2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

കണ്ടക ശനി കൊണ്ടേ പോകു


പ്രവാസ ജീവിതത്തിൽ എല്ലാ ദിവസവും വൈകിട്ടുള്ള ഫോണ്‍ വിളിയിൽ എന്റെ അമ്മക്ക് ആദ്യവും അവസാനവും പറയാനുള്ളത് എന്റെ കണ്ടക ശനിയെ കുറിച്ച് മാത്രമായിരുന്നു .... മോനെ നിനക്കിപ്പോൾ കണ്ടക ശനിയാണ് നോക്കി ജീവിക്കണം ഈശ്വരനെ പ്രാർത്ഥിക്കണം എന്നൊക്കെ ....

അമ്മയുടെ നിരന്തരമുള്ള പറച്ചിൽ മൂലം കടുത്ത വിശ്വാസിയല്ലായിരുന്നിട്ടു പോലും ഞാൻ കണ്ടക ശനിയെ കുറിച്ച് പലരോടും ചോദിച്ചു  ..... എല്ലാവരുടെയും മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു ... കണ്ടക ശനി കൊണ്ടേ പോകു എന്നത്രേ ........

ഞാൻ ചെറുതായ് പേടിച്ചുവെങ്കിലും ... എന്റെയെല്ലാ എഴുത്തുകളുടെയും ചിന്തകളും, ആശയങ്ങളുടെയും തുടക്കം ഏതെങ്കിലും ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ  യാത്രകളും , പ്രവ്യത്തികളിലും എനിക്കു എഴുതുവാനുള്ള എന്തെങ്കിലും കിട്ടിയിരുന്നു . അതുകൊണ്ട് തന്നെ ശനിയാഴ്ചകളെ   ഞാൻ സ്നേഹിച്ചു ..... ഇതു ഞാൻ അമ്മയോടും പറയുകയുണ്ടായ്,

"അമ്മ പേടിക്കണ്ടാ അമ്മയുടെ മോനെ ശനിയാഴ്ചക്ക്   വലിയ ഇഷ്ട്ടമാ....അതിനാൽ   കണ്ടകശനി ഈ മോനെ ഒന്നും ചെയ്യില്ലായെന്നൊക്കെ" .... എന്നിട്ടും അമ്മക്ക് അതിനെ കുറിച്ചുള്ള വിഷമങ്ങൾ മാറിയില്ല ..

ഞാനിവിടെ എന്റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു , കണ്ടകശനിയുടേതായ ബുദ്ധിമുട്ടുകളൊന്നും എനിക്കുണ്ടാകാതിരുന്നതു കൊണ്ടാകണം അതിനോടുള്ള  ചെറിയ പേടിയും ഇല്ലാണ്ടായി ...

എന്നാൽ എന്റെ സന്തോഷങ്ങൾ നാട്ടിലെത്തുന്നവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

 വർഷങ്ങൾ  കഴിഞ്ഞു ലീവിന് നാട്ടിലെത്തി അടുത്ത് വന്ന   ശനിയാഴ്ചയിൽ എന്റെ അമ്മയുടെ തിരക്കുകൾ കണ്ടപ്പോൾ ഞാനെന്ത് സ്വാർത്ഥനാണെന്ന് തോന്നിപ്പോയി  .

അമ്മ രാവിലെ തന്നെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറി ഇറങ്ങുന്നു ,,, പോരാത്തതിനു വൈകിട്ട് അടുത്തുള്ളൊരു അയ്യപ്പൻ ക്ഷേത്രത്തിൽ ഒരു പൂജയും "നീരാഞ്ജനം" , അമ്മ എന്നെയും നിർബന്ധിച്ചു  കൂട്ടി കൊണ്ട് പോയി  ,

ഒരു മുറി തേങ്ങയിൽ എണ്ണ ഒഴിച്ച്  കിഴി ഇട്ടു  കത്തിച്ച് അതിൽ നിന്ന് കിട്ടിയ കരി എന്റെ നെറ്റിയിൽ തൊടിയിച്ചു,  അന്നേരമാണ്  പോറ്റി അമ്മയോട് ചോദിക്കുന്നതു ഞാൻ കേട്ടത്  ഇതാണ് മോൻ അല്ലേന്ന്??? അമ്മയുടെ അതേന്നുള്ള മറുപടിയിൽ എനിക്കു പലതും മനസ്സിലായി  ..

പാവമെന്റെയമ്മ വർഷങ്ങളായ്  എനിക്കു വേണ്ടി എല്ലാ ശനിയാഴ്ചകളിലും അമ്മയുടെ അനാരോഗ്യം വകവയ്ക്കാതെ  അമ്പലങ്ങളായ അമ്പലങ്ങൾ തോറും എനിക്കു വേണ്ടി  കയറി ഇറങ്ങുവായിരുന്നെന്നറിഞ്ഞപ്പോൾ  ...ഒരുപാട് സങ്കടം തോന്നി .....എന്നെ കണ്ടകശനി ബാധിക്കാതെ ഒഴിഞ്ഞു പോയത് അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്ന് മനസ്സിലാക്കിയ ഞാൻ   ന്റെ  അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു പോയ്‌ ...

അമ്മയുടെ പ്രാർത്ഥനകൾ കാരണമായിരിക്കും ശനിയാഴ്ചകൾ  എന്നെ കടാക്ഷിച്ചിരുന്നത് .. വിശ്വാസമോ അവിശ്വാസമോ എന്നെനിക്കറിയില്ലാ , എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു ...അതു  പോലെ അമ്മ പറഞ്ഞു തന്ന വഴികളേയും ... ആ വഴികളിലുടെ എന്റെ അമ്മയുടെ സന്തോഷത്തിനായ് കുറച്ചു  സഞ്ചരിക്കുവാൻ  തീരുമാനിച്ചുകൊണ്ടു  അടുത്ത ശനിയാഴ്ച്ചയും ഇവിടെയെത്തുമെന്നു അയ്യപ്പനോട്‌ യാത്ര പറഞ്ഞു  ഞാൻ ഇറങ്ങി അമ്മയുമായ് ..


                                                                നിർത്തുന്നു ...

                                                                ഞാൻ, നിങ്ങളുടെ പ്രിയപ്പെട്ട

മാനവൻ മയ്യനാട്,

ശുഭം .

40 അഭിപ്രായങ്ങൾ:

  1. അതെ ഷാഹിദ് ... നമ്മളെ സ്നേഹിക്കുന്ന 2 മനസ്സ് അമ്മയും അച്ഛനും..

    മറുപടിഇല്ലാതാക്കൂ
  2. വീട്ടിൽ നിന്നു വിട്ടുനില്ക്കുന്നവരെ ഓർത് അമ്മമാർ വ്യാകുല പെടരുന്ദ്.
    നന്നായി എഴുതി.ഇനിയും എഴുതണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജേഷ് ,.... അകലെയുള്ള മക്കളെയോർത്തു വിഷമിക്കാത്ത ഏതൊരു അമ്മായ ഉള്ളെ .... അമ്മമനസ്സ് തെങ്ങുന്നുണ്ടാവും അതാരും കാണാറില്ല ...അമ്മമാർ പുറത്തു കാണിക്കാറുംമില്ല അതാണ് സത്യം .

      ഇല്ലാതാക്കൂ
  3. അമ്മയെന്ന അനുപമ സ്നേഹം ,സത്യം ,പ്രാര്‍ത്ഥന .....! പകരംവെക്കാന്‍ പകരമില്ല.അമ്മയുടെ പാദം കീഴെയുള്ള സ്വര്‍ഗ്ഗം നമുക്കു ലഭ്യമാക്കാനായാല്‍ അതില്‍ വലിയൊരു ജീവിത സൗഭാഗ്യം മറ്റെന്തുണ്ട് ?

    മറുപടിഇല്ലാതാക്കൂ
  4. ഏത് വാക്കുകള്‍ കൊണ്ട് എങ്ങിനെയാണ് ആ സ്നേഹത്തെ വര്‍ണ്ണിക്കുക....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മുബി ചേച്ചി .... അമ്മമാരുടെ സ്നേഹം അളക്കാൻ നമ്മുടെ കൈയിൽ ഒന്നുമില്ല .... ചേച്ചി പറഞ്ഞത് ശരിയാണ് .

      ഇല്ലാതാക്കൂ
  5. ഇന്ന് ശനിയാഴ്ച. അത് വെറും യാദൃച്ചികം? ഏതായാലും കണ്ടക ശനി അമ്മയുടെ പ്രാർത്ഥന കൊണ്ട്, കൊണ്ട് പോയില്ല. ശനിയിൽ വിശ്വസിച്ചില്ലെങ്കിലും അമ്മയെ വിശ്വസിക്കൂ.

    ഇങ്ങിനെയുള്ള അമ്മമാരെ അല്ലേ വൃദ്ധ സദനത്തിലും അമ്പല നടകളിലും നാം കാണുന്നത്? അവരും മക്കളുടെ കണ്ടക ശനി മാറാൻ ആ അമ്മമാർ എത്ര പ്രാർത്തിച്ചി ട്ടുണ്ടാകും?

    ഇനി മാനവന്റെ രാശി പറയാം. മാനവന് ശനി മാറി വരുന്നു. ഇനി ശുക്രൻ ആണ്.വച്ചടി വച്ചടി കയറ്റം. എന്നാലും നീരാജനം (മാനവൻ എഴുതിയതല്ല) കത്തിപ്പ് തുടരുക. ദിവസവും അമ്മയെ മനസ്സിൽ ധ്യാനിയ്ക്കുക. നല്ലത് വരും.

    ഇനി ദക്ഷിണ വയ്ക്കുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം ബിപിൻ ഭായ് ഈ വരവിനും ... വിശദമായുള്ള ഈ അഭിപ്രായത്തിനും .... ദക്ഷിണയായ് എന്താണ് ഞാൻ തരേണ്ടത്‌ ??? പറഞ്ഞാലും !!!!

      ഇല്ലാതാക്കൂ
    2. നല്ല നല്ല എഴുത്തുകൾക്കായ് ഞാൻ കഴിവതും ശ്രമിക്കാം ബിപിൻ ഭായ് .

      ഇല്ലാതാക്കൂ
  6. ഉറക്കത്തില്‍പ്പോലും മക്കളെക്കുറിച്ചുള്ള അമ്മയുടെ വേവലാതികള്‍!.
    അമ്മയെ വിശ്വസിപ്പിക്കൂ:- "വിദേശത്തായിരിക്കുമ്പോഴൊന്നും കണ്ടകശനി അങ്ങോട്ട്‌ കടന്നുവരില്ലെന്ന്".വിശ്വാസമല്ലേ എല്ലാം..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. അതെ തങ്കപ്പൻ ചേട്ടാ .... ഒരുപാട് സന്തോഷം ഈ വരവിനു

    മറുപടിഇല്ലാതാക്കൂ
  8. മോന്റെ കണ്ടകനെ അമ്മ വെട്ടി നിരത്തി അല്ലേ
    അതെ ഭായ് അമ്മമാർക്ക് മക്കളോട് അവർ ജീസിച്ചിരിക്കുന്ന
    കാലം വരെ അവെ ഏത് തരക്കാരാണേലും സ്നേഹം തന്നേയേ ഉണ്ടാകൂ.
    അതാണ് അമ്മമാരുടെ തങ്ക മനസ്സ് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  9. മാതാപിതാക്കള്‍ മുള്ളുകളില്‍ ചവിട്ടി നടന്ന് നമുക്ക് പൂവിരിച്ച വഴികളൊരുക്കുന്നു. നല്ല സന്ദേശമുള്ള നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  10. ഒരുപാട് സന്തോഷം ഉസ്മാൻ ഭായ് .

    മറുപടിഇല്ലാതാക്കൂ
  11. ഇഷടം കൊണ്ടൊരു നല്ല എഴുത്ത് ,, പുതിയ പോസ്റ്റുകള്‍ ഒന്ന് ഇന്‍ബോക്സില്‍ ഇട്ടോളൂ ട്ടോ <3

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു സന്തോഷം ഫൈസൽ ഭായ് , ജോലിത്തിരക്കുകൾ എഴുത്തിനെ നല്ലതുപോലെ ബാധിക്കുന്നു , പകർത്തിയ ആശയങ്ങൾ അക്ഷരതെറ്റ് ഇല്ലാതെ ടൈപ്പ് ചെയ്യുത് ബ്ലോഗിലിടുവാനുള്ള ബുദ്ധിമുട്ടാണ്‌ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിലൊന്ന് ,

      ഇല്ലാതാക്കൂ
  12. ബന്ധങ്ങളുടെ ആഴവും ഊഷ്മളതയും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ സുധീർ ഭായ് ... ഒരുപാട് സന്തോഷം ഉണ്ട് ഈ വരവിനു.

      ഇല്ലാതാക്കൂ
  13. അകലങ്ങളിൽ പ്രാർത്ഥനകളായി, അരികിൽ സ്നേഹത്തലോടലായി, മാറ്റങ്ങളില്ല്ലാതെ അവൾ മാത്രം..സ്വന്തം അമ്മ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അകലങ്ങളിൽ പ്രാർത്ഥനകളായി, അരികിൽ സ്നേഹത്തലോടലായി, മാറ്റങ്ങളില്ല്ലാതെ അവൾ മാത്രം........ ഒരമ്മക്ക് മാത്രം പറയുവാൻ അവകാശപ്പെടുന്ന വാക്കുകൾ .... ഒരുപാടു സന്തോഷം തുമ്പി ....... ഇതുപോലെ പറന്നു എപ്പഴും വരുമെന്ന പ്രതീക്ഷയിൽ.... അനിയൻ.

      ഇല്ലാതാക്കൂ
  14. "അമ്മേ ...അവിടുത്തെ മുന്‍പില്‍ ഞാനാര് ,ദൈവമാര് ?" എന്ന പാട്ട് ഓര്‍മ്മ വന്നു ....നല്ലോണം എഴുതീട്ടോ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരവിനു ഒരുപാടു സന്തോഷമുണ്ട് മിനി ചേച്ചി ....

      ഇല്ലാതാക്കൂ
  15. അമ്മയുടെ പ്രാര്‍തഥന സഫലീകരിക്കട്ടെ..... ഒപ്പം താങ്കളുടെ സ്വപ്നങ്ങളും......

    മറുപടിഇല്ലാതാക്കൂ
  16. "നല്ല അമ്മയുടെ നല്ല മോൻ ". എന്റെ മോനെ ചെറുപ്പത്തിൽ എല്ലാ ശനിയാഴ്ചകളിലും ശാസ്താനടയിൽ തൊഴാൻ കൊണ്ടുപോകുമായിരുന്നു. അനുസരണയോടെ വളരെ ഉത്സാഹത്തോടെ അവൻ എന്നോടൊപ്പം വരികയും ചെയ്തിരുന്നു. പ്ലസ്‌ ടു വിനൊക്കെ ആയതോടെ അവനു വലിയ ഗമ "അമ്മ തനിച്ചു പോയാ മതി എനിക്ക് വയ്യ" ഇങ്ങനെ പറയും. എന്നാലും ഞാൻ ചിലപ്പോഴൊക്കെ നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോവാറുണ്ട്. അതാണ്‌ എനിക്കിതു വായിച്ചപ്പോൾ ഓർമ്മ വന്നത്. അമ്മമാർക്കെപ്പോഴും തന്റെ
    മക്കളെക്കുറിച്ചുള്ള ചിന്തയും, വേവലാതിയും ആവും. എഴുത്തിന് ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗീതാ മാം ഒരുപാട് സന്തോഷമുണ്ട് ഈ വരവിനും ഈ അനുഭവകുറുപ്പിനും ... അമ്മമാരുടെ വേവലാതികൾ എന്നെൻക്കിലും മക്കൾക്ക്‌ മനസ്സിലാവാതിരിക്കില്ല , അതുകൊണ്ട് അതോർത്തു വിഷമിക്കണ്ട മാം ....

      ഇല്ലാതാക്കൂ
  17. പ്രിയ മാനവന്‍, വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു... അല്ലെങ്കിലും ഈ അമ്പലങ്ങളും, വഴിപാടുകളും, പ്രാര്‍ത്ഥനകളുമൊക്കെ അമ്മമാരുടെ കുത്തകയല്ലേ... പിന്നെ നീലാഞ്ജനം എന്നെഴുതിയത് നീരാഞ്ജനം എന്നു തിരുത്തിക്കോളൂ.... നീര- നാളികേരം, ആഞ്ജനം- അഞ്ജനം, കണ്‍മഷി, ഇവിടെ എള്ളുതിരി കത്തിച്ച കരി.., എന്‍റെ അറിവിങ്ങനെയാണ്..

    മറുപടിഇല്ലാതാക്കൂ
  18. ഒരു കാര്യം മറന്നു... ആ അമ്മയ്ക്കൊരു സല്യൂട്ട്.!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷമുണ്ട് കല്ലോലിനി ഈ വരവിനും അഭിപ്രായത്തിനും , അമ്മമാരുടെ സ്നേഹം അളക്കുവാൻ നമ്മുക്ക് ആവില്ലല്ല്ലോ . പറഞ്ഞ തിരുത്ത്‌ വരുത്തിയിട്ടുണ്ട് കേട്ടോ .ഇതുപോലെ ഇടക്ക് ഈ വഴി വരിക കേട്ടോ ...

      ഇല്ലാതാക്കൂ
  19. കണ്ടക ശനി ഒക്കെ വെറും അന്ധവിശ്വാസം ആണെന്നാണ്‌ എന്‍റെ പക്ഷം .
    പക്ഷേ അമ്മയുടെ നന്മയാണ് ഹൃദയത്തില്‍ തൊടുന്നത്.
    അമ്മ പറഞ്ഞ് തന്ന വഴികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നന്മ മകനിലേക്കും പകരും.
    അക്ഷരത്തെറ്റുകള്‍ ഏറെയുണ്ട്. ഒന്നുകൂടി വായിച്ചു തിരുത്താന്‍ ശ്രമിക്കുക.

    മറുപടിഇല്ലാതാക്കൂ
  20. അമ്മ തന്നെയാണ് നന്മ .... അക്ഷരതെറ്റും ഞാനും ആ അമ്മ പെറ്റ മക്കൾ തന്നെ .... അത് എന്നെ വിട്ടു പോകില്ലാ ...

    മറുപടിഇല്ലാതാക്കൂ
  21. പാവം ആ അമ്മക്കെന്റെ സ്നേഹാദരങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  22. ഒരുപാട് സന്തോഷം സുധിഅറക്കൽ, ആ അമ്മോയോടു തീർച്ചയായും ഞാൻ അറിയിക്കാം താങ്കളുടെ മനസ്സ്.

    മറുപടിഇല്ലാതാക്കൂ
  23. സ്നേഹം നിറഞ്ഞ അമ്മ മനസ്സ്.അതൊരു ഭാഗ്യം തന്നെ

    മറുപടിഇല്ലാതാക്കൂ