്പിന്റെ സ്വാതന്ത്ര്യം മുഴുവനായെടുത്തു വീണ്ടും ഉച്ചത്തിൽ തന്നെ പറഞ്ഞു .

ദേവാ നിന്നോട പറഞ്ഞെ   ഒരു സുലൈമാനി ഇട്ടോണ്ട് വരാൻ .

ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ലാന്നു മനസ്സിലാക്കും വിധം മൊബൈല് കട്ടിലിൽ  വലിച്ചെറിഞ്ഞിട്ടവൻ  ചാടി എണീറ്റിട്ട് എന്നോടായ് പറഞ്ഞു .

"നിങ്ങളും എന്റെ പെണ്ണിനെ പോലെതന്നയാണ് ഒരു കളിസുഖവും തരില്ലാ , ഇതു പറഞ്ഞവൻ സുലൈമാനി ഇടുവാനായ് കിച്ചണിലോട്ട് പോയ്‌" .

എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവന്റെ പെണ്ണും ഞാനും കുടി എങ്ങനയാ അവന്റെ കളിസുഖം ഇല്ലാണ്ടാക്കിയതെന്ന്. ഉറക്കം തെളിഞ്ഞ ഞാൻ നേരെ അവൻ വലിച്ചെറിഞ്ഞ ഫോണെടുത്ത്  നോക്കിയപ്പോഴാണ് അവന്റെ കളിസുഖം എന്നത് മൊബൈലിൽ കളിക്കുന്ന ക്യാന്റി ക്രാഷ് ഗയിം  ആണെന്ന്  കണ്ടെത്തി  . അതും നോക്കി ഇരിക്കുമ്പോൾ തന്നെ സുലൈമാനിയുമായ് ആളു വന്നു . അതും വാങ്ങി അവന്റെ കളിപ്പാട്ടം അവനെയും ഏൽപ്പിച്ച് ഞാൻ ഹാളിലെത്തി.

ഹാളിൽ കസേരയിലിരുന്നു സുലൈമാനി കുറച്ചു അകത്താക്കി ചാരി ഇരുന്നപ്പോഴാണ് ചിന്തയിൽ വന്നത് . ഇതു പോലെയാണല്ലോ നമ്മുടെ ദൃശ്യമാധ്യമങ്ങളെല്ലാമെന്നത്  അവരുടെ തലക്കെട്ടും ഫോട്ടോയും  കണ്ടു വായിക്കുന്ന  നുറുശതമാനം സാക്ഷരത കൈവരിച്ച മലയാളിക്ക് എല്ലാം വായിക്കാനും മനസ്സിലാക്കാനും  അറിയാം എന്നാൽ ആ കഴിവ് വച്ച്  വായിക്കുന്ന പത്രത്തിന്റെ ചായ്‌വ് മനസ്സിലാക്കണമെന്നില്ലല്ലൊ, ഇതും മനസ്സിൽ ആലോചിച്ചു ഞാൻ TV ഓണ്‍ ചെയ്യ്‌തു.

ശുഭം .




*********************************************************************************


2015 മാർച്ച് 31, ചൊവ്വാഴ്ച

കുട്ടന്റെ അണ്ടി

പതിവ് ജോലികഴിഞ്ഞ് ക്ഷീണിച്ചുള്ള വരവാണ് ,സമയം രാത്രി 11.30, പെട്ടന്ന് കുളിച്ചു കഴിച്ചാലേ 12.30 നെങ്കിലും ഉറങ്ങാൻ സാധിക്കു, പുലർച്ചെ 6 മണിക്ക് പോവുകയും വേണം ,ഇതും മനസ്സിലിട്ടു റൂമിന്റെ വാതിൽ തുറക്കുമ്പഴാണ്  പതിവിനു വിപരീതമായ് ഉറങ്ങാതെ ഇരിക്കുന്ന  സുഹൃത്തിനെ കണ്ടത് , സാധാരണ 10 ഉറക്കം ഉറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു അവൻ , ഇന്നെന്തു പറ്റിയെന്നറിയില്ല !!!ഞാനൊന്നും ചോദിക്കാനും നിന്നില്ലാ !!! നേരെ റൂമിലെത്തി ഡ്രസൊക്കെ മാറ്റി കുളിക്കാൻ കയറി , കുളികഴിഞ്ഞു വന്നപ്പഴും മൂപ്പരു കിടന്നിട്ടില്ലാ , TV യുടെ മുന്നിലാണ് .

കഴിക്കാനായ്‌ അടുക്കളയിലോട്ടു കയറുന്നതിനു മുന്നേ അത്താഴം കഴിച്ചോന്നവനോട് തിരക്കിയ ഞാൻ ഞെട്ടി ,,,,

കഴിച്ചിട്ടില്ലത്രേ .......

ഡ്യൂട്ടി കഴിഞ്ഞു 6 മണിക്കെത്തിയാൽ 9 മണിക്ക് മുന്നേ 3 നേരം കഴിച്ചുറങ്ങാറുള്ള ആൾ ഇന്നു കഴിച്ചിട്ടില്ലത്രേ ....

ആരായാലും ഞെട്ടാതിരിക്കുമോ ,,,

ഇനി നാട്ടില് വല്ല പ്രശ്നവും ഉണ്ടാവുമോ ???

ഞാൻ അടുക്കളകേറ്റമുപേക്ഷിച്ചു അവന്റെ അടുക്കലെത്തി മടിച്ചിട്ടാണെക്കിലും  തിരക്കി ..

"ഡാ... നാട്ടിലെന്തെങ്കിലും...."

 എന്തേ നാട്ടിലെന്തേ ??? എന്നോടായ് അവന്റെ ചോദ്യം ...

"അല്ലാ നീ പിന്നെ കഴിക്കാതിരിക്കുന്നത്"

ഓ .... അതോ ....നാട്ടിൽ നിന്നൊരു സുഹൃത്ത് വരുന്നുണ്ട് , കുറച്ചു മുന്നേ വിളിച്ചിരുന്നു 10 മിന്നിറ്റിനുള്ളിൽ അവനിങ്ങെത്തും അപ്പോൾ അവനും കു‌ടി വന്നിട്ട് കഴിക്കാമെന്ന് കരുതി .

ഹൊ ....സമാധാനമായ് സ്വൽപ്പമൊന്നു വിഷമിച്ചാ ചോദിച്ചതെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാന്നറിഞ്ഞപ്പോൾ ആശ്വസ്സമായ് .


ആ  കിട്ടിയ ആശ്വസ്സവുമായ് അടുക്കളയിലെത്തി കഴിക്കുവാനുള്ള പാത്രവും കഴുകി തിരിയുമ്പഴതേ അവൻ മുൻമ്പിൽ .

എന്താടാ കഴിക്കുന്നോ....??? പാത്രം കഴുകട്ടേ....??? ഞാൻ അവനോടായ് ചോദിച്ചു !!!!

" വേണ്ടടാ ഞാൻ അവൻ വന്നിട്ട് കഴിച്ചോളാം "

" ഡാ പിന്നെ നിനക്ക് കുറച്ചു കഴിഞ്ഞു കഴിച്ചാൽ പോരെ ? "

എന്താടാ ???

" അല്ലടാ അവനെ നാട്ടിന്നു കുട്ടന്റെ അണ്ടി കൊണ്ട് വരുന്നുണ്ട് "

ഞാൻ കുറച്ചു നേരം ആലോചിച്ചു .........മാങ്ങയുടെ അണ്ടി , പറിങ്ങ മാങ്ങയുടെ അണ്ടിയൊക്കെ  കേട്ടിട്ടുണ്ട് .... കുട്ടന്റണ്ടി ആദ്യമായാണ്‌ കേൾക്കുന്നത് . എനിക്കാകെ അറിയാവുന്ന കുട്ടന്റണ്ടി നാട്ടിലെ വീട്ടിനു അയലത്തുള്ളണ്ണന്റെ  3  വയസ്സ് മാത്രം  പ്രായമുള്ള മോൻ കുട്ടന്റെ അണ്ടിയാ .

ശ്ശേ.... ഞാനെന്ത് വൃത്തികെട്ടവനാ...എന്തൊക്കെ വൃത്തികേടുകളാ   ആലോചിക്കുന്നെ  !!!!

ഞാൻ അവനോടു തന്നെ തിരക്കി  ...

ഡാ ...ഈ കുട്ടന്റണ്ടി ഏതു മരത്തിലാ ഉണ്ടാവുന്നെ ???

" മരമോ കഴുതേ ?

 കുട്ടനെന്നാൽ കാള കുട്ടൻ ,

 കാള കുട്ടന്റെ അണ്ടിയാ ...

 നല്ല ആലുവാ കഷണം പോലിരിക്കും ,

 അടിപൊളി രുചിയാണ് ,

 നീ കഴിച്ചിട്ടില്ലല്ലോ .... ഇന്നു കഴിക്കാം ... അവനിങ്ങു വരട്ടെ "


ഇതൊക്കെ പറയുമ്പോളവന്റെ വായിൽ  കൊതിയിലൂടുണ്ടായ നീരുറവയിലെ ജലാശയം തൊട്ടടുത്ത്‌ നിന്നെന്റെ മുഖം തിരിച്ചറിയുന്നുണ്ടായിരുന്നു , കാള കുട്ടനേക്കാൾ മനോഹരമായൊരണ്ടി എനിക്കുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഉറങ്ങുമ്പോളതും  പോയാലോന്ന്  പേടിച്ചു  ഞാനത് പറഞ്ഞില്ലാ ,

മുൻപൊരിക്കൽ ബോട്ടിയെന്ന പേരിൽ പോത്തിന്റെ മലാഷയം തീറ്റിക്കാൻ നോക്കിയതാണ് അന്നെന്തോ രക്ഷപെട്ടു , ഇന്നു ഇനി അലുവാക്കഷ്ണം ... ക്ഷമിക്കണം.... അണ്ടിക്കഷ്ണം.

അത് വരുന്നതിനുമുന്നെ രക്ഷപെടുക തന്നെ ... കഴിച്ചു പെട്ടന്ന് കിടക്കുവാനായ് കറി പാത്രം തുറന്നു , നല്ല സാമ്പാറു കറി... കുറച്ചു പാത്രത്തിലിട്ട് കുബുസ്സും എടുത്തു നടന്നു , നടക്കുന്നതിനിടയിൽ കൈയിലിരുന്ന തവി താഴേ വീണത്‌ കാരണവന്മാർ പണ്ട്  പറഞ്ഞു വച്ചതോർത്തു അവനു  മുന്നിൽ കുനിഞ്ഞെടുക്കുവാൻ ഞാൻ  നിന്നില്ലാ .... തവി അവനോടു തന്നെയെടുത്ത്  വെക്കുവാൻ പറഞ്ഞു നടന്നു .


അവൻ തവിയെടുത്ത് വരുന്നതിനു മുന്നായ് കഴിച്ചു കഴിഞ്ഞെണീറ്റ ഞാൻ കുടുതലവിടെ നില്ക്കാതെ കൈയും വായും കഴുകി ശുഭരാത്രിയും പറഞ്ഞു ഉറങ്ങുവാനായ് റൂമിൽ കയറി വാതിലടച്ചു .


നിർത്തുന്നു,

ഞാൻ,  നിങ്ങളുടെ പ്രിയപ്പെട്ട,

മാനവൻ മയ്യനാട്,

ശുഭം .

2015 ഫെബ്രുവരി 12, വ്യാഴാഴ്‌ച

കണ്ടക ശനി കൊണ്ടേ പോകു


പ്രവാസ ജീവിതത്തിൽ എല്ലാ ദിവസവും വൈകിട്ടുള്ള ഫോണ്‍ വിളിയിൽ എന്റെ അമ്മക്ക് ആദ്യവും അവസാനവും പറയാനുള്ളത് എന്റെ കണ്ടക ശനിയെ കുറിച്ച് മാത്രമായിരുന്നു .... മോനെ നിനക്കിപ്പോൾ കണ്ടക ശനിയാണ് നോക്കി ജീവിക്കണം ഈശ്വരനെ പ്രാർത്ഥിക്കണം എന്നൊക്കെ ....

അമ്മയുടെ നിരന്തരമുള്ള പറച്ചിൽ മൂലം കടുത്ത വിശ്വാസിയല്ലായിരുന്നിട്ടു പോലും ഞാൻ കണ്ടക ശനിയെ കുറിച്ച് പലരോടും ചോദിച്ചു  ..... എല്ലാവരുടെയും മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു ... കണ്ടക ശനി കൊണ്ടേ പോകു എന്നത്രേ ........

ഞാൻ ചെറുതായ് പേടിച്ചുവെങ്കിലും ... എന്റെയെല്ലാ എഴുത്തുകളുടെയും ചിന്തകളും, ആശയങ്ങളുടെയും തുടക്കം ഏതെങ്കിലും ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ  യാത്രകളും , പ്രവ്യത്തികളിലും എനിക്കു എഴുതുവാനുള്ള എന്തെങ്കിലും കിട്ടിയിരുന്നു . അതുകൊണ്ട് തന്നെ ശനിയാഴ്ചകളെ   ഞാൻ സ്നേഹിച്ചു ..... ഇതു ഞാൻ അമ്മയോടും പറയുകയുണ്ടായ്,

"അമ്മ പേടിക്കണ്ടാ അമ്മയുടെ മോനെ ശനിയാഴ്ചക്ക്   വലിയ ഇഷ്ട്ടമാ....അതിനാൽ   കണ്ടകശനി ഈ മോനെ ഒന്നും ചെയ്യില്ലായെന്നൊക്കെ" .... എന്നിട്ടും അമ്മക്ക് അതിനെ കുറിച്ചുള്ള വിഷമങ്ങൾ മാറിയില്ല ..

ഞാനിവിടെ എന്റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു , കണ്ടകശനിയുടേതായ ബുദ്ധിമുട്ടുകളൊന്നും എനിക്കുണ്ടാകാതിരുന്നതു കൊണ്ടാകണം അതിനോടുള്ള  ചെറിയ പേടിയും ഇല്ലാണ്ടായി ...

എന്നാൽ എന്റെ സന്തോഷങ്ങൾ നാട്ടിലെത്തുന്നവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

 വർഷങ്ങൾ  കഴിഞ്ഞു ലീവിന് നാട്ടിലെത്തി അടുത്ത് വന്ന   ശനിയാഴ്ചയിൽ എന്റെ അമ്മയുടെ തിരക്കുകൾ കണ്ടപ്പോൾ ഞാനെന്ത് സ്വാർത്ഥനാണെന്ന് തോന്നിപ്പോയി  .

അമ്മ രാവിലെ തന്നെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറി ഇറങ്ങുന്നു ,,, പോരാത്തതിനു വൈകിട്ട് അടുത്തുള്ളൊരു അയ്യപ്പൻ ക്ഷേത്രത്തിൽ ഒരു പൂജയും "നീരാഞ്ജനം" , അമ്മ എന്നെയും നിർബന്ധിച്ചു  കൂട്ടി കൊണ്ട് പോയി  ,

ഒരു മുറി തേങ്ങയിൽ എണ്ണ ഒഴിച്ച്  കിഴി ഇട്ടു  കത്തിച്ച് അതിൽ നിന്ന് കിട്ടിയ കരി എന്റെ നെറ്റിയിൽ തൊടിയിച്ചു,  അന്നേരമാണ്  പോറ്റി അമ്മയോട് ചോദിക്കുന്നതു ഞാൻ കേട്ടത്  ഇതാണ് മോൻ അല്ലേന്ന്??? അമ്മയുടെ അതേന്നുള്ള മറുപടിയിൽ എനിക്കു പലതും മനസ്സിലായി  ..

പാവമെന്റെയമ്മ വർഷങ്ങളായ്  എനിക്കു വേണ്ടി എല്ലാ ശനിയാഴ്ചകളിലും അമ്മയുടെ അനാരോഗ്യം വകവയ്ക്കാതെ  അമ്പലങ്ങളായ അമ്പലങ്ങൾ തോറും എനിക്കു വേണ്ടി  കയറി ഇറങ്ങുവായിരുന്നെന്നറിഞ്ഞപ്പോൾ  ...ഒരുപാട് സങ്കടം തോന്നി .....എന്നെ കണ്ടകശനി ബാധിക്കാതെ ഒഴിഞ്ഞു പോയത് അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്ന് മനസ്സിലാക്കിയ ഞാൻ   ന്റെ  അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു പോയ്‌ ...

അമ്മയുടെ പ്രാർത്ഥനകൾ കാരണമായിരിക്കും ശനിയാഴ്ചകൾ  എന്നെ കടാക്ഷിച്ചിരുന്നത് .. വിശ്വാസമോ അവിശ്വാസമോ എന്നെനിക്കറിയില്ലാ , എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു ...അതു  പോലെ അമ്മ പറഞ്ഞു തന്ന വഴികളേയും ... ആ വഴികളിലുടെ എന്റെ അമ്മയുടെ സന്തോഷത്തിനായ് കുറച്ചു  സഞ്ചരിക്കുവാൻ  തീരുമാനിച്ചുകൊണ്ടു  അടുത്ത ശനിയാഴ്ച്ചയും ഇവിടെയെത്തുമെന്നു അയ്യപ്പനോട്‌ യാത്ര പറഞ്ഞു  ഞാൻ ഇറങ്ങി അമ്മയുമായ് ..


                                                                നിർത്തുന്നു ...

                                                                ഞാൻ, നിങ്ങളുടെ പ്രിയപ്പെട്ട

മാനവൻ മയ്യനാട്,

ശുഭം .

2015 ഫെബ്രുവരി 1, ഞായറാഴ്‌ച

"ശ്രീമദ് ഭഗവദ് ഗീതയിലുടെ" മാനവൻ

ഭുമിയിൽ മനുഷ്യ ജീവിതം കടൽ പോലെയാണ് , മുന്നിലുള്ളതിനെ മനസ്സിലാക്കാതെ മുകളിലുള്ളതിന്റെ പുറകെ പോകുന്നത് മനുഷ്യന്റെ ഉള്ളിൽ ഉള്ളതാണ് .

മുന്നിലുള്ള കടലിന്റെ രഹസ്യം മനസ്സിലാക്കുന്നതിനേക്കൾ വ്യഗ്രത കാട്ടുകയല്ലേ നമ്മൾ  ശുന്യാകാശത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ഇറങ്ങുമ്പോൾ . എല്ലാവരുടെയും ഉള്ളിലുണ്ട് ഈ വ്യഗ്രത , ഇതെല്ലാം ഒഴിവാക്കി ഈ മനോഹര തീരത്ത് ജീവിക്കുവാനായ് മുന്നിൽ ഒരാള് വേണം അതാണ് ഭഗവാൻ" ശ്രീ കൃഷ്ണൻ" "ശ്രീമദ്  ഭഗവതദ്  ഗീതയിലുടെ" നമ്മെ നയിക്കുന്നത് .


ജീവിതത്തിൽ ആദ്യമായ്  നമ്മൾ  കടൽ കണ്ടപ്പോൾ  ഒരു ഭയം ഉറപ്പായും നമ്മളിൽ ഉണ്ടായിട്ടുണ്ട്  , ഒരു ചെറു പേടിയോടെ ദുരെ മാറി നിന്നായിരിക്കും കാണുക , തിരമാലകളുടെ ഒന്നിന് പുറകെ ഒന്നായ് ആ ഭംഗിയുള്ള വരവ് കാണുമ്പോൾ ഒന്ന് കാൽ നനക്കുവാനാഗ്രഹിക്കുന്നു  അല്ലെ???

കാലു നനക്കാൻ കടലിലിറങ്ങി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നേരുത്തേ നിന്ന സ്ഥലം കുറച്ചു മാറിയിട്ടുണ്ടാവില്ലേ????

 ഇതുവരെ  നോക്കിയിട്ടില്ലെങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കു , കാല് നനക്കാൻ കടലിലിറങ്ങുന്നതിനു മുൻപ്പ് ഇറങ്ങുന്ന സ്ഥലം അടയാളപ്പെടുത്തുക ... കാല് നനച്ചു കുറച്ചു സമയം എല്ലാം മറന്നു കടൽ ആസ്വധിച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കുക ഒരുപക്ഷെ നേരുത്തെ അടയാളപ്പെടുത്തിയ സ്ഥലം ഒരുപാട് ദുരെയായ് കഴിഞ്ഞിരിക്കും .... ഇതുപോലെയാണ് ജീവിതവും .

മുന്നോട്ടുള്ള യാത്രകൾക്കുള്ള വഴികൾ !!!!!!! ആ വഴികളിലെ ചതികൾ ,,,, ഒരിക്കലും മുൻകുട്ടി അറിയുവാനാകില്ല!!!!

ആദ്യമായാണ് ഇവിടെ ഒരാൾ  കടൽ കാണുന്നത് , കടൽ എന്താണെന്ന് അറിയുകയുമില്ല , ഒറ്റക്കെയുള്ളൂ , നമ്മുക്ക്  കടലിനെ കുറിച്ച്  പറഞ്ഞു തരുവാൻ സമീപം  ആരും തന്നെയും ഇല്ലാ... ഒന്ന് ചിന്തിക്കു ആ അവസ്ഥ .....

ഈ ലോകം എന്താണെന്ന് അറിഞ്ഞുടാത്ത ഒരാൾ ചെന്ന് പെട്ടത് മുന്നിൽ തിരമാലകൾ വിളമ്പുന്ന കടലിന്റെ മുന്നിലാണ് , ജീവിതത്തിൽ ആദ്യമായ് നമ്മൾ  കടലിനെ കണ്ടപ്പോൾ പേടിച്ചിരുന്നു അല്ലെ ??? കടലിനെ നോക്കി കുറച്ചു നേരം നിന്നപ്പോൾ പേടി മാറി കാലു നനക്കാൻ തോന്നുന്നു ... ആദ്യമായ് തിരമാലകൾ കാലിലുടെ കടന്നു പോവുമ്പോളുണ്ടാകുന്ന കുളിർമയിൽ കടലിനോടുള്ള പേടി മാറി പിന്നെയും പിന്നെയും തിരമാലകൾക്കായ്‌ നമ്മൾ  ഓടുന്നു അല്ലെ ??? ആ ഓട്ടത്തിനിടയിൽ നമ്മൾ നിന്ന സ്ഥലം മറക്കുന്നു . ഇതു ഈ മണ്ണിൽ പിറന്ന ഏതൊരു ജീവജാലത്തിന്തെയും ഉള്ളിലുള്ളതാണ് ... നമ്മുടെ ഈ അവസ്ഥയിൽ  നമ്മുക്ക് നേരായ വഴി പറഞ്ഞു തരാൻ ഒരു വെക്തി ഉണ്ടായിരുന്നെൻക്കിൽ !!!!!

അതാണ് "ഭഗവാൻ ശ്രീ കൃഷ്ണൻ" ...."ഭഗവദ്  ഗീതയിലുടെ" നമ്മുക്ക് തരുന്ന സന്ദേശം


ഭഗവദ്  ഗീതയിൽ യുദ്ധം എന്നാൽ ഇതുപോലെ കടലുമായുള്ളതും ,

ജീവിത  പ്രശ്ശ്നങ്ങളെന്നാൽ കടലിലെ തിരമാലകളിൽ നിന്ന് എങ്ങനെ രക്ഷപെടുക എന്നതും ,

രക്ഷപെടുവാനായ്  നമ്മുടെ കൈയിലുള്ളതോ നാലു   കുതിരകളടങ്ങിയ തേരും ഒരു  തേരാളിയും

തേരാളി എങ്ങനെയാണോ നാലു   കുതിരകളെ കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് ..... അതുപോലെ ആ നാലു  കുതിരകളെ  നമ്മുടെ   ഇന്ദ്രിയങ്ങളായും,  തേരാളിയായ" ശ്രീ കൃഷ്ണൻ"  നമ്മുക്ക്  കാണുവാൻ കഴിയാത്ത നമ്മുടെ ആത്മാവാവും  , തേരിൽ സഞ്ചരിക്കുന്ന  "അർജ്ജുനൻ"  നമ്മുടെ ബുദ്ധിയായും    കണ്ടു   എങ്ങനെയാണ് ജീവിതമാകുന്ന യുദ്ധം വിജയിക്കേണ്ടതെന്നു  കാണിച്ചു തരികയാണ് ഭഗവാൻ "ശ്രീ കൃഷ്ണൻ ശ്രീമദ്  ഭഗവദ്-  ഗീതയിലൂടെ"........



ഈ വർഷത്തെ തുടക്കം എനിക്കു നല്ല  പനിയോടു കുടിയായിരുന്നു .... രണ്ടു ദിവസം ചുരുണ്ട് കുടി കിടപ്പായിരിന്നു ... ആ ദിവസങ്ങളിൽ എനിക്കു കുട്ടായ്  ഭഗവത് ഗീതയും കിട്ടി ... അതു എനിക്കു മനസ്സിലാക്കാൻ പറ്റിയതു ചെറുതായ് കുറിച്ചുന്നു മാത്രം  .... ഇങ്ങനെ ചെയ്യണമെന്നു തോന്നി ... ഇതൊക്കെ തെറ്റാണോ ശരിയാണോനൊന്നും എനിക്കറിയില്ല .... മനസ്സിൽ തോന്നിയത് എഴുതി അത്രയേയുള്ളൂ .....

നിർത്തുന്നു,

ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട മാനവൻ,

ശുഭം.










2015 ജനുവരി 22, വ്യാഴാഴ്‌ച

കവിതയിലെ സാഹിത്യം


"വിശന്നെഴുതിയ വരികളിൽ -

വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -

വിശപ്പടക്കാൻ ശ്രമിക്കാത്തവർ."


"വിശന്നു മരിച്ച ജഡത്തെ നോക്കി -

വിശപ്പെന്തെന്നറിയാത്തവർ -

വിഷമത്തോടെ പാടുന്നവന്റെ-

വിശപ്പു മാറാത്ത വരികളങ്ങനെ ....."

--------------------------------------------------------------------------------------------------------------------------

അതുകേട്ടു മാനവർ പറയും 

"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""


 """"മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""   

" മാനവൻ മയ്യനാട് "

ശുഭം .

2015 ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

2015 ജനുവരി 5, തിങ്കളാഴ്‌ച

"ഒരു ചെറിയ ചൊറി"... ..... വിഷയം.......... : "രാഷ്ട്രിയം."

"ചൊറിയില്ലാത്തവർ  -

 ചൊറിയുള്ളവനെ -

 ചൊറിയുമ്പോൾ. "


ചൊറിയൻ  മാരേ പറയുക ........

"ചൊറിയുള്ളവരെ  -

       ചൊറിയുമ്പോൾ          -

 ചൊറിയില്ലാത്തവനും -

 ചൊറിയുമെന്ന്......... "



2015 ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....

2014 ഡിസംബർ 30, ചൊവ്വാഴ്ച

വീരപ്പൻ ചേട്ടന്റെ പുതുവർഷ സമ്മാനം

എന്റെ പൊട്ടൻ ചിന്തയിലുടെ സഞ്ചരിക്കുക മാത്രമാണ് ഞാൻ  ഈ കഥയിലുടെ , ഇതിൽ ജീവിച്ചിരിക്കുന്നവരുമായ് യാതൊരു വിഥ   ബന്ധവും ഉണ്ടായിരിക്കുന്നതല്ല , അഥവാ അങ്ങനെ തോന്നിയാൽ തികച്ചും യാത്രിച്ചികം മാത്രം ...... തുടർന്ന് വായിക്കുക ....

കാട്ടു കള്ളൻ വീരപ്പനെ കുറിച്ച് എല്ലാവർക്കും അറിയാം , ഇതു നാട്ടു മീശക്കാരൻ വീരപ്പനെ കുറിച്ചാണ് കഥ . വീരപ്പൻ കാട് വാണിടും കാലം ഇങ്ങ്  തൃശൂർ മുളം കുന്നത്തു കാവ്  ഗ്രാമവാസികൾക്ക്‌  "കേശു "എന്നാൽ വീരപ്പനായിരുന്നു . വീരപ്പന്റെ അതെ മീശയായിരുന്നു കേശുവിനും, അതുകൊണ്ട് തന്നെ ഗ്രാമവാസികളിട്ട പേരാണ്  "വീരപ്പൻ കേശു".

വീരപ്പൻ ചേട്ടൻ  പ്രവാസ ജീവിതം തുടങ്ങിയിട്ട് 10 കൊല്ലത്തോളമായ്  , എന്റെ 7 കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരു പുതുവൽസ്സരദിനത്തിൽ എനിക്കു  വീരപ്പൻ ചേട്ടൻ തന്നൊരു സമ്മാനത്തെ കുറിച്ചൊന്നു ഓർക്കുകയാണ് ഈ പുതുവൽസ്സര ദിനത്തിൽ ഒരു  ചെറിയ കഥയിലുടെ . 

"4  കൊല്ലം മുൻപുള്ളൊരു പുതുവൽസ്സര ദിനത്തിൽ  ദുബായിൽ വച്ച് നടന്നൊരു സംഭവം , വെക്തമായ് പറഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടമായ Burju Khalifa രൂപം കൊണ്ടിട്ടുള്ള ആദ്യത്തെ ന്യൂ ഇയർ,  അതുകൊണ്ടുതന്നെ ലണ്ടൻ മാതൃകയിൽ ഇവിടെ പ്രത്തേകം പരിപാടികൾ ആസൂത്രണം ചെയ്യ്‌തിരിക്കുകയാണ്  അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞുവന്നിട്ട് ഞങ്ങളെല്ലാവരും പുതുവർഷം  Burju Khalifa ക്ക് സമീപം ആഘോഷിക്കുവാൻ തീരുമാനിച്ചു" . 

തീരുമാനം എടുത്തത് വീരപ്പൻ ചേട്ടനാണ്,  ഞങ്ങൾ കുട്ടുകാർക്കിടയിൽ 10 ഓണം കുടുതൽ ഉണ്ടിട്ടുണ്ട്  മൂപ്പർ , അത് എടക്കെടക്ക് ഓർമിപ്പിക്കാൻ മറക്കാറും ഇല്ല  കക്ഷി .

"കൃത്യം 12 മണിക്ക് തന്നെ അവിടെ  തുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു , നാട്ടിൽ തൃശൂർ പുരത്തിനു ഒരാഴ്ച്ച  മുന്നേ പായും തലയണയും എടുത്തു പോകാറുള്ള വീരപ്പൻ ചേട്ടൻ നല്ല ആവേശത്തിലായിരുന്നു കാണപ്പെട്ടത് , കുടാത്തതിനു പുതുവർഷത്തലേന്നുണ്ടാവാറുള്ള ആഘോഷത്തിന്റെ ഭാഗമായ് ഒരു ബോട്ടിലും വാങ്ങിയിട്ടുണ്ട് മൂപ്പർ"

രണ്ടെണ്ണം വിടാതെ ഇതൊന്നും കണ്ടാൽ സുഖം കിട്ടില്ലെന്നാണ് വാദം 

"എന്നാൽ രണ്ടെണ്ണം വിട്ടാൽ മൂപ്പർക്കൊന്നും ആവില്ല , കാട്ടുകള്ളൻ വീരപ്പനെ പോലെയല്ല ഞങ്ങളുടെ മീശ വീരപ്പൻ .... നല്ല തടിയും .... തൃശൂർക്കാർക്ക്  പുലികളിക്കുവാൻ പറ്റിയ ഇനം .....കണ്ടിട്ടില്ലേ ഓണത്തിന് ചതയം ദിനത്തിലെ പുലികളി അതാണ് സാധനം.... ആ പുള്ളിക്ക് രണ്ടു പെഗ്ഗ് എവിടെ പറ്റാനാണ് ഒരു ബോട്ടിൽ തന്നെ വേണം".

"ഞങ്ങളുടെ റൂമിൽ നിന്നും അര മണിക്കൂർ യാത്രയെയുള്ളു   Burju Khalifa ക്ക്  അതുകൊണ്ടുതന്നെ നാട്ടിലെ  ന്യൂ ഇയർ കഴിഞ്ഞു റൂമിൽ നിന്നിറങ്ങിയാൽ മതിയെന്ന് വീരപ്പൻ ചേട്ടൻ ഉത്തരവിറക്കി" .

  നാട്ടിൽ 12 മണിയാവുമ്പോൾ ഇവിടെ 10.30 ആവുകയെയുള്ളൂ .... 1.30 മണിക്കൂർ വ്യത്യാസം

"അങ്ങനെ നാട്ടിൽ ന്യൂ ഇയർ ആയ് എല്ലാവരെയും വിളിച്ചു വിഷ് പറഞ്ഞു...... സമയം പതിനൊന്നു മണി കഴിഞ്ഞതറിഞ്ഞില്ല,.....  ഉടനെ തന്നെ വീരപ്പേട്ടന്റെ അടുത്ത ഉത്തരവ് ഇറങ്ങി , ആ ഉത്തരവ് നിറവേറ്റാനായ്  ഞങ്ങളെല്ലാം പെട്ടന്ന് വണ്ടിയിൽ കയറി .... അപ്പോഴേക്കും ബോട്ടിൽ കാലിയായിരുന്നു."

സമയം 11.30 , മുപ്പതു മിനിറ്റ്  കൊണ്ട്  Burju Khalifa അതാണ് ലക്ഷ്യം, .... ഡ്രൈവർ സജിത്ത് , കൂടെ ഉള്ളവർ... വീരപ്പൻ (നേതാവ് ) പിന്നെ വിനോദ് , ഫിറോസ് , ആഷിഖ്, ഞാനും മൊത്തം 6 പേർ...... വാഹനം Mitsubhishiyude ഉള്ളതിൽ വച്ച് ഏറ്റവും വലിയ വണ്ടി ... മിഷൻ സ്റ്റാർട്ട്‌ .........

എന്നാൽ നേതാവിന്റെ തീരുമാനങ്ങൾ ചീറ്റുന്നതാണ് പിന്നെ കണ്ടത് .........


"ഞങ്ങളുടെ മിഷൻ പൂർത്തിയാക്കണമെങ്കിൽ 30 മിനിറ്റല്ലാ ...... 2 മണിക്കൂർ എടുത്താലും തീരാത്ത തിരക്കായിരുന്നു റോഡിൽ,... ഉടൻ തന്നെ റോഡ്‌ മാറ്റി പിടിക്കാനുള്ള തീരുമാനം വന്നെങ്കിലും ഒരു രക്ഷയില്ല കുടുങ്ങിയെന്നു പറയാം .... വണ്ടി അനങ്ങുന്നില്ല , കാറ്റ് അടിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി എന്ന് പറഞ്ഞപോലെ ഒന്ന് അനങ്ങിയാൽ അനങ്ങി" ...

സമയം 11.50 ....

"ഇനി നീങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലായ് ...... ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായതുകൊണ്ട് ഇപ്പം നിൽക്കുന്നിടത്ത് നിന്ന് മറ്റു കെട്ടിടങ്ങളുടെ മറവിൽ കുടി ആ ടവറിന്റെ മുകൾ ഭാഗം കാണാൻ കഴിയും .... അതുകൊണ്ട് തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി . വീരപ്പൻ ചേട്ടൻ നല്ല ദേഷ്യത്തിലാണ് , എന്തൊക്കയോ പിറു പിറുക്കുന്നുണ്ട് , അങ്ങ് എത്താൻ പറ്റാത്തതിന്റെ സങ്കടമാണ് പാവത്തിന് "

സമയം 11 .59 ....

ഏതു നിമിഷവും തുടങ്ങും..... മറ്റു വണ്ടിക്കാരും റോഡിൽ തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി ....


" Burju Khalifa യിലോട്ട് പുറപ്പെട്ട പകുതി പേരും അവിടെ എത്തിയിട്ടില്ല ,അത്രക്കു 
തിരക്ക് തന്നെ "

സമയം 12 മണി,                             തുടങ്ങി .............................................




സമയം 12.04 .....                            തീർന്നു ............................



"സത്യം പറഞ്ഞാൽ നമ്മുടെ കമ്പത്തിനിടയിൽ കുട അമിട്ടുണ്ട് .. അതായതു ഒരു അമിട്ടുതന്നെ ഒന്നിന് മുകളിൽ അങ്ങനെ പൊട്ടും ... ആ പൊട്ടുന്നതിനിടയിൽ കുടയും വരും .... അതുപോലെ എന്തോ കണ്ടു .... ദുരെ കെട്ടിടങ്ങളുടെ മറവിൽ നിന്ന്, എന്ത് കാണാനാണ് ... കുറെ വെട്ടം അല്ലാതെ... ?"



"ഒരു പത്തു മിനിറ്റും കുടി അവിടെനിന്നു , വേറെ വല്ല പരിപാടിയും കുടി ഉണ്ടെങ്കിലോ ???  ഒന്നും ഉണ്ടായില്ല .... നിരാശ്ശ  തന്നെ ഫലം , ആ നിരാശ്ശ  വീരപ്പൻ ചേട്ടന്റെ മീശയിലും ഉണ്ടായിരുന്നു ,  "വിടർന്നു നിന്ന തൊട്ടാവാടിയുടെ ഇലയിൽ തൊട്ടു താഴ്ത്തിയാൽ എങ്ങനെയിരിക്കും" അത് പോലെയായിരുന്നു പാവം വീരപ്പൻ ചേട്ടന്റെ മീശയും ..."


ഞങ്ങളോട്  ഒന്നും മിണ്ടാതെ വീരപ്പൻ ചേട്ടൻ നേരെ വണ്ടിയിൽ കയറി , അതുകണ്ട് കൂടെ ഞങ്ങളും....


ഒടുക്കത്തെ തിരക്കുതന്നെ സമയം ഇപ്പോൾ 12.45 ആയിരിക്കുന്നു , വണ്ടിയാണെ നീങ്ങുന്നുമില്ല , കുത്തി കയറ്റി കുത്തി കയറ്റി സജിത്ത് പരമാവതി ശ്രമിക്കുന്നുണ്ട് ... കൂടെ നല്ല വിശപ്പും ...


"ഈ സമയത്ത് ഇനി എവിടെയാണ് ഒരു ഹോട്ടൽ ... അങ്ങനെ വിശന്നു വിഷമിച്ചിരിക്കുമ്പഴാണ് വിനോദ് പറയുന്നേ   " ഗഫുർക്കാ തട്ടുകട "  ശരിയാ....... അത് സാധാരണ ഗതിയിൽ  2 മണിവരെ തുറന്നിരിക്കാറുണ്ട് ....അപ്പോൾ അങ്ങോട്ട്‌ തന്നെ വിടാം .... ഞാനും പറഞ്ഞു ..."

അപ്പഴും വീരപ്പൻ ചേട്ടൻ ഒന്നും മിണ്ടിയിരുന്നില്ല ........


"ഗഫുർക്കാ തട്ടുകടയിലെത്തി .. തുറന്നിരിക്കുവാണ് .... പതിവിലും നല്ല തിരക്കുണ്ട്‌ ....തിരക്ക് കാരണം വണ്ടി ഒരുപാട് ദുരെ പാർക്ക് ചെയ്യ്‌ത് നടന്നുള്ള വരവാണ് ഞങ്ങളുടേത് .... അല്ലേലും ഇവിടുത്തെ വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ ഒരുപാട് ദുരെ നിന്നും ആൾക്കാർ വരുക പതിവാണ്..."


"ഞാനും, ആഷിക്കും , ഫിറോസും, ചപ്പാത്തി സെറ്റും . വിനോദും സജിത്തും തട്ടു ദോശയും , വീരപ്പൻ ചേട്ടനാണെങ്കിൽ  സിംഗിൾ പൊറോട്ട മാത്രവും .. അതിൽ നിന്നുതന്നെ മനസ്സിലായ് വീരപ്പൻ ചേട്ടൻ നല്ല വിഷമത്തിലാണെന്ന് ...... അല്ലെങ്കിൽ ആ കട മൊത്തം ഓർഡർ ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ ഒരു പൊറോട്ടയിൽ ഒതുക്കിയിരിക്കുന്നെ ..."


"വിശപ്പുകൊണ്ട് ഞാൻ പെട്ടന്ന് കഴിച്ചു കൂടെ വീരപ്പൻ ചേട്ടനും ... ബില്ല് വെയ്റ്റർ കൊണ്ടുവന്നപ്പോൾ അതും വാങ്ങി വീരപ്പൻ ചേട്ടൻ എണീറ്റു കൂടെ ഞാനും ... പുള്ളി കൈ കഴുകി കാശ് കൊടുക്കുവാൻ നിന്നു ...."

ഇനിയാണ്  ൭൭ക്ലയ്മാക്സ് ....


ഞാൻ ടാപ്പ് തുറന്നു കൈകൾ കഴുകുകയാണ് , എന്റെ പിന്നിൽ നടക്കുന്ന സംഭാഷണങ്ങൾ വെക്തമായ് കേൾക്കാം .....

"വീരപ്പൻ ചേട്ടൻ കഴിച്ചതുകുടാതെ 6 പ്ലാച്ചിമട കുടി ഓർഡർ (പെപ്സ്സി ) ചെയ്യ്‌തു , സാധാരണ ഗതിയിൽ ഒരെണ്ണത്തിനു 1 ദിർഹം ആണ് ഇവിടെ വില അപ്പോൾ 6 എണ്ണം 6 ദിർഹം ..... , ബില്ല് വന്നപ്പോൾ 12 ദിർഹമായ് . വീരപ്പൻ ചേട്ടനു കലി വന്നുന്നു പറഞ്ഞാൽ മതിയല്ലോ !!!!!!"


"കാഷ്യറോടായ്  ദേഷ്യത്തിൽ തന്നെ ചോദിച്ചു ഇതെന്താ 12 ദിർഹം........ ഒരെണ്ണത്തിനു 1 ദിർഹം അല്ലെ ഇവിടെ ???   അതിനു മറുപടിയായ്..... ഈ വർഷം ആദ്യം മുതൽ പ്ലാച്ചിമടക്കു വില കുട്ടുവാനുള്ള ഉത്തരവ്  ഉണ്ടെന്നും .... അതിനാൽ ഇന്നു 12 മണികഴിയുമ്പോൾ ആ നിയമം ബാധകമാണെന്നും ആയിരുന്നു മറുപടി .."


വീരപ്പൻ ചേട്ടന് ഇളകിയെന്നു പറഞ്ഞാൽ മതിയല്ലോ !!!!!!!!


"കമ്പം കാണാൻ പോയ്‌ അമിട്ടും കണ്ടു...... ഇപ്പോൾ ഇതും കുടി ആയപ്പോൾ പറയണോ ??? വിളിച്ചില്ലേ ഒരു ഗമണ്ടൻ തെറി ..... എന്റെ അത്രയും കാല  ജീവിതത്തിനിടയിൽ കേട്ടിട്ട്പോലുമില്ലാത്ത ഒരു തെറി,..... അതും എന്ത് നീളത്തിൽ ...... ആ ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ പേരും നിശ്ചലരായ് ഒരു നിമിഷം ."


"ഒരു അടി ഉറപ്പിച്ചു ...... പുതുവർഷം ആദ്യം  തന്നെ കുളമായല്ലോന്നു മനസ്സിൽ വിചാരിച്ചു  കൈകഴുകുന്ന ഭാവത്തിൽ തല മാത്രം ഒന്ന് തിരിച്ചു പുറകിലോട്ട് നോക്കി ..... കാഷ്യറുടെ മുഖമിപ്പോൾ തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ ഡയലോഗ്ഗ്  കേട്ട് മനസ്സിലാവാതെ നിൽക്കുന്ന മോഹൻലാലിന്റെ മുഖം ..... അയാൾക്ക് ആ തെറിയുടെ അർത്ഥം മനസ്സിലായ് വരുന്നതെയുള്ളു ... അതിനു മുന്നേ ഇവിടുന്നു രക്ഷപെടണം ..... ഞാൻ ഒന്നും കുടി തല ഉയർത്തി അവർക്ക് പിറകിലുള്ള എന്റെ കുട്ടുകാരെ നോക്കി .... അത്ഭുതം ഒറ്റൊരണ്ണത്തിനെ കാണാനില്ല."


"പണ്ട് ദൂരദർശനിൽ കണ്ടിരുന്ന മഹാഭാരതത്തിൽ നാരദ മഹർഷി നിന്ന നിൽപ്പിൽ  അപ്രത്യക്ഷമാവുന്നത് കണ്ടിട്ടുണ്ട് , എന്നാലും മഹർഷി നാരായണ നാരായണ എന്ന് പറഞ്ഞിട്ടാണ് ..... എന്നാൽ ഈ പഹയന്മാർ ഒന്നും മിണ്ടാതെ  അപ്രത്യക്ഷമായിരിക്കുന്നു."


"ഞാനും ടാപ്പ് അടച്ചു പയ്യെ ഒന്നും കേൾക്കാത്തമാതിരി പുറത്തേക്കിറങ്ങി , വീരപ്പൻ ചേട്ടനും ആ കാഷ്യറും എന്റെ കണ്‍മുന്നിൽ നിന്ന് മാറിയ നിമിഷം എന്റെ  പൂർവ്വ ശക്തിയും മെടുത്തു ഞാൻ ഓടി ആ മണലാരണ്യത്തിലുടെ .... ആ ഓട്ടത്തിൽ P T ഉഷ ആണെങ്കിൽ പോലും തോറ്റു തൊപ്പി ഇട്ടേനേ എന്റെ മുൻപ്പിൽ ..."


"ഓടി തളർന്നു വണ്ടിയുടെ മുന്നിലെത്തി.... കുനിഞ്ഞു രണ്ടു  കൈയ്യും കാൽ മുട്ടിൽ താങ്ങി പട്ടി അണക്കുന്ന പോലെ അണക്കുകയാണ് നാക്കും പുറത്തിട്ടു ..... ഏകദേശം 2 മിനിട്ട് എടുത്തു പൂർവ്വസ്ഥിതിയോടടുക്കാൻ . ശ്വാസ്സം കുറച്ചൊന്നു ശരിയായ് തല ഉയർത്തിയപ്പോൾ കണ്ടതു അവിടുന്ന് നിന്ന നിൽപ്പിൽ അപ്രത്യക്ഷമായ  ചതുർ മൂർത്തികളിൽ മൂന്നു പേർ മുൻപ്പിൽ ... ഒരെണ്ണം എവിടെയെന്നറിയില്ല"


"എങ്ങനെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു എന്നെക്കാൾ മുന്നേ ഇവിടെയെത്തിയതെന്ന് അവരോടു ചോദിക്കണമെന്നുണ്ടായിരുന്നെൻക്കിലും ശ്വാസം നേരെ ആവാത്തതിനാൽ ആ ചോദ്യം മനസ്സിൽ തന്നെ ഒതുക്കി......... നടുവിന് ഊന്നു കൊടുത്തൊന്നു നിവർന്നപ്പോൾ നാലാമൻ വണ്ടിയുടെ വളയത്തിൽ കമന്നു കിടക്കുന്നതാണ് കണ്ടത് .  വണ്ടിയാണെ ഓണാക്കിയിട്ടുമില്ല ... അപ്പഴാണ് പറയുന്നേ താക്കോൽ വീരപ്പൻ ചേട്ടന്റെ അടുത്താണെന്ന് ..."


"കഴിഞ്ഞില്ലേ കാര്യം !!!!!!! ഒരു കാര്യം പിന്നെയും ഉറപ്പിച്ചു ... ആ ഹോട്ടലുകാരുടെ തല്ലും കൊണ്ടേ ഇന്നു പോകുവാൻ പറ്റത്തോളെന്നു ...... തല്ലിയതിനും തല്ലു കൊള്ളുന്നതിനും കേസ്സുള്ള  നാട്ടിലാണേ നമ്മുടെ നില്പ്പേ ........"


"ആ നിൽപ്പ് അതികനേരം നിൽക്കേണ്ടിവന്നില്ല !!!!! ദുരെ നിന്നൊരു നാലു കാലി വരുന്നതു കണ്ടു !!!!!! അടുക്കുന്തോറും അകലം കുറയുമല്ലോ അതെ വീരപ്പൻ ചേട്ടൻ തന്നെ ..... അടുത്തൊരു മാരത്തോണിനു റെഡിയായ് ഞങ്ങൾ നിന്നു , വണ്ടിയിൽ നിന്നു ചാടി ഇറങ്ങി സജിത്തും ഞങ്ങളോടൊപ്പം കുടി..... ."


"വീരപ്പൻ ചേട്ടന്റെ പുറകിലോട്ടായിരുന്നു ഞങ്ങളുടെ നോട്ടം !!!!!! അമൽ നീരദിന്റെ സിനിമകളിലെ മണലാരണ്യത്തിൽ കുടി നായകന്മാർ സ്ലോമോഷൻ നടക്കുമ്പോൾ കാലുകൊണ്ട്‌ മണ്ണുകൾ പറത്തിക്കാറുണ്ട് ...... അതിനേക്കാൾ മനോഹരമായാണ് വീരപ്പൻ ചേട്ടന്റെ നാല്കാലിലുള്ള വരവ് ."


ഒരുപാട് അടുത്തപ്പോൾ പുറകിലാരുമില്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ മാരത്തോണ്‍ ഉപേക്ഷിച്ചു അഞ്ചു പേരും അഞ്ചു വഴിക്ക് നിന്നു .


"അടിയെന്നു എഴുതി കാണിച്ചപ്പഴെ മുങ്ങിയതാണേ ....... അതുകൊണ്ടൊരു ചമ്മൽ പുള്ളിയെ നേരിടാൻ ."


"വീരപ്പൻ ചേട്ടൻ വന്നു  കൈയിലെ കവറിൽ ചെറിയ പ്ലാച്ചിമടകൾക്ക് പകരം വലിയ രണ്ടു പ്ലാച്ചിമടകൾ ........... ഞങ്ങൾ ഒന്നും ചോദിച്ചില്ല !!!!! പുള്ളി നേരെ വണ്ടിയുടെ ഡോർ തുറന്നു ചാവി സജിത്തിനെ ഏൽപ്പിച്ചു  അകത്തു കയറി ... ഞങ്ങളും കൂടെ ..."


"സജിത്ത് വണ്ടിയെടുത്തു....... നേരെ ഫ്ലാറ്റിനു മുന്നിൽ.......എല്ലാവരും ഇറങ്ങി റൂമിലെത്തി ..... ആരും പരസ്പ്പരം മിണ്ടാതെ കിടന്നുറങ്ങി ."


"ഇപ്പോൾ  നാലു കൊല്ലമായ്‌,  അന്ന് കിടന്നിട്ടും പിറ്റേന്ന് നേരം വെളുത്തു .... ഇന്നു ഇതു എഴുതി  കഴിഞ്ഞിട്ടും നേരം വെളുത്തു ,....... ഇന്നുവരെ അന്നത്തെ ആ  ചെറിയ പ്ലാച്ചിമടകൾ എങ്ങനെ വലിയ പ്ലാച്ചിമടകൾ  ആയെന്നു ഞങ്ങളോ ..... എന്നെ കളഞ്ഞിട്ടു നീയൊക്കെ ഓടി ആല്ലേടാന്നു വീരപ്പൻ ചേട്ടനോ ചോദിച്ചിട്ടില്ല ..."



പക്ഷെ വേറൊരു കാര്യം എന്തെന്നാൽ !!!!!!!!!!!!!!!!!



അന്നത്തെ സംഭവത്തിന്‌ ശേഷം വീരപ്പൻ ചേട്ടൻ ഇന്നു ഞാൻ ഇതു എഴുതുന്നതുവരെ മദ്യം  കൈകൊണ്ട് തൊട്ടിട്ടുമില്ല ..... ഞാൻ പിന്നിടുള്ള പുതുവർഷങ്ങളിൽ റുമിന് വെളിയിൽ ഇറങ്ങിയിട്ടുമില്ല...... പ്ലാച്ചിമടക്കു ഇവിടെ വില കുടിയിട്ടുമില്ല .....    ശുഭം .



മാനവൻ മയ്യനാട് .

2014 ഡിസംബർ 22, തിങ്കളാഴ്‌ച

ഈ ഓർമ്മ ദിനത്തിലെക്കിലും പറയു ലീഡറുടെ ആത്മാവിനു ശാന്തി ലഭിച്ചുവോ ??????


മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയിട്ട് അനേകം വർഷങ്ങളായ് . ഈ അടുത്ത കാലത്ത് അത് ശരി വയ്ക്കുന്ന രീതിയിൽ ഒരുകുട്ടം ശാസ്ത്രഞൻമാർ  പ്രസ്താവനകൾ ഇറക്കിയെങ്കിലും അതികം ആരും അത് വിശ്വസിച്ചിരുന്നില്ല . എന്നാൽ അതെല്ലാം സത്യമാണെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ കോണ്‍ഗ്രെസ്സിന്റെ അവസ്ഥ ഇപ്പോൾ കാണുമ്പോൾ .

ഒരു നേതാവ് എന്തായിരിക്കണമെന്ന് സ്വന്തം ജീവിതം വഴി തെളിയിച്ച ഒരു  ദേശിയ നേതാവായിരുന്നു .  ശ്രീ  കെ . കരുണാകരൻ.... കേരളിയരുടെ ലീഡർ ...
 കേരള കോണ്‍ഗ്രെസ്സിലുടെ വന്നു ഒരു കാലത്ത്  ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും നിർദ്ദേശിക്കാൻ കഴിവുണ്ടായിരുന്ന നേതാവ് ... എന്നാൽ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് തന്നെ ഒരുപാട് മനംനൊന്തു വീർപ്പ് മുട്ടിയിരുന്നില്ലേ ലീഡർ .




വികസനത്തിന്റെ പേര് പറയാതെ വികസനം കൊണ്ട് വന്ന നേതാവായിരുന്നു ലീഡർ 
കേരളത്തിൽ ഇന്നു കാണുന്ന പലതും ലീഡറിന്റെ വാശിയിൽ ഉടലെടുത്തവയാണ് . കൊച്ചിയെ കേരളത്തിന്റെ നെടുംതുണാക്കുന്നതിൽ  വിജയിച്ച നേതാവ് , കൊച്ചി  നെടുമ്പാശേരി വിമാനത്താവളവും , കൊച്ചി സ്റ്റേഡിയവുംമെല്ലാം ലീഡറുടെ വാശിയിൽ പിറന്നവയായിരുന്നു .



എന്നാൽ അദ്ദേഹത്തിന്റെ വളർച്ചയെ തളർത്താൻ കൂടെ ഉള്ളവർ തക്കം പാർത്തിരിക്കും പോലെയായിരുന്നു അവസാനകാലങ്ങൾ പരിശോദിക്കുമ്പോൾ എനിക്കു തോന്നുന്നത് . അദ്ദേഹം  ചെയ്യാത്ത കുറ്റങ്ങൾക്ക്  ഒരുപാട് പഴി കേട്ടു ..   രാജൻ കേസ്സിലും പാമോയിൽക്കേസ്സിലും കുലുങ്ങാത്ത ലീഡർക്ക് ,,, ചാരക്കേസ്സിൽ മനസ്സു ഒരുപാട് വേദനിച്ചിട്ടുണ്ടാവണം ..   രാജ്യത്തെ ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയെ രാജ്യദ്രോഹിയായ് ചിത്രികരിക്കുമ്പോൾ ആർക്കാണ് വേദനിക്കാതിരിക്കുക .


ഒടുവിൽ ചാരക്കേസ് വെറും ഒരു ചാരം മാത്രമാണെന്ന് തെളിഞ്ഞിട്ടും , അത് മൂലം വിഷമിച്ചു മരിച്ച  അദ്ദേഹത്തെ  സ്മരിക്കാൻ ഒരു കോണ്‍ഗ്രെസ്സ് നേതാവ് പോലും വരാതിരുന്നത് മനസ്സിലാവുന്നില്ല .


ഇതെല്ലാം മുൻക്കുട്ടി കണ്ടു ശപിച്ചിട്ടുണ്ടാവണം ലീഡർ ...  അതായിരിക്കുണം  ഇക്കഴിഞ്ഞ  തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രെസ്സിന്റെ തിരഞ്ഞെടുപ്പ് ഫലം ....  പക്ഷെ ആ ശാപം അന്ന് കേരളത്തിന്‌ കിട്ടിയിരുന്നില്ല .... എന്തെന്നാൽ ലീഡർ തന്നെ കൊണ്ടുവന്ന ഗ്രുപ്പിസ്സം മൂലം പിടിച്ചു നിൽക്കുകയായിരുന്നു കേരളം ...  


എന്നിരുന്നാലും  കേരളത്തിൽ ഭരണം തുടങ്ങി 3 കൊല്ലത്തിനുള്ളിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത് , സോളാറിൽ തുടങ്ങി , നിൽപ്പ് സമരം  , കിടപ്പ്സമരം , കുത്തി ഇരിപ്പ്സമരം കുടിൽ കെട്ടി സമരം  എന്നുവേണ്ട ഒടുവിലിതാ മാണി സാറിന്റെ കോഴയും .........




ഈ  പ്രശ്നങ്ങളെല്ലാം  വച്ച് നോക്കുമ്പോൾ ലീഡറുടെ ആത്മാവ് കേരളത്തിൽ തന്നെ ഉണ്ടെന്നു ഞാൻ കരുതുന്നു ... അത് എനിക്കു മാത്രമല്ല കോണ്‍ഗ്രെസ്സിന്റെ പ്രദാനകക്ഷിയായ മുസ്ലിം ലീഗിനും മസ്സിലായ്ക്കാണും  അതുകൊണ്ടായിരിക്കണമല്ലോ ഗണേഷിന്റെ നിയമസഭയിലെ ആരോപണത്തോട് ഗണേഷിന്റെ ശരിരത്തിൽ ആരോ കയറി പറയുന്നതുപോലെയാണ് തോന്നിയതെന്ന് ലീഗ് നേതാവ് പറയുവാനുള്ള  കാരണവും .


ഇതു മനസ്സിലാക്കി  ഈ ഓർമ്മദിനത്തിലെക്കിലും  അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തിലഭിക്കുവാനായ് കേരളത്തിലെ കോണ്‍ഗ്രെസ് പ്രവർത്തകർ എന്തെങ്കിലും  ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു , സ്നേഹിക്കുന്നവരെ അതിര് കവിഞ്ഞു സ്നേഹിക്കുന്നയാളാണ് ലീഡർ എന്ന് കേട്ടിട്ടുണ്ട് ഒരുപക്ഷെ നിങ്ങളുടെ പ്രാർത്ഥന കേട്ടക്കിലോ ...........................

എന്ന് സ്നേഹപുർവം .............. മാനവൻ .

                                                                      ശുഭം ........

2014 ഡിസംബർ 19, വെള്ളിയാഴ്‌ച

നമ്മുടെ കായിക ദൈവം സച്ചിൻ


ലോക ജനസംഖ്യയിൽ രണ്ടാമതും , മറ്റു  രാജ്യങ്ങളെക്കാൾ കഴിവും കാര്യ പ്രാപ്തിയും ഉള്ള കായിക

താരങ്ങൾ ഭാരതത്തിൽ ഉണ്ടായിട്ടും .  ഇന്നും ക്രിക്കറ്റ്‌  അല്ലാതുളൊരു  കായിക ഇനത്തിനു  ഒന്നാം

സ്ഥാനം നിലനിർത്തുവാൻ സാധിക്കുന്നില്ല  ,

5 കൊല്ലം മുൻപുവരെ മക്കൾ ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ രക്ഷീതാക്കൾ തിരുത്തിയിരുന്നു ...

"പഠിക്കാനുള്ള സമയത്താണ് അവന്റെ കളിയെന്നു പറഞ്ഞു "  IPL വന്നതോടുകൂടി അതിനൊരു

അയവുവന്നെങ്കിലും  ഇന്നും രക്ഷിതാക്കൾക്ക് അറിയില്ല ക്രിക്കറ്റ് പ്രിയമുള്ള മകനെ

എവിടെയാണൊന്നു പരിശീലനത്തിന് അയക്കുന്നതെന്ന് ......... ഇനി അതും കണ്ടു പിടിച്ചാലോ

.........പണമുള്ളവർക്കാണവിടെ സ്ഥാനവും ....


" കുട്ടികളുടെ കഴിവുകൾ മാതപിതാക്കളേക്കാളും  മനസ്സിലാക്കുവാൻ കഴിയുക അവരെ പഠിപ്പിക്കുന്ന

അധ്യപകർക്കായിരിക്കും ....." എന്നാൽ ലക്ഷങ്ങൾ നൽകി  അധ്യപകരാവുന്നവർ" ..   കൊടുത്ത

ലക്ഷങ്ങളുടെ പലിശ ഉണ്ടാക്കാൻ നോക്കുമോ................. കുട്ടിയുടെ കഴിവ് നോക്കുമോ ?????"


"ഇവിടെ സർക്കാരാണ് മുന്നിട്ടിറങ്ങേണ്ടത്........ എന്നാൽ അവർക്ക്  അതിനുള്ള സമയമില്ല ......

കഴിവുള്ളവൻ വന്നോട്ടെന്നല്ല ഇവിടെ .... കഴിവുള്ളവൻ  ഭാഗ്യം ഉണ്ടേൽ വന്നോട്ടെ എന്നും ...

ഭാഗ്യം കൊണ്ട് വന്നവനോ ജീവിക്കാനായ് തെണ്ടിക്കോട്ടെയെന്നുമാണ്‌ അവസ്ഥ ........"


"അതിനു തെളിവായ്‌ നമ്മുടെ മുന്നിൽ ഒരുപാട് പേരുണ്ട് !!!!!!!!!!! ഭാരതത്തിനു വേണ്ടി

കേരളത്തിൽ ജനിച്ച രണ്ടു പ്രതിഭകളാണ്.......... IM വിജയനും....... PT ഉഷയും ,,,."


"ഇതിൽ  PT ഉഷ ജീവിക്കുവാനായ് ഒരു കായിക സ്കൂൾ സ്ഥാപിച്ചു" , "അത് പൂട്ടിക്കുവാനായ്

ഇവിടുത്തെ ജനപ്രതിനിതികളും"..... ഒടുവിൽ സഹികെട്ട് മറ്റൊരു സംസ്ഥാനത്തോട്ട് കുടു മാറ്റുവാൻ

തുടങ്ങിയപ്പോൾ.......  വീണ്ടും തലപൊക്കി ഈ കുട്ടർ ...... സ്നേഹം കൊണ്ടല്ല ...  PT ഉഷയെ

സീകരിച്ച സംസ്ഥാനത്തെ  PT ഉഷയെ സ്നേഹിക്കുന്ന കേരള ജനങ്ങൾ സ്നേഹിക്കാൻ

തുടങ്ങിയാലോ എന്ന് പേടിച്ച്‌ ....."


                                        "കായിക അദ്വൊനം  കുടുതലുള്ള കളികളിൽ....... ഭാരതത്തിൽ

കേരളമാണ് മുൻപന്തി " .... "അതാണ്.......    ഓരോ ദേശിയ  ൭ഗയുമും നമ്മുക്ക് തരുന്ന സന്ദേശം ...

അപ്പോൾ ഫുട്ബോളിനും വേണ്ടത് കേരളത്തിൽ നിന്നുള്ള താരങ്ങളെയാണ് "............ "ഇതു

മനസ്സിലാക്കിയാണ് ക്രിക്കറ്റിന്റെ ദൈവം ഇപ്പോൾ ഫുട്ബോളുമായ് കേരളത്തിലെത്തിയത് "........

"അതോടെ അദ്ദേഹം  ക്രിക്കറ്റിന്റെ മാത്രമല്ല  ഭാരതത്തിന്റെ  കായിക ദൈവം ആയിരിക്കുകയാണ്"

" ലോക ഭുപടത്തിൽ ഭാരതം ഫുട്ബോളിൽ ഇപ്പോൾ 171 - മതായാണ് ഉള്ളത് ....വരുന്ന.. 7 കൊല്ലം

കൊണ്ടൊരു 100 സ്ഥാനം മെച്ചപ്പെടുത്തി 50 നു അകത്ത് എത്തിക്കുകയെന്ന ശ്രെമകരമായ

ദൈത്യം  ആണ് അദേഹത്തിന്  നിറവേറ്റുവാനുള്ളത്  ......"



"ആ ദൈത്യത്തിൽ നമ്മുക്കും പങ്കുചേരാം ..... അദേഹത്തിന്റെ പുറകിലായ് ........ നല്ലൊരു

നാളെക്കായ്‌ ....... ഭാരതത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഒന്നാമതാക്കുവാനായ് നമ്മുടെ മക്കളെ

പ്രപ്തരാക്കാം ........"


"ഇതുപോലെ  ഹോക്കിയും , കബടിയും , ബോളിബോളും , ഓട്ടവും , ചാട്ടവും ,എല്ലാത്തിലും നമ്മുടെ

ഭാരതം ഒന്നാമതെത്തുവാനായ് പ്രാർത്തിക്കുകയല്ല ........ പ്രവർത്തിക്കാം ....... നമ്മുക്ക് "....

"അന്തമായ രാഷ്ട്രിയം മറന്നു നല്ലത് ചെയ്യുന്നവരെ വിജയിപ്പിക്കാം  നമ്മുക്ക് ...നല്ലൊരു

നാളേക്കായ് .....  "

എന്ന് ....

നിങ്ങളുടെ പ്രിയപ്പെട്ട  മാനവൻ മയ്യനാട്.

ശുഭം .... 

2014 ഡിസംബർ 12, വെള്ളിയാഴ്‌ച

കാരണവരുടെ മെസ്സും ചിക്കൻ സിക്സ്റ്റി ഫൈവും


പ്രവാസിയായ ഏതൊരാൾക്കും മെസ്സിനെ കുറിച്ചോർക്കുമ്പോൾ പറയാൻ ഒരുപാടുണ്ടാവും ,തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ 10 ഉം 12 ഉം മണിക്കൂർ ജോലി ചെയ്യ്‌ത് 1 മണിക്കൂർ ഓവർ ൭൭ടമായ് ട്രാഫിക്കിനും  കൊടുത്തു റൂമിലെത്തുമ്പോൾ ക്ഷീണം കൊണ്ട് ഒരു പരുവമായിരിക്കും എന്നിട്ടും സമാധാനമായ് ഒന്ന് ഇരിക്കാമെന്ന് വച്ചാലോ നടക്കുമോ അതുമില്ല ,എല്ലാ റുമിലും കാണും 6 ൽ കുറയാതെ സഹയാത്രികർ ഇവർ ഓരോരുത്തരുമാവു ഓരോദിവസത്തെ മെസ്സ്തയ്യാറാക്കുക, അങ്ങനെയുള്ളൊരു മെസ്സിൽ നടന്നൊരു സംഭവമാണ്  "കാരണവരുടെ മെസ്സ്" , കാരണവർ എന്നാൽ "അസ്സിസ് ഇക്ക" കാരണവർ എന്നാണ് ഞങ്ങൾ വിളിക്കുക ,

കാരണവരെ കുറിച്ച് പറയുമ്പോൾ  കാരണവർ നാട്ടിൽ ചെയ്യാത്ത പണിയൊന്നുമില്ല , പാചകം , ആശാരിപ്പണി ,കൽപ്പണി ,കൃഷി അങ്ങനെപോവും ലിസ്റ്റ് ,  മുപ്പര് പ്രവാസി ആയിട്ട് കുറെ വർഷങ്ങൾ ആയെങ്കിലും ഞങ്ങളോടൊപ്പം തുടങ്ങിയിട്ട് 4 മാസമേ ആയിട്ടുള്ളൂ , ഇനി സംഭവം പറയാം .

ഒരാഴ്ച്ച മുൻപ്പ് ഞങ്ങളെല്ലാം ജോലി കഴിഞ്ഞുവന്ന് ദിവസവുമുള്ള ചീട്ട് കളിയിൽ മുഴുകി ഇരിക്കുവായിരുന്നു , ഞങ്ങൾ എന്നുപറഞ്ഞാൽ ഒരു 6 പേരുണ്ട് ഞാനും കുടി ആവുമ്പോൾ 7 അന്നത്തെ ദിവസം കാരണവരുടെ മെസ്സാണ്, ചീട്ട് കളിയുടെ ആവേശത്തിൽ ഇരിക്കുമ്പഴാണ് കാരണവരുടെ വരവ് കണ്ടപ്പോൾ തന്നെ മനസ്സിലായ് തളർന്നുള്ള വരവാണെന്ന് .

കാരണവർ കയറി ഡോറൊക്കെ  അടച്ചു  ഷൂസ്സ് അഴിച്ചു വച്ച് ൭൭കയിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സ്‌ കിച്ചണിൽ വച്ച് ഹാളിലോട്ടു നടന്നു വരുമ്പോൾ ഞങ്ങൾ ചീട്ട് കളിച്ചിരിക്കുവാണ് അതിനിടയിലാണ് സജീബിന്റെ വക കമന്റ് കാരണവരോട് ,
ഇന്നു നിങ്ങളെ മെസ്സ് അല്ലെ ചിക്കൻ സിക്സ്റ്റി ഫൈവ് തന്നെ ആയിക്കോട്ടെന്ന്  ,

"സജീബ് നാട്ടിൽ പോയ്‌ നിശ്ചയം കഴിഞ്ഞു വന്നിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ നിക്കാഹ് ഈ വരുന്ന  ഡിസംബർ 21 നാണു "

കാരണവർ അപ്പോൾ തന്നെ മൊബൈൽ എടുത്തു ഗ്രോസ്സറിയിൽ വിളിച്ചും 2 ചിക്കനും കുറച്ചു ഉള്ളിയും തക്കാളിയും മുളകും ഓർഡർ ചെയ്യ്‌ത് സജീബിനോടായ് പറഞ്ഞു , ചിക്കൻ അറുപത്തഞ്ചു  പോരെയെന്ന് , ആ മറുപടി കുറച്ചു നേരം ഞങ്ങൾക്ക് ചിരിക്കുവാൻ വകവെച്ചു ,

നല്ലൊരു പാചകക്കാരനും കുടിയാണ് കാരണവർ അതു നേരുത്തേ പറഞ്ഞല്ലോ !!!!!

അതുകൊണ്ടുതന്നെ ഈ രാത്രി കുശാലാവുമെന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾ ചീട്ടു കളിയിൽ മുഴുകി .

അങ്ങനെ  സാധനങ്ങളൊക്കെ വന്നു കാരണവരും അസ്സിസ്റ്റ്‌ന്റും കുടി കിച്ചണിൽ എന്തൊക്കയോ ചെയ്യുന്ന ശബ്ദങ്ങളും കേൾക്കുന്നു ,

 ചിട്ടുകളിയൊക്കെ കഴിഞ്ഞു ഞാൻ കുളിച്ചു നേരെ കിച്ചണിലെത്തി ഒരു പാത്രമെടുത്തു കഴുകി കറിക്കായ്‌ ചെമ്പ് തുറന്നപ്പോൾ ശരിയാണ് ചിക്കൻ അറുപത്തഞ്ചു തന്നെ , കണ്ടപ്പോൾ തന്നെ വായിൽ നിന്നും ഒരുകൊട്ട തുപ്പൽ പുറത്തു വന്നു , അത്രക്ക് ഭംഗിയായ് കറി വച്ചിട്ടുണ്ട്  കാരണവർ 

ഞാൻ ഒരു സ്പൂണ്‍ എന്റെ പാത്രത്തിൽ വിളമ്പിയപ്പോൾ തന്നെ കാരണവർ പറഞ്ഞു മതിയാവോളം എടുത്തോളു കറി ഒരുപാടുണ്ട് സജീബിനുള്ളത് പ്രത്തേകം മാറ്റി വെച്ചിട്ടും ഉണ്ടെന്നു . സജീബിനു മാറ്റി വെച്ചിട്ടുണ്ടെൻക്കിൽ   ഇതു പിന്നെ അധികം വന്നത് തന്നെയെന്നു ഞാനും മനസ്സിലോർത്തു ,, ശരിയാണ് സജീബിനുള്ളത് പ്രത്തേകം മാറ്റി വച്ചിട്ടുണ്ട് വലിയ പാത്രത്തിൽ കാരണവർ . അവൻ കുറെ കഴിഞ്ഞേ കഴിക്കു,, പെണ്ണിനെ ഫോണിലുടെ ഉറക്കിയിട്ടേ വരുകയുള്ളു അതാണ് കാര്യം  , ഞങ്ങളെല്ലാവരും കഴിച്ചു ലാസ്റ്റ് കഴിക്കാൻ വന്ന ഫിറോസു ചിക്കൻ അറുപത്തഞ്ചു വച്ച ചെമ്പും കുടി കഴിവി വെക്കേണ്ടി വന്നു അത്രയ്ക്ക് രുചി ആയിരുന്നു കറി ,

അത്താഴം കഴിഞ്ഞു ഞങ്ങൾ നാട്ടിലെ വാർത്തകൾ TV യിലുടെ മാറ്റി മാറ്റി കണ്ടു കൊണ്ടിരിക്കുമ്പോഴാണ്  ഫോണ്‍ വിളികഴിഞ്ഞു സജീബ് ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറി വരുന്നത്  കാരണവർ അപ്പോൾ കസേരയിൽ ഇരുന്നു രണ്ടു  കാലും പൊക്കി മേശപ്പുറത്തു വെച്ച്  TV റിമോട്ടിനാൽ നിയന്ത്രിച്ചു കൊണ്ടിരിക്കുവാണ് ,

ബാൽക്കണിയിൽ നിന്നും ഹാളിലേക്ക് വന്ന സജീബ് കാരണവരോടായ് ഒന്ന് ആക്കി  പറഞ്ഞു " കല്യാണം വരുവല്ലേ ശരീരം ഒന്നു ഉഷാറാക്കണ്ടേ അതാ ഇന്നു ചിക്കൻ സിക്സ്റ്റി ഫൈവ് വെക്കാൻ പറഞ്ഞെ ങാ ....  ഇനിയിപ്പം  ചിക്കൻ അറുപത്തഞ്ചുയെങ്കിൽ അറുപത്തഞ്ചു" അതും  പറഞ്ഞു സജീബ് അടുക്കളയിൽ  പോയ്‌ സ്പെഷ്യൽ പാത്രവുമെടുത്തു ഹാളിൽ വന്നു 
ഞങ്ങളോട് സംസാരിച്ചു കുബുസിന്റെ കവർ തുറന്നു ഒരെണ്ണം എടുത്തു പാത്രത്തിൽ വച്ച് കറിക്കായ്  ചിക്കൻ അറുപത്തഞ്ചുിന്റെ അടപ്പ് തുറന്നപ്പോൾ കണ്ടത് നേരുത്തെ വേടിച്ച രണ്ടു ചിക്കനിൽ ഒരു ചിക്കൻ അതുപോലെ.... പിന്നെ ഒരു സവാള, 3 തക്കാളി , കുറച്ചു മുളക് പിന്നെ മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് എല്ലാം കുറേശെയായ് പോരാത്തതിനു ഒരു കുറുപ്പും ചിക്കൻ സിക്സ്റ്റി ഫൈവ് ഉണ്ടാക്കുന്നതെങ്ങനെയെന്നും  ആ കുറുപ്പിന് അവസാനം ഒരു ഡയലോഗും " വേണേൽ ഉണ്ടാക്കി തിന്നടാന്നും "

ഇതു കണ്ടപാടെ ഞാൻ അവിടുന്ന് സ്ക്കുട്ടായ്.......  അല്ലേ അവൻ നമ്മളെ പിടിച്ചു തിന്നുമേ !!!!!

പിന്നത്തെ കാഴ്ച്ചകൾ ഞാൻ ഒളിഞ്ഞു നിന്നാണ്  കണ്ടത് !!!!!!!!!

കാരണവർ അപ്പഴും  രണ്ടു കാലും പൊക്കി കസേരയിൽ തന്നെ ഇരിപ്പുണ്ട് !!!!!!

സജീബ് ആകട്ടെ കാരണവർക്ക്‌ പുറകിലായ് ടേബിളിലിരുന്നു മുളക്പൊടിയും മല്ലിപൊടിയും ഉപ്പും വെളിച്ചെണ്ണയിൽ ചാലിച്ച് എന്തോ ഒരു സാധനം ഉണ്ടാക്കി കുബുസ്സിൽ മുക്കി കഴിക്കുന്നുണ്ട് ................. ആ വേവിക്കാത്ത കോഴിയേയും നോക്കി !!!!!!!



                                                                                                                                               ശുഭം ......... 


2014 ഡിസംബർ 10, ബുധനാഴ്‌ച

ഷക്കീലയെ വിളിച്ചാൽ രക്ഷപെടുമോ KSRTC


 ഹിറ്റ്‌ FM റേഡിയോയിലെ ന്യൂസ്‌ ഡയറക്ടർ  ഷാബു കിളിത്തട്ടിൽ പുറത്തിറക്കിയ പുതിയ പുസ്തകമായ സ്പെഷ്യൽ ന്യൂസിലെ ഒരു ഉള്ളടക്കമാണ്‌ ഞാൻ ഇട്ട ശീർഷകം .

പുതുതായ് ഒന്നും പ്രേതീക്ഷിക്കാതെയാണ്  ഞാനി പുസ്തകം വായിക്കാൻ തുടങ്ങിയത് കാരണം ദിവസവും രാവിലെ 8 മണിയുടെ വാർത്ത കഴിഞ്ഞു കേട്ടിരുന്ന പരിപാടിയായിരുന്നു സ്പെഷ്യൽ ന്യൂസ്‌ , എന്നാൽ കേട്ട് മനസ്സിലാക്കുന്നതിനേക്കാൾ പതിന്മടങ്ങ്‌ ശക്തി വായിച്ചു മനസ്സിലാക്കുമ്പോൾ കിട്ടുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു ഈ പുസ്തകം .

നമ്മുടെ സമൂഹത്തിൽ നടന്ന പല വിഷയങ്ങളും ജനങ്ങളുടെ മനസ്സിൽ കൊടുത്ത സന്ദേശമെന്താണെന്ന് ഭരണാധികാരികൾക്ക് മനസ്സിലാക്കാൻ പറ്റിയ ഒരവസരം എഴുത്തുകാരൻ  ഇവിടെ  നൽകുന്നു .

ഈ പുസ്തകം എല്ലാകാലവും ഈ മണ്ണിൽ നിൽക്കും , അതിത്ര  ഉറപ്പിച്ചെങ്ങനെ  പറയുന്നെന്നാൽ,
എനിക്കു ഇഷ്ട്ടപ്പെട്ട ഒരു തിരക്കഥകൃത്താണ്  ശ്രീനിവാസൻ സർ,
അദേഹത്തിന്റെ പഴയകാല സിനിമകളും ഇന്നത്തെ രാഷ്ട്രിയവും കാണുമ്പോളെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ പുസ്തകവും.

വലിയ വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞു വിളമ്പിയിരിക്കുന്നു ഇവിടെ. കഴിക്കുന്നവർ അകത്തുള്ള കയ്പ്പ് മധുരത്തിൽ സേവിക്കുകയും, കുറച്ചു ചിന്തിക്കുമ്പോൾ ആ കയ്പ്പിനെ മധുരത്തിനിടയിൽ നിന്നും തിരിച്ചറിയുകയും ചെയ്യുന്നിവിടെ . വായനയുടെ രസം ഒരിക്കലും നഷ്ട്ടമാക്കുന്നില്ല എഴുത്തുകാരൻ ഇവിടെ ,

ഒരു വിഷയം തന്നെ പല കോണുകളിലുടെ നോക്കി മേലാളന്മാരുടെ പ്രീതി പിടിച്ചു പറ്റാൻ വിഷയം വളച്ചൊടിച്ചു ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന ചില മാധ്യമ സ്നേഹിതർക്കു ഈ ഒറ്റയാന്റെ എഴുത്തൊരു പാഠമായിരിക്കും .

ഇതിൽ ഒരുപാടു കാര്യങ്ങൾ പറഞ്ഞു പോകുന്നുണ്ടെങ്കിലും  KSRTC യും അതിന്റെ വകുപ്പിനെതിരയും പറഞ്ഞൊരു ചെറിയ കാര്യം പറഞ്ഞു ഞാൻ നിർത്തുന്നു  ബാക്കി ഉള്ളത് പുസ്തകം വാങ്ങി വായിച്ചു അഭിപ്രായം പറയുമെന്ന് വിശ്വാസത്തോടെ ...

ഷക്കീലയെ വിളിച്ചാൽ രക്ഷപെടുമോ  KSRTC

വർഷങ്ങളായ് അയാൾ ഒരേ കൃഷിയിടത്തിൽ തന്നെ കൃഷി ചെയ്യുകയാണ് , അതിന്റെ മൂലയിൽ ഒരു പാറയുണ്ട് ,അത് നീക്കം ചെയ്യാതെ അതിനു ചുറ്റുമാണ് കൃഷിയിറക്കി കൊണ്ടിരുന്നത് , നിലം ഉഴുമ്പോഴും ,വിത്ത് വിതക്കുംപ്പഴും ആ പാറ അങ്ങനെ തന്നെ ശല്യമായ് നിന്നെങ്കിലും അയാളത്  മാറ്റാൻ തുനിഞ്ഞില്ല അതു മാറ്റാനുള്ള പാടുകൊണ്ട് ,,, അങ്ങനെ ഇരിക്കെ കുറെ കാലമായ് ശല്യമായ് നിന്ന പാറ മാറ്റാൻ അയാൾ തീരുമാനിച്ചു , അന്നാദ്യമായ്‌ കർഷകൻ ആ പാറ സുക്ഷ്മമായ് ഒന്ന് നോക്കിയിട്ട്  കൈയ്യിൽ ഉണ്ടായിരുന്ന കുടം കൊണ്ടൊരു ചെറിയ തട്ട് കൊടുത്തു അതിശയമെന്നു പറയട്ടെ പാറയുടെ ഒരുവശം പൊട്ടി വീണു. യഥാർത്ഥത്തിൽ പാറയുടെ മുകൾ ഭാഗത്ത്‌ മാത്രമാണ് ഉറപ്പുണ്ടായിരുന്നത് , കുറഞ്ഞ നേരം കൊണ്ടാ കർഷകന് പാറ പൊട്ടിച്ചു മാറ്റാൻ സാധിച്ചു .

ഇതുപോലെ ഇത്രെയും കൊല്ലമായിട്ടും  KSRTC യുടെ ഗതി കണ്ടിട്ട് സഹിക്കാൻ വയ്യാതെ ഷാബുകിളിത്തട്ടിൽ  പറഞ്ഞ രസകരവും ചിന്തിക്കേണ്ടതും മായ കാര്യം വായിക്കുക .

ഈ പറക്കും തളിക സിനിമയിൽ ദിലീപ് അഭിനയിച്ച കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ള താരാക്ഷാൻ പിള്ളയെന്ന ബസിന്റെ സാമ്പത്തിക പ്രതിസന്ധിക്ക്  പരിഹാരം കാണുവാനായ് ഷക്കിലയുടെ ഇക്കിളി പടങ്ങൾ കാണിച്ചും കാമിതാക്കൾക്ക് സല്ലപിക്കുവാൻ ബസ്സിനുള്ളിൽ മറ ഉണ്ടാക്കി കൊടുത്തും പണം ഉണ്ടാക്കുന്നതുമാണ്‌ കാണിക്കുന്നത് അതുപോലെ ആസുത്രണ ബോർഡിലൊക്കെ അനേകം ബുദ്ധി രാക്ഷസ്സന്മാർ ഉണ്ടായിട്ടും  KSRTC യെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ  കടം വീട്ടാൻ ഈ മാർഗങ്ങൾ നോക്കേണ്ടി വരുമെന്ന് ഷാബു ഇവിടെ കളിയാക്കുന്നു ,,
ഇങ്ങനെ ഒരുപാട് വിഷയങ്ങളിലുടെ കടന്നു പോകുന്നതാണ് ഈ പുസ്തകം ...
എല്ലാവരും ഈ പുസ്തകം വായിച്ചു  മറുപടി തരണമെന്ന് പറഞ്ഞു കൊള്ളട്ടെ ,

ഒടുവിൽ KSRTC എന്ന പേരും ആണുങ്ങൾ കൊണ്ടു പോയ്‌  Karnataka State Road Transport ഇതാണ് ഇപ്പോൾ KSRTC

2014 ഡിസംബർ 9, ചൊവ്വാഴ്ച

സ്നേഹ മതികളായ സ്ത്രികൾ


സ്നേഹ മതികളായ  സ്ത്രികൾ
 
 ഭൂമിയുടെ ഓരോ കോണിലും ഉണ്ട്

 നിർഭാഗ്യം  എന്നല്ലാതെ എന്ത് പറയാൻ

ഭൂമി ഉരുണ്ടൊരു ഗോളമായ്  പോയില്ലേ ????

ഈ ഗോളത്തിന്റെ ഏതു കോണിലാ  നമ്മൾ പോയ്‌ തപ്പുക അവരെ

അല്ലേ???????   പറ .............................