വർഷങ്ങൾക്കു മുൻപ്പ് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവനിൽ നിന്നും ആ ആഗ്രഹം ഞാൻ കേൾക്കുന്നത് . വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹമെന്നു എല്ലാവരോടും ചോതിക്കുന്നതിനിടയിൽ ക്ലാസ് ടീച്ചർ അവനോടും തിരക്കി, അതിനു അന്ന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു '' പഠിച്ചു വലുതാവുമ്പോൾ എനിക്കു ഈ സ്കൂളിൽ തന്നെ ജോലിക്ക് കയറണം ടീച്ചർ ''.
അന്നവന്റെ ആഗ്രഹം കേട്ട ടീച്ചർക്ക് പോലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഏഴാം ക്ലാസ്സിൽ മൂന്നാം കൊല്ലവും തോറ്റിരിക്കുന്നവന്റെ ആഗ്രഹമാണെന്നതാണ് . എല്ലാവരും മതി മറന്നു ചിരിച്ചു . ചിരി കഴിഞ്ഞു മുഴുവൻ കുട്ടികളുടെയും ആഗ്രഹങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ അവനൊഴിച്ചു ബാക്കി ഉള്ളവരെല്ലാം ഡോക്ട്ടറും , എൻജിനിയരും , കലക്ട്ടരും , വക്കീലും , ക്കെ ആയ് കഴിഞ്ഞിരുന്നു.
അങ്ങനെ ആ വർഷത്തെ വല്ല്യ പരീക്ഷ കഴിഞ്ഞു റിസ്സൾട്ട് വന്നു . അവൻ തോറ്റു, ബാക്കി എല്ലാവരും ജയിച്ചു . പിന്നിടുണ്ടായ മാറ്റം എന്താണെന്ന് പറഞ്ഞാൽ അവൻ പഠിത്തവും നിർത്തി ഞങ്ങൾ പഠിച്ചു നേരുത്തേ പറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റുവാനും പോയ്.
വർഷങ്ങൾ കഴിഞ്ഞു .
ഡിഗ്രി പഞ്ചവൽസ്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും തീരാത്ത വിഷമത്തിൽ ഞങ്ങൾ കുറച്ചു കൂട്ടുകാർ നാട്ടിലെ അമ്പലത്തിനു സമീപമുള്ള ആൽത്തറയിൽ പതിവായ് ഒത്തുകൂടുവാൻ തുടങ്ങി .
കൈയിൽ ഒരു സിഗരറ്റ് വാങ്ങുവാൻ പോലും തെണ്ടേണ്ട അവസ്ഥ. വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്കലുകൾ വേറേയും. ഇതെല്ലാം ആലോചിച്ചിരുന്നു ഒരു സിഗരറ്റ് അഞ്ചു പേർ വലിച്ചിരിക്കുമ്പോഴാണ് എരി തീയിൽ എണ്ണ ഒഴിക്കുവാനായ് അവന്റെ വരവ് .
ആ ഇടക്കിറങ്ങിയ ബജാജിന്റെ പുതിയ മോഡൽ ബൈക്കിലാണ് വരവ് , വന്നപാടെ ബൈക്ക് സെൻട്രൽ സ്റ്റാൻഡിലിട്ടിട്ടു അതിൽ തന്നെ ഇരുന്നു നേരെ പോക്കറ്റിൽ നിന്ന് വിൽസിന്റെ പൊട്ടിക്കാത്തൊരു പ്യാക്കറ്റെടുത്ത് നമ്മുടെ മുന്നിൽ വച്ച് തന്നെ പൊട്ടിച്ചു അതിൽ നിന്നൊരണമെടുത്തു ചുണ്ടേൽ വച്ച് അതി മനോഹരമായ് കത്തിച്ചു വായിലുള്ള പുക പുറത്തേക്കു ഊതി കൊണ്ട് ഞങ്ങളെയൊന്നു നോക്കി .
അപ്പോഴും ഞാനുൾപ്പടെ ഞങ്ങളിൽ പലരും അവന്റെ കൈയുലുള്ള പ്യാക്കറ്റിലേക്കായിരുന്നു ശ്രദ്ധ. അതു മനസ്സിലാക്കിയ അവൻ സിഗരറ്റ് പ്യാക്കറ്റ്നീട്ടി കൊണ്ട് പറഞ്ഞു
''വലിക്കളിയാ വലിക്ക് ഇന്നെനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ്'' .
ഞങ്ങൾ പെട്ടന്ന് തന്നെ അവൻ തന്ന പ്യാക്കറ്റ് തുറന്നു സിഗരറ്റുകൾ ചുണ്ടിൽ വച്ച് കത്തിച്ചു അവന്റെ സന്തോഷത്തിൽ പങ്കുകൊണ്ടുവെന്നു വരുത്തി അവനോട് തിരക്കി .
എന്താടാ ഇത്ര സന്തോഷം ?
'' ഞാനും നിങ്ങളും സ്കൂളിൽ നിന്ന് പിരിഞ്ഞ ശേഷം നിങ്ങൾക്ക് കുറെ കൂട്ടുകാരും അനുഭവങ്ങളും ക്കെ ഉണ്ടായിരിക്കാം . പക്ഷെ എന്റെ മനസ്സിലിന്നും ആ എട്ടാം ക്ലാസും അവുടുത്തെ സംഭവങ്ങളും മാത്രമാണേ '' .
അതിനു ? അകത്തേക്കെടുത്ത പുക പുറത്തേക്കുതിക്കൊണ്ടായ് ഞാൻ ചോദിച്ചു.
'' ഒരു ദിവസം ക്ലാസ് ടീച്ചർ നമ്മളോടെല്ലാം ഭാവിയിൽ എന്താവണമെന്ന് ചോദിച്ചതോർമ്മയുണ്ടോ നിങ്ങൾക്ക് ?
ഹാ ഓർമയുണ്ട്. ''ഞാൻ മറുപടി പറഞ്ഞു''
''അന്നു നിങ്ങളൊക്കെ എന്തൊക്കയാ പറഞ്ഞേ'' ?
അതൊന്നും ഓർക്കുന്നില്ല എന്തോ ഒന്ന് പറഞ്ഞു അന്ന് ഡോക്ട്ടറോ ഇൻജിനിയറോ അങ്ങനെയേതാണ്ട്.
'' എന്തോ ഒന്നല്ല നീ പറഞ്ഞു ഡോക്ട്ടർ ലവൻ പറഞ്ഞു ഇൻജിനിയർ .... എന്നിട്ടോ വല്ലതും ആയോ'' ?
അതൊക്കെ ആന്നു ചുമ്മാ പറയുന്നതല്ലേ ... ആട്ടെ നീ എന്തിനാ അതൊക്കെ ഇപ്പോൾ പറയുന്നേ ?
''ചുമ്മാതൊ ? .....എന്നിട്ടാണോ ഞാനന്ന് പഠിച്ചു അവിടെ തന്നെ ജോലിമേടിക്കുമെന്നു പറഞ്ഞപ്പോൾ നീയൊക്കെ ചിരിച്ചത്'' ?
അതോ .... അതു പിന്നെ നീ മൂന്നു തവണ പൊട്ടി ഇരിക്കുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാത്തെ ....
'' ചിരിച്ച നീയൊക്കെ ആന്നു പറഞ്ഞതുവല്ലതും ആയോടാ '' ? പറ പറയടാ ....
ഇല്ലാ .
''എന്നാൽ കേട്ടോ ഞാൻ അന്നു പറഞ്ഞത് സത്യമാവാൻ പോകുന്നു''
എന്ത് .
''പഠിച്ച സ്കൂളിൽ തന്നെ ജോലി ''
എന്തായിട്ട് ?
''അതൊക്കെ നിങ്ങൾ വഴിയെ അറിഞ്ഞോ... '' ഇതും പറഞ്ഞു എന്റെ കൈയിലിരുന്ന അവൻ തന്ന സിഗരറ്റു പ്യാക്കും വാങ്ങി ബൈക്ക് സ്റ്റാർട്ട് അവൻ പോയ് .
ഞങ്ങൾ പരസ്പ്പരം നോക്കി ...എന്തു ജോലിയായിരിക്കും എന്നാലും അവനവിടെ കിട്ടിയത് .
അന്ന് സ്കുളിൽ നിന്ന് പോയതിനു ശേഷം എന്തായാലും അവൻ പഠിക്കാൻ പോയിട്ടില്ല .
അപ്പോൾ പിന്നെ .... പ്യുണ് ആയിട്ടായിരിക്കുമോ
ഹേ പ്യുണ് ആകണമെങ്കിലും വേണം കുറച്ചു വിവരം
കഞ്ഞിവയ്പ്പ് ആയിരിക്കുമോ ???
ഹാ... അതാവാൻ ചാൻസ്സുണ്ടെന്നു ഞാനും .
അങ്ങനെ മൂന്നാലു ദിവസ്സങ്ങൾ കഴിഞ്ഞു,
അവനു സ്കുളിൽ ജോലി കിട്ടിയെന്ന് വീട്ടിലറിഞ്ഞാൽ പിന്നെ കിളക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുവായിരുന്നു ഞങ്ങൾ, അന്നേരമാണ് കൂട്ടത്തിലൊരുവന്റെ സൈക്കിളിൽ പാഞ്ഞുള്ള വരുവ് .
അവൻ വന്നപാടെ തന്നെ ഞങ്ങളോടായ് ചോദിച്ചു .
ഡാ അവന്റെ സ്കുളിലെ ജോലിയെന്താണെന്നറിഞ്ഞാ ?
ഇല്ലാ ... എന്താണ് ... നീ കണ്ടാ.....
കണ്ടളിയാ കണ്ടു ..... കൊച്ചുപെങ്ങളെ കൊണ്ടാക്കാൻ സ്കുളിലോട്ടു പോയതാ .
ഞങ്ങളെല്ലാം ചെവികൂർപ്പിച്ച് ഒരേ സ്വരത്തിൽ അവനോടായ് ചോദിച്ചു എന്തുവാ അളിയാ അവനു കിട്ടിയ ജോലി ?
'' പെയിന്റടി അളിയാ പെയിന്റടി രണ്ടാഴ്ച്ചത്തെ അടങ്കല്ലിനു സ്കുളിലെ പണി അവനെടുത്തിരിക്കുവാന്നു അതാണളിയാ പഠിച്ച സ്കുളിൽ തന്നെ അവനു കിട്ടിയ ജോലി ''
പിന്നെ ആ പഴയ ഏഴാം ക്ലാസിലെ ചിരി തന്നെയായിരുന്നു അവിടെ .
എല്ലാ ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെങ്കിലും ഇതിനു വേണ്ടിയാണോ മൂന്നാലു ദിവസം അവൻ ഞങ്ങളുടെ ഉറക്കം കളയിപ്പിച്ചതെന്നോർക്കുമ്പോൾ ചിരിക്കാതെന്തുചെയ്യാനാ .
എന്തായാലും ആ സംഭവത്തിനു ശേഷം ഞങ്ങളെല്ലാവരും ജോലിക്കായ് മൽസ്സരിക്കുവാൻ തുടങ്ങിയെന്നതാണ് സത്യം.
******************************************************

എന്ന്
ഞാൻ
മാനവൻ മയ്യനാട് . ശുഭം .

എന്റെ ഇരുപത്തിരണ്ടുകാരാ... പോളിച്ചൂട്ടോ..... ഇങ്ങനെ എന്തെല്ലാം....ആശംസകള്
മറുപടിഇല്ലാതാക്കൂവിലയേറിയ അഭിപ്രായത്തിനു ഒരുപാട് സന്തോഷം അന്നൂസ് ഭായ് ....
ഇല്ലാതാക്കൂഞാൻ വിചാരിച്ചത് അയ്യാൾ സ്കൂൾ വിലക്കു വാങ്ങിയിട്ടുണ്ടാവുമെന്നാണ്. പിന്നെ ഏതു ജോലിയായാലും അതു ചെയ്യുന്നതിൽ കാണിക്കുന്ന ആത്മാർഥത ആണ് അതിന്റെ മാന്യതയും. നല്ല കഥ അതോ ഓർമ്മയോ. ആശംസകൾ മാനവൻ.
മറുപടിഇല്ലാതാക്കൂഅങ്ങനെ എല്ലാരെയും വിചാരിപ്പിക്കുവാൻ കഴിഞ്ഞു എങ്കിൽ ഞാൻ സന്തോഷവാനായ് ...
ഇല്ലാതാക്കൂകൊള്ളാം.നന്നായിരിക്കുന്നു.ഗീതച്ചേച്ചീടെ അഭിപ്രായം തന്നെ.
മറുപടിഇല്ലാതാക്കൂഒരുപാട് സന്തോഷം ഭായ് ഈ വരവിനും വിലയേറിയ അഭിപ്രായത്തിനും
ഇല്ലാതാക്കൂകുശുമ്പു വേണ്ടാ. ഏത് പണിക്കും അതിന്റെ മാന്യതയുണ്ട്
മറുപടിഇല്ലാതാക്കൂഇരുപത്തിരണ്ടു വയസ്സുകാരനായ് കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു ഹി ഹി ഹി
ഇല്ലാതാക്കൂഇന്ത്യൻ നിയമ പ്രകാരം പുരുഷന്റെ വിവാഹ പ്രായം 21 ആണെന്നത് ഓർമയിൽ ഇരിക്കട്ടെ .. അപ്പൊ 22 നെ അത്ര കുറച്ച കാണാൻ പറ്റില്ലാ ട്ടാ ... കഥയില ഒരു ട്വിസ്റ്റ് കൊണ്ട് വരാൻ വേണ്ടി ബുധിപരമായൊരു നെക്കം നടത്തിയതാണെന്ന് പറഞ്ഞു vഎനേൽ തത്കാലം രക്ഷപ്പെടാം :p
ഇല്ലാതാക്കൂഅങ്ങനെ രക്ഷപെട്ടിരിക്കുന്നു .
ഇല്ലാതാക്കൂഇതെനിക്കും അനുഭവമുണ്ടായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഡിഗ്രി പഠിച്ചോണ്ടിരിക്കുമ്പോള് കൂടെ പഠിച്ച ചില ദുഷ്ടന്മാര് നിര്ത്തിപ്പോവുകയും പിന്നീ്ട് ഞങ്ങള് ഡിഗ്രി കഴിയുന്നതിന് മുമ്പേ ഒന്നാന്തരം ശമ്പളക്കാരുമായ് മാറിയത്..
നല്ല സുന്ദരമായി അവതരിപ്പിച്ചു..
എഴുത്ത് തുടരട്ടെ
അതെയോ ഹ ഹ ഹ .... ഒരുപാട് സന്തോഷം ഭായ് വായനക്കും അഭിപ്രായത്തിനും
ഇല്ലാതാക്കൂഹഹ ഓര്ക്കാന് രസമുള്ള ജീവിതത്തിലെ ചില നിമ്മിഷങ്ങള് അല്ലെ :)
മറുപടിഇല്ലാതാക്കൂഅക്ഷരതെറ്റുകള് ഉണ്ട് തിരുത്തൂട്ടോ <3
ഒരുപാട് സന്തോഷം ഫൈസ്സൽ ഭായ് ഈ വരവിനും വിലയേറിയ അഭിപ്രായത്തിനും
ഇല്ലാതാക്കൂഅങ്ങനാടാ ആണുങ്ങൾ. അവൻ അവൻറെ ആഗ്രഹം സാധിച്ചു. നീയോക്കെയോ?
മറുപടിഇല്ലാതാക്കൂനല്ല ഭംഗിയായി എഴുതി. " പെയിന്റടി അളിയാ.." എന്ന് പറഞ്ഞപ്പോൾ പൊട്ടി ച്ചിരിച്ചു പോയി. ചിരി തുടരുന്നു. നല്ല ഹാസ്യം.( അവൻറെ നർമ ബോധം അപാരം). അടികുറിപ്പ് അധികപ്പറ്റ്. എങ്ങിനെ വായിക്കണം എന്ന് ഞങ്ങൾ തീരുമാനിക്കും. അത് എഴുത്തുകാരന്റെ ജോലി അല്ല.
കടപ്പാടുണ്ട് ഈ അംഗീകാരത്തിനു ഭായ്
ഇല്ലാതാക്കൂകുശുമ്പന്മാരെ.....
മറുപടിഇല്ലാതാക്കൂഎന്തോ...... ഹി ഹി ഹി
ഇല്ലാതാക്കൂഅവൻ പറഞ്ഞ വാക്ക് പാലിക്കുന്നവനാ... അവനെ വി ശ്വസിക്കാം...!
മറുപടിഇല്ലാതാക്കൂശരിയാണ് ഭായ് , ഒരുപാട് സന്തോഷമുണ്ട് ഈ വരവിനു
ഇല്ലാതാക്കൂരസകരമായ അവതരണം
മറുപടിഇല്ലാതാക്കൂഒരുപാട് സന്തോഷം ഭായ്
ഇല്ലാതാക്കൂഅത് പൊളിച്ചു...... ലവന് ഒരു സല്യൂട്ട്....... കാരണം ജോലിയുടെ മാന്യതയെ കുറിച്ച് മനസ്സിലാക്കി തന്നില്ലേ അതിലാണ് കാര്യം.......
മറുപടിഇല്ലാതാക്കൂഹ ഹ ഹ , ആയിക്കോട്ടെ ആയിക്കോട്ടെ .... ഒരുപാട് സന്തോഷം ഭായ് ഈ വരവിനു
ഇല്ലാതാക്കൂഅവൻ ആള് കൊള്ളാമല്ലോ... നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നത്...? :)
മറുപടിഇല്ലാതാക്കൂനിങ്ങളൊക്കെ യെന്തിനാാാ പഠിക്കുന്നെ എന്നല്ലേ ചോദിച്ചേ ... ഉത്തരം ഞാൻ പറയൂല്ലാ .... ഹ ഹ ഹ
ഇല്ലാതാക്കൂഅങ്ങനെയെങ്കിലുംഎ അവന്റെ ആഗ്രഹം നടന്നല്ലോ.നല്ല അവതരണം.ആശംസകൾ
മറുപടിഇല്ലാതാക്കൂഒരുപാട് സന്തോഷം ഭായ്
ഇല്ലാതാക്കൂഒരുപാട് സന്തോഷം ഭായ്
ഇല്ലാതാക്കൂ'പെയിന്റടി (പെയിന്റടി നല്ല അധ്വാനവും കഷ്ടപ്പാടും ഉള്ള ജോലി ആണ് )ആണെങ്കിലും തന്റെ ആഗ്രഹം സാധിച്ചെടുത്ത ആ ചങ്ങാതിക്ക് ആണ് എന്റെ സല്യൂട്ട്
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു... :) നല്ല അവതരണം !!
മറുപടിഇല്ലാതാക്കൂഎന്റെ കൂടെ പഠിച്ചവന് ഞങ്ങളുടെ ജൂനിയര് ആയി പഠിച്ച പെണ്ണിനെ കെട്ടി, അവളിപ്പോ ഡെലിവറി കഴിഞ്ഞു കിടക്കുവാ... ഇതൊക്കെ എന്ത്...
മറുപടിഇല്ലാതാക്കൂ:):)
വർഷങ്ങൾക്കു മുൻപ്പ് = മുമ്പ്
മറുപടിഇല്ലാതാക്കൂചോതിക്കുന്നതിനിടയിൽ = ചോദ്യം
വക്കീലും , ക്കെ ആയ് കഴിഞ്ഞിരുന്നു = ഒക്കെയായി
അങ്ങനെ ആ വർഷത്തെ വല്ല്യ = വല്യ (കൊല്ലപ്പരീക്ഷ എന്നെഴുതുന്നതാവും ഉചിതം)
പഞ്ചവൽസ്സര = പഞ്ചവത്സര
ആ ഇടക്കിറങ്ങിയ= ആയിടയ്ക്കിറങ്ങിയ
പ്യാക്കറ്റെടുത്ത് = പായ്ക്കറ്റ്
അതിൽ നിന്നൊരണമെടുത്തു = അതിൽ നിന്നൊരെണ്ണമെടുത്തു
ചുണ്ടേൽ =ചുണ്ടിൽ
കൈയുലുള്ള പ്യാക്കറ്റിലേക്കായിരുന്നു ശ്രദ്ധ =കൈയിലുള്ള പായ്ക്കറ്റിലേക്കായിരുന്നു ശ്രദ്ധ
കൂട്ടുകാരും അനുഭവങ്ങളും ക്കെ = ഒക്കെ
അവുടുത്തെ = അവിടുത്തെ
അതിനു ? = അതിന്?
ഇൻജിനിയറോ = എഞ്ചിനീയർ
അതൊക്കെ ആന്നു ചുമ്മാ = അന്ന്
സിഗരറ്റു പ്യാക്കും വാങ്ങി ബൈക്ക് സ്റ്റാർട്ട് അവൻ പോയ് . =സിഗരറ്റ് പായ്ക്കറ്റും വാങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ പോയി.
ചിന്തിച്ചിരിക്കുവായിരുന്നു = ചിന്തിച്ചിരിക്കുകയായിരുന്നു
മൽസ്സരിക്കുവാൻ = മത്സരിക്കുവാൻ
(തിരുത്തലുകൾക്ക് ശേഷം ഈ കമന്റ് ഡിലീറ്റ് ചെയ്യുക)
വിഷയം മനോഹരമായിരിക്കുന്നു. ക്ലൈമാക്സ് അത് ദൃഢമല്ല എന്നത് ഒരു പോരായ്മയായി തോന്നുന്നു. എഴുതിയശേഷം പലയാവർത്തി വായിച്ച് തിരുത്തി ഭംഗിയാക്കിയശേഷം പോസ്റ്റ് ചെയ്യുക. ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂനല്ല അവതരണം
മറുപടിഇല്ലാതാക്കൂഅക്ഷര പിശാച്ചുകളെ എഡിറ്റ് ചെയ്യണം കേട്ടൊ ഭായ്