2014, നവംബർ 14, വെള്ളിയാഴ്‌ച

കഥകളി

കേരളത്തിന്റെ സ്വന്തം കലയാണ് കഥകളി 
നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് കഥകളിയുടെ മർമ്മം.

പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉത്ഭവിച്ചത്‌ ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.

രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.

ഒരു സംസ്ക്കാരത്തിന്റെ തുടർച്ചയാണ് കഥകളി ,പ്രാചീന സംസ്ക്കാരത്തിന്റെ പരമോന്നമായ ആവിഷ്ക്കാരം എന്നു നമ്മുക്കു വിശേഷിപ്പിക്കാം , ഇന്നു മാറി വരുന്ന
ജീവിതശൈലികളുടെ  ഇടയിൽ കഥകളി ഒരു അത്ഭുതമായ് തോന്നാം  

ഒരു കഥകളി നടൻ ഇന്നു ഒരു വേഷം കെട്ടി ആടിയാൽ കിട്ടുന്നത് ഒരു കോടി മുണ്ടും ദക്ഷിണയുമാണ്‌ ,അതുകൊണ്ട് വേണം അവന്റെ കുടുംബം നോക്കാൻ എന്നിട്ടും ആ പഴയ കാലനുഭവങ്ങൾ നില നിർത്തുന്ന കഥകളി ആശാന്മാരുടെ മുൻപിലാണ് ടുറിസ്റ്റ്ഹോം കഥകളി ആശാന്മാരുടെ വരവു ,

 കുറഞ്ഞ സമയം ,കുറഞ്ഞ ചെലവ് , വലിയ വരുമാനം , പിന്നെന്തിനാ മണിക്കുറുകളോളം കെട്ടി ആടുന്നെ ആരുടെയും മനസ്സു ചിന്തിക്കാം , ഇന്നു അവരുടെ മുന്നിലാണ് 
സ്വാദേശികളും വിദേശികളും ,  

എല്ലാം നല്ലതിനാവട്ടെ എന്ന് നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം , അല്ലേ ???? ആണൊ ????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ