2014, ഡിസംബർ 3, ബുധനാഴ്‌ച

നരസിംഹം റീ ലോഡ്


15 കൊല്ലം മുൻപ്പ് അതായത്  2000 ജനുവരി 26 , ഞാൻ അന്നു 8 ലോ 9 ലോ പഠിക്കുന്നു , ആ

സമയത്താണ് ഞാൻ ആദ്യമായ് ആ വാക്ക് കേൾക്കുന്നത്  " നീ പോ മോനെ ദിനേശാ...",

ആദ്യമൊക്കെ കുട്ടുകാർ പറയുമ്പോൾ മനസ്സിലായിരുന്നില്ല അന്ന് ആ കാലത്ത് ആണ്ടിണോ

ആവണിക്കോ ആണ് തിയറ്ററിൽ പോയ്‌ സിനിമ  കാണുക,  അതും C ക്ലാസ് തിയറ്ററിൽ ,ഒരു

സിനിമ ഇറങ്ങി ആറൊ ഏഴോ മാസം കഴിഞ്ഞാണ് അവിടെ വരാറ് , എന്നാൽ കുട്ടുകാരുടെ മാസ്സ്

ഡയലോഗുകൾ എന്റെ മനസ്സിൽ കുത്തി കയറിയിട്ടും അന്ന് ആകെ ഉണ്ടായിരുന്നത് വീടിനു കുറച്ചു

ദുരെ ഉള്ള വീട്ടിലെ ദൂരദർശൻ കേന്ദ്രം മാത്രം ആയിരുന്നു എന്നാൽ അതു പേരു പോലെ തന്നെ ദൂരം

കുടിയ ദർശൻ ആണെന്നു അറിയാമായിരുന്നത് കൊണ്ടും ഒരുപാട് വിഷമിച്ചു ,


അങ്ങനെ മാസങ്ങൾ കടന്നുപോയ് , നരസിംഹം മുണ്ടും , നരസിംഹം ചെരുപ്പും , നരസിംഹം

മാലയും അപ്പോഴും ഹിറ്റ്‌ ആയ് തന്നെ നിന്നു .


കുറെ മാസങ്ങൾക്കു ശേഷം  എനിക്കും കിട്ടി ഒരു ആഡിയോ ക്യാസ്സറ്റ്  അന്ന് CD ഒന്നും ഇല്ലാന്ന്

തോന്നുന്നു , ക്യാസ്സറ്റ് കുട്ടുകാരനിൽ നിന്ന് വേടിക്കുമ്പോൾ ദേഹമാസകലം ഒരു

കോരിതരിപ്പായിരുന്നു ക്യസ്സറ്റുമായ് ഞാൻ വീട്ടിലേക്കോടി പുസ്തകകെട്ടുകളടങ്ങിയ ബാഗ്

കട്ടിലിലേക്ക് വലിച്ചെറിഞ്ഞു നേരെ ടേപ്പ് റിക്കാർടിനു അടുത്തെത്തി തുറന്നു ക്യാസ്സറ്റ് ഉള്ളിലിട്ട്

 പ്ലേ ചെയ്യ്തു അപ്പഴാണ് അറിയുന്നത് കറണ്ട്  ഇല്ലാന്ന് , ജീവിതത്തിൽ ആദ്യമായ് അന്നു ഞാൻ

KSEB യെ ശപിച്ചു ,  " മുൻപൊക്കെ ആ കാലത്ത് കറണ്ട്  പോവുമ്പോൾ സന്തോഷം ആയിരുന്നു

പടിത്തത്തിനൊരു അയവു കിട്ടിയിരുന്നു അതുകൊണ്ട് മാത്രം "   KSEB യോടുള്ള ആ ദേഷ്യം

പിന്നെ മാറിയത് നമ്മുടെ ചീഫ് വിപ്പ്  KSEB ജീവനക്കാർക്ക് നൽകിയ ഉപദേശം ഒരു

വീഡിയോയിലുടെ കണ്ടപ്പോൾ മാത്രമാണ് ,


കാത്തിരിപ്പിനൊടുവിൽ അങ്ങനെ കറണ്ട് വന്നു പിന്നെ ഒറ്റ ഇരിപ്പാ രണ്ടേ മുക്കാൽ മണിക്കൂർ  

 ആ... ഹ... ഹ.... ഹ  .... എന്താ മാസ്സ് പടം അണ്ണാ ........ രഞ്ജിത്ത് ചേട്ടന്റെ ഡയലോഗ്ഗ്  മാസ്സ്

തന്നെ , പിന്നെ ഒരു മാസം മുഴുവൻ നരസിംഹ ശബ്ദരേഖ ആയിരുന്നു വീട് മുഴുവൻ അതിലെ

തുടക്കം മുതൽ അവസാനം വരെയുള്ള ഡയലോഗ്ഗ്

ഇന്നും മനപ്പാഠം പിന്നെയും ഒരുപാട് സമയം എടുത്തു അതൊന്നു TVയിലുടേ കണ്ടു

ഷാജിയേട്ടന്റെ  സംവിധാനം കാണാൻ ... അപ്പോളാണ് പുർണമായത് ...

ഇന്നു ഇതു എഴുതാൻ കാരണം ഉണ്ട് ലാലേട്ടാ


 നരസിംഹം സിനിമയുടെ 15 വർഷത്തെ വിജയം  ആഘോശിക്കുവാണല്ലോ  ലാലേട്ടനും

ദുബായിലെ ലാലേട്ടന്റെ  ഫാൻസും അതുകൊണ്ട് ഞാൻ പറയട്ടെ,,,

 അന്നത്തെ ആ  9-)o  ക്ലാസുകാരാൻ ഇന്നു വളർന്നു, ഞാനും വരും ഫസ്റ്റ് ഷോയ്ക്ക്

തന്നെ  ലാലേട്ടനും എത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു ,

പലതും അടുത്തു നിന്നു കാണുന്നതിനേക്കാൾ  ഭംഗിയാണ് ദൂരെ നിന്ന് കാണുന്നത് അതുകൊണ്ട്

ആ ആൾകുട്ടത്തിനിടയിൽ ഞാനും കാണും ലാലേട്ടനെ കാണാൻ എന്റെ 2 കണ്ണുകളും ലാലേട്ടന്റെ

മുഖത്തു തന്നെ ആയിരിക്കും ആപ്പോളൊന്നു ചിരിക്കണേ ലാലേട്ടാ  അത്രെയും മതിയാവും ഈ

പാവം മാനവന് ...


ഒരുപാട് നന്ദി ഉണ്ട്  Mohanlal Fans On Line Unit & Lal Caree...
ശുഭം .....

ഇതു 3 ദിവസം മുൻപ് ഞാൻ  ബ്ലോഗ്ഗിൽ കുറിച്ച വരികൾ , ഇനി കണ്ട പൂരം പറയാം


 ഒരു സംഗമം കുടി  അവിടെ നടന്നു  , സുഹ്ര്ത്ത് .com , സന്തത സഹചാരിയായ ഹരിഭായും  ഞാനും തമ്മിലുള്ള സംഗമം

 ഫോണ്‍ വഴി  ബന്ദം ഉണ്ടായിരുന്നെന്ക്കിലും നേരിൽ കാണുവാൻ കഴിഞ്ഞിരുന്നില്ല ,  അതിനു വേതി ആവുകയായിരുന്നു സത്യത്തിൽ നരസിംഹം റീ ലോഡ് .... അതിനു സാക്ഷി ആയതാവട്ടെ സാക്ഷാൽ ലാലേട്ടനും ,  

പൂരമായിരുന്നു അവിടെ തൃശൂർ പൂരം.....

ലാലേട്ടൻ ഫാൻസ്‌ ഇളക്കി മറിച്ചു....

വെടി കെട്ടിന് പകരം ലാലേട്ടന്റെ ആക്ഷൻ രംഗങ്ങളും , മാസ്സ് ഡയലോഗുകളും എന്ന് ഒഴിച്ചാൽ ബാക്കി എല്ലാം തൃശൂർ പൂരത്തെ വെല്ലും , ഇനി കത്തി വയ്ക്കുന്നില്ല..... കുറച്ചു ഫോട്ടോസ് ഞാൻ ചേർക്കാം അപ്പോൾ ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലാവും





11 അഭിപ്രായങ്ങൾ:

  1. കൊള്ളാലോ
    (സൈബര്‍ ജാലകത്തിലൊന്നും അപ് ഡേറ്റ് ചെയ്യാറില്ലേ? )

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാമല്ലോ . ഞാന്‍ ഇപ്പോഴാ ഇത് കാണുന്നത് .

    മറുപടിഇല്ലാതാക്കൂ
  3. ഫസ്റ്റ്‌ പീഡിസിക്ക്‌ പഠിക്കുമ്പോളാണു നരസിംഹം റിലീസ്‌ ആയത്‌...അന്നത്തെ ജനത്തിരക്ക്‌ ഓർക്കുമ്പോൾ ഇന്നും കോരിത്തരിപ്പുണ്ടാകുന്നു.പാലായിലെ രണ്ട്‌ പോലീസ്സ്റ്റഷേനുകളിലെ മുഴുവൻ പോലീസുകാർക്കും മഹാറാണി തീയേറ്ററിനു അകത്തും പുറത്തുമായിട്ടായിരുന്നു രണ്ട്‌ മാസത്തേക്ക്‌ ഡ്യൂട്ടി.

    മറുപടിഇല്ലാതാക്കൂ